നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ ചരിത്രം രചിച്ചുകൊണ്ട് റോണോയും സംഘവും യൂറോ ടിക്കറ്റ് ഉറപ്പിച്ചു

യുവേഫ യൂറോകപ്പിന്റെ യോഗ്യതാ റൗണ്ടിന്റെ മത്സരത്തിൽ എതിരാളികൾക്കെതിരെ എതിരില്ലാത്ത ഒൻപതു ഗോളിന് വിജയിച്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ടീം യുവേഫ യൂറോ 2024 ടൂർണമെന്റിലേക്കുള്ള യോഗ്യത ഉറപ്പാക്കി. ക്രിസ്ത്യാനോ റൊണാൾഡോ ഇല്ലാതെ കളിക്കാൻ ഇറങ്ങിയ പോർച്ചുഗൽ ഒമ്പത് ഗോളുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്.

ഇതോടെ ഗ്രൂപ്പ് ജെയിൽ ആറു മത്സരങ്ങളിൽ നിന്നും ആറ് വിജയങ്ങൾ നേടി 18 പോയന്റ് സ്വന്തമാക്കിയ പോർച്ചുഗൽ ടീം 2024ൽ ജർമ്മനിയിൽ വെച്ച് നടക്കുന്ന യൂറോ കപ്പിന്റെ ടൂർണമെന്റിലേക്കുള്ള യോഗ്യതയാണ് വിജയത്തോടെ ഉറപ്പാക്കിയത്. ആറു മത്സരങ്ങളിൽ നിന്നും ആറിലും വിജയിച്ചു കൊണ്ടാണ് പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിന്റെ കീഴിൽ പോർച്ചുഗൽ ടീമിന്റെ വിജയകുതിപ്പ്.

പോർച്ചുഗൽ ദേശീയ ടീം 2024 യൂറോകപ്പിന് യോഗ്യത നേടിയ പിന്നാലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ ആറു തവണ യൂറോകപ്പിന് യോഗ്യത നേടുന്ന ആദ്യ യൂറോപ്യൻ താരമായി ചരിത്രം കുറിച്ചിട്ടുണ്ട്. 2004, 2008, 2012, 2016, 2020 എന്നിവയ്ക്ക് പിന്നാലെയാണ് 2024 യൂറോകപ്പിന് കൂടിയാണ് ക്രിസ്ത്യാനോ റൊണാൾഡോ കളിക്കാൻ ഒരുങ്ങുന്നത്.

2004 യൂറോ കപ്പിലെ അരങ്ങേറ്റ ടൂർണമെന്റിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ടീം ഫൈനൽ മത്സരത്തിലാണ് വീണുപോകുന്നത്. എന്നാൽ 12 വർഷങ്ങൾക്കു ശേഷം 2016ൽ ക്രിസ്ത്യാനോ റൊണാൾഡോ നായകനായ പോർച്ചുഗൽ ടീം യൂറോകപ്പിന്റെ കിരീടം ഉയർത്തി. കഴിഞ്ഞതവണ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനു മുന്നിൽ വീണുപോയ ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ 2024 യൂറോ കപ്പിന്റെ കിരീടം ലക്ഷ്യം വെച്ചുകൊണ്ടാണ് പോരാട്ടത്തിന് എത്തുന്നത്.