ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ വമ്പൻ ജയവുമായി പോർച്ചുഗൽ : ഡെന്മാർക്കിനെ കീഴടക്കി സ്പെയിൻ | Cristiano Ronaldo

യുവേഫ നേഷൻസ് ലീഗിൽ മിന്നുന്ന വിജയവുമായി പോർച്ചുഗൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ പോർച്ചുഗൽ പോളണ്ടിനെ 5-1ന് പരാജയപ്പെടുത്തി.ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെയും ഓവർഹെഡ് കിക്കിലൂടെയും ഗോളുകൾ നേടി പോർച്ചുഗലിന്റെ നേഷൻസ് ലീഗ് ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ, റൊണാൾഡോ എന്നിവരുടെ ഗോളുകളിലൂടെ എട്ട് മിനിറ്റിനുള്ളിൽ ആതിഥേയർ മൂന്ന് ഗോളുകൾ നേടി.

തോൽവി അറിയാത്ത പോർച്ചുഗൽ 13 പോയിൻ്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്, ക്രൊയേഷ്യയേക്കാൾ ആറ് പോയിന്റ് മുന്നിലാണ്,മൂന്നാം സ്ഥാനത്തുള്ള പോളണ്ടിനൊപ്പം നാല് പോയിൻ്റുമായി സമനിലയിലാണ് സ്കോട്ലാൻഡ്.പോളണ്ടിന് അവരുടെ എക്കാലത്തെയും മികച്ച സ്‌കോറർ റോബർട്ട് ലെവൻഡോവ്‌സ്‌കി ഇല്ലായിരുന്നു, അദ്ദേഹം പുറം പരുക്ക് മൂലം പുറത്തായിരുന്നു.83-ാം മിനിറ്റിൽ നെറ്റോയാണ് പോർച്ചുഗലിന്റെ നാലാം ഗോൾ നേടിയത്.87-ാം മിനിറ്റിൽ ഒരു അക്രോബാറ്റിക് ഫിനിഷിലൂടെ റൊണാൾഡോ ദേശീയ ടീമിനായി തൻ്റെ 135-ാം ഗോൾ നേടി.ഹാഫ് ടൈം സബ്സ്റ്റിറ്റിയൂട്ട് മാർക്‌സുക്കിലൂടെ പോളണ്ട് ആശ്വാസ ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ ഡെൻമാർക്കിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടി സ്പെയിൻ നേഷൻസ് ലീഗ് ഗ്രൂപ്പ് എ 4-ൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.മൈക്കൽ ഒയാർസബലും അയോസ് പെരസും സ്പെയിനിനായി ഗോൾ നേടി. മത്സരം തുടങ്ങി 15 മിനിറ്റിന് ശേഷം ഒയാർസബാൽ ബോക്‌സിനുള്ളിൽ നിന്ന് ഒരു സ്‌ട്രൈക്കിലൂടെ സ്‌കോറിംഗ് തുറന്നു.സ്‌പെയിൻ തങ്ങളുടെ ലീഡ് വർദ്ധിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ പാഴാക്കിയെങ്കിലും 58 ആം മിനുട്ടിൽ അയോസ് പെരസ്‌ രണ്ടാം ഗോൾ നേടി.78-ാം മിനിറ്റിൽ ഇസാക്‌സെൻ ഡെന്മാർക്കിനായി ഗോൾ മടക്കി.

ഒരു റൗണ്ട് ബാക്കിനിൽക്കെ, സ്‌പെയിനിന് 13 പോയിൻ്റുണ്ട്, ഡെൻമാർക്കിനെക്കാൾ ആറ് പോയിന്റ് മുന്നിലാണ്.സെർബിയക്ക് അഞ്ച് പോയിൻ്റുണ്ട്.രണ്ടാം സ്ഥാനവും ക്വാർട്ടർ ഫൈനലിൽ ഒരു സ്ഥാനവും ഉറപ്പാക്കാൻ കുറഞ്ഞത് സമനിലയെങ്കിലും ആവശ്യമുള്ള ഡെന്മാർക്ക് തിങ്കളാഴ്ച സെർബിയയെ നേരിടും. കഴിഞ്ഞ മാസം സെർബിയയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ 3-0ന് ജയിച്ച ശേഷം സ്‌പെയിനിൻ്റെ നോക്കൗട്ടിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.

Rate this post