ലോകമെമ്പാടുമുള്ള പോർച്ചുഗൽ ആരാധകരുടെ ഹൃദയം തകരുന്ന ഫലമായിരുന്നു ഇന്നലെ ലിസ്ബണിൽ നിന്നും വന്നത്. 2022 വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കാൻ ഒരു സമനില മാത്രം മതിയായിരുന്നു റൊണാൾഡോയുടെ പോർച്ചുഗലിനെ പരാജയപ്പെടുത്തി സെർബിയ വേൾഡ് കപ്പ് യോഗ്യത നേടിയിരിക്കുകയാണ്. റൊണാൾഡോക്കും സംഘത്തിനും വെറും ഒരു പോയിന്റ് മാത്രമായിരുന്നു ഇന്നലത്തെ മത്സരത്തിൽ വേണ്ടിയിരുന്നത് എന്നാൽ ഇഞ്ചുറി ടൈമിൽ മിത്രോവിച് നേടിയ ഗോൾ പറങ്കികളെ പ്ലെ ഓഫ് കടമ്പയിലേക്ക് വലിച്ചഴിച്ചു.
സെർബിയയ്ക്കെതിരെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന അവസാന യൂറോപ്യൻ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ വിജയിച്ച ലോകകപ്പ് ബർത്ത് ആരാധകർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉറപ്പു നല്കിയതായിരുന്നു.എന്നാൽ ആ ഉറപ്പ് നിറവേറ്റാൻ അദ്ദേഹത്തിനായില്ല. തന്റെ കരിയറിന്റെ അവസാനത്തിലേക്ക് കടക്കുന്ന റൊണാൾഡോക്ക് അവസാന വേൾഡ് കപ്പ് കളിക്കുവാൻ വിയർപ്പൊഴുക്കേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. 36 കാരനായ റൊണാൾഡോയ്ക്ക് ലോകകപ്പ് ട്രോഫിയോടെ തന്റെ ഐതിഹാസിക കരിയർ അവസാനിപ്പിക്കാൻ അവസരം ലഭിക്കുമോ എന്ന് തീരുമാനിക്കാൻ പ്ലെ ഓഫ് വരെ കാത്തിരിക്കേണ്ടി വരും.
എന്നാൽ പ്ലേഓഫുകൾ തന്ത്രപ്രധാനമായിരിക്കും. പോർച്ചുഗലിന് രണ്ട് വ്യത്യസ്ത വൺ-ഓഫ് മത്സരങ്ങൾ ജയിക്കേണ്ടിവരും അല്ലെങ്കിൽ 1998 ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാതെ അവർ പോകേണ്ടിവരും.പന്ത്രണ്ട് യൂറോപ്യൻ രാജ്യങ്ങൾ – 10 രണ്ടാം സ്ഥാനക്കാരായ ഗ്രൂപ്പ് ഫിനിഷർമാരും യുവേഫ നേഷൻസ് ലീഗ് സ്റ്റാൻഡിംഗിൽ നിന്നുള്ള രണ്ട് ടീമുകളും – നാല് ടീമുകൾ വീതമുള്ള മൂന്ന് ബ്രാക്കറ്റുകളായി വിഭജിക്കും. ആ മൂന്ന് ബ്രാക്കറ്റുകൾക്കും ഓരോ ലോകകപ്പ് ടിക്കറ്റ് ഉണ്ടായിരിക്കും.മൂന്ന് ബ്രാക്കറ്റുകളിലേയും നാല് ടീമുകൾ ആദ്യം സിംഗിൾ എലിമിനേഷൻ സെമിഫൈനൽ (മാർച്ച് 24-25), തുടർന്ന് സിംഗിൾ എലിമിനേഷൻ പ്ലേഓഫ് ഫൈനൽ (മാർച്ച് 28-29) കളിക്കും. ഫൈനലിലെ വിജയിക്ക് മാത്രമേ ഖത്തറിലെത്താൻ കഴിയൂ.ഖത്തർ 2022 ലെ യൂറോപ്യൻ പ്ലേഓഫുകൾക്കുള്ള നറുക്കെടുപ്പ് നവംബർ 26 വെള്ളിയാഴ്ച സൂറിച്ചിൽ നടക്കും.
പോർച്ചുഗലിനൊപ്പം അവസാന നാല് വേൾഡ് കപ്പിനും യോഗ്യത നേടിയ റൊണാൾഡോ തന്റെ അഞ്ചാം ലോകകപ്പ് കളിക്കാനുള്ള ശ്രമത്തിലാണ്.വ്യാഴാഴ്ച റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെ ഗോൾ റാഹിയ്ത സമനില വഴങ്ങിയതാണ് റൊണാൾഡോക്ക് വിനയായി മാറിയത്. അവസാന മത്സരം നിര്ണായകമായതോടെ സമ്മർദം താങ്ങാൻ പോർച്ചുഗീസ് ടീമിനായില്ല.ഡബ്ലിനിൽ നടന്ന 0-0 സമനിലയ്ക്ക് ശേഷമാണ് അവസാന മത്സരത്തിൽ സ്വന്തം തട്ടകത്തിൽ യോഗ്യത നേടുമെന്ന് പോർച്ചുഗീസ് ദേശീയ ടീം ആരാധകർക്ക് ഉറപ്പുനൽകാൻ റൊണാൾഡോ നിർബന്ധിതനായത്.ഞായറാഴ്ച, വീട്ടിലിരുന്ന് ആരാധകരോട് റൊണാൾഡോ പറഞ്ഞു ” ഞങ്ങൾ ഖത്തർ ലോകകപ്പിൽ ഞങ്ങളുടെ സ്ഥാനം ബുക്ക് ചെയ്യാൻ പോകുന്നു”. പക്ഷെ ആ വാക്കുകൾ പാലിക്കാൻ റൊണാൾഡോക്കായില്ല.
La réaction de Cristiano Ronaldo à la fin du match
— Gio CR7 (@ArobaseGiovanny) November 14, 2021
Il a l'air vénère après Fernando Santos pic.twitter.com/Hl6F812lYg
എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ നിന്നും എന്നും ഉയർത്തെഴുനേൽക്കുന്ന ചരിത്രമാണ് റൊണാൾഡോക്കുള്ളത്. അത്കൊണ്ട് തന്നെ പ്ലെ ഓഫിൽ മികച്ച വിജയത്തോടെ ഖത്തർ ഉറപ്പിക്കാനുള്ള വിശ്വാസത്തിലാണ് റൊണാൾഡോ. നിർണായക സമയങ്ങളിൽ മികച്ച പ്രകടനത്തോടെ സ്വന്തം ടീമിനെ കരകയറ്ററുള്ള റൊണാൾഡോ പോർച്ചുഗലിന് ഖത്തറിലെത്തിക്കും എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല.
Absolute SCENES in Portugal!!!
— Barstool Sports (@barstoolsports) November 14, 2021
Serbia scores in the 90th to put them through to the World Cup.
Tap in merchant Ronaldo and Portugal have failed to qualify through the group stage. They now face a playoff to qualify. pic.twitter.com/ZT05TTMZrz