കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി , ഡ്രിന്‍സിച്ചിന് പിന്നാലെ പ്രബീർ ദാസിനും മൂന്ന് മത്സരങ്ങളിൽ സസ്‌പെൻഷൻ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ അരീനയിൽ നടന്ന മുംബൈ സിറ്റി എഫ്സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം നാടകീയ സംഭവങ്ങളോടെയാണ് അവസാനിച്ചത്. മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ അവസാന മിനിറ്റുകളിൽ ഇരു ടീമുകളിലെ ഓരോ താരങ്ങൾക്കും ചുവപ്പ് കാർഡ് ലഭിക്കുമാകയും ചെയ്തു.

മുംബൈയുടെ യോല്‍ വാന്‍ നീഫ്, ബ്ലാസ്റ്റേഴ്‌സിന്റെ മിലോസ് ഡ്രിന്‍സിച്ച് എന്നിവരാണ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത്ആദ്യ രണ്ട് കളികളിലും ജയം നേടിയിരുന്ന ബ്ലാസ്റ്റേഴ്‌സ് പരാജയം നേരിടുകയും ചെയ്തു.മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് താരമായ പ്രബീർ ദാസ് കരഞ്ഞു കൊണ്ടാണ് സ്റ്റേഡിയം വിട്ടത്. ചുവപ്പ് കാർഡ് ലഭിച്ച മിലോസ് ഡ്രിന്‍സിച്ചിന് മൂന്ന് കളികളിൽ നിന്ന് സസ്പെൻഷൻ ലഭിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഇപ്പോഴിത ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി നേരിടുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ മട്ടിലൊരു ഡിഫെൻഡറായ പ്രബീർ ദാസിനും മൂന്നു മത്സരങ്ങൾ സസ്‌പെൻഷൻ ലഭിച്ചിരിക്കുകായണ്‌.ഇനിയുള്ള മൂന്നു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടു പ്രധാന പ്രതിരോധ താരങ്ങൾ ഇല്ലാതെ കേൾക്കേണ്ടി വരും.എഐഎഫ്‌എഫ് അച്ചടക്ക സമിതിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ നടപടി എടുത്തത്. ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നാളെയാണ് ,ഇതിനുള്ള തയ്യാറെടുപ്പുകളിലാണ് ടീം ഇപ്പോൾ.

കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ,ഒഡിഷ ,ഈസ്റ്റ് ബംഗാൾ എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ രണ്ടു താരങ്ങൾക്കും നഷ്ടമാവും.ലെസ്‌കോവിച്ച് പരിക്ക് കാരണം പുറത്തിരിക്കുന്ന സാഹചര്യത്തിൽ ഇവർ കളിക്കാതിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറും എന്നുറപ്പാണ്.

Rate this post