ജനുവരിയിൽ റൊണാൾഡോയെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബ് |Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ ഏറ്റവും മോശം നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്.എന്നാൽ പോർച്ചുഗീസ് സ്‌ട്രൈക്കർക്ക് ജനുവരിയിൽ ലൈഫ്‌ലൈൻ ലഭിച്ചേക്കുമെന്ന് തോന്നുന്നു.ശനിയാഴ്ച ചെൽസിക്കെതിരായ മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നിന്ന് പുറത്തായതിന് ശേഷം താരത്തിന്റെ ക്ലബ്ബുമായുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
ജനുവരിയിൽ 37 കാരനെ ലോണിൽ വിടാൻ റെഡ് ഡെവിൾസ് തയ്യാറാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം റൊണാൾഡോയെ ജനുവരിയിൽ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ചെൽസി. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിക്ക് റൊണാൾഡോയിൽ താല്പര്യം ഉണ്ടായിരുന്നെങ്കിലും അന്നത്തെ ചെൽസി മാനേജർ തോമസ് തുച്ചലിന് പോർച്ചുഗീസ് താരത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല.തോമസ് തുച്ചലിന്റെ അഭ്യർത്ഥന മാനിച്ച് റൊണാൾഡോയ്ക്ക് പകരം പിയറി-എമെറിക്ക് ഔബമെയാംഗിനെ സൈൻ ചെയ്യാൻ ബ്ലൂസ് തീരുമാനിക്കുകയും ചെയ്തു.
എന്നാൽ ജർമൻ പരിശീലകനെ ക്ലബ് പുറത്താക്കിയതോടെ ചെൽസി ഉടമകൾ വീണ്ടും റൊണാൾഡോയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.ക്രിസ്റ്റ്യൻ പുലിസിച്ച്, ഹക്കിം സിയെച്ചിനെപ്പോലുള്ളവർ ഈ സീസണിൽ ഗോൾ കണ്ടെത്താൻ പാടുപെടുന്നതിനാൽ നിലവിലെ കോച്ച് ഗ്രഹാം പോട്ടർ റൊണാൾഡോയുടെ സൈനിംഗിനെ സ്വാഗതം ചെയ്യും.റൊണാൾഡോ വരവ് ഔബെമെയാങ്ങിനെ വിങ്ങിലേക്ക് മാറാൻ അനുവദിക്കുകയും ചെയ്യും.
🚨 Chelsea are interested in making a January move for Cristiano Ronaldo, who is prepared to take a pay cut to move away from Manchester United.
— Transfer News Live (@DeadlineDayLive) October 23, 2022
(Source: Sunday World) pic.twitter.com/P3DAX9nzEp
സമ്മറിൽ ഒരു ട്രാൻസ്ഫർ സുഗമമാക്കുന്നതിന് ഏറ്റവും വലിയ തടസ്സമായിരുന്ന തന്റെ വേതനം കുറയ്ക്കാൻ ക്രിസ്റ്റ്യാനോ തയ്യാറാകുമെന്ന് വിശ്വസിക്കപ്പെടുന്നു. യുണൈറ്റഡും റൊണാൾഡോയും അവരുടെ കരാർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പോലും ചർച്ചകൾ നടക്കുന്നതിനാൽ വേൾഡ് കപ്പിന് ശേഷം തീരുമാനം ഉണ്ടാവും എന്നാണ് വിശ്വാസം