ലയണൽ മെസ്സിക്കായി പ്രിമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത് |Lionel Messi

പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള കരാർ ജൂണിൽ അവസാനിക്കുന്നതോടെ ലയണൽ മെസ്സി ഒരു സ്വതന്ത്ര ഏജന്റാകും. ലയണൽ മെസ്സിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.അടുത്ത സീസണിൽ ലയണൽ മെസ്സി എവിടെ കളിക്കും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.ലയണൽ മെസ്സി കരാർ പുതുക്കാത്തതിനാൽ നിരവധി റൂമറുകളാണ് ഇതേക്കുറിച്ച് പ്രചരിക്കുന്നത്.

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റാകാൻ പോകുന്ന മെസ്സിയുമായി ഒരു പുതിയ കരാർ കരാറിൽ എത്തിച്ചേരാൻ PSG ആഗ്രഹിക്കുന്നുണ്ട്. സ്പാനിഷ് ക്ലബായ ബാഴ്സലോണ മെസ്സിയെ തിരികെയെത്തിക്കാനുള്ള എല്ലാം ശ്രമവും നടത്തുന്നുണ്ട് കൂടാതെ സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലും മെസ്സിക്ക് മുന്നിൽ വലിയ ഓഫറുകളും മുന്നോട്ട് വെച്ചിരുന്നു. പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ ലയണൽ മെസ്സിയെ സ്വന്തമാക്കാനുള്ള നീക്കം പരിഗണിക്കുന്നതായി അർജന്റീനിയൻ മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.

MLS ടീമായ ഇന്റർ മിയാമി, സൗദി അറേബ്യൻ ടീം അൽ-ഹിലാൽ, അദ്ദേഹത്തിന്റെ മുൻ ക്ലബ് ബാഴ്‌സലോണ എന്നിവരുൾപ്പെടെ നിരവധി ക്ലബ്ബുകൾ അദ്ദേഹത്തെ സൈൻ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.പ്രിമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനും മെസ്സിയിൽ താൽപര്യമുണ്ടെന്ന് ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ പറയുന്നു. ഈ സീസണിൽ ടീമിന്റെ ഗോൾ മെഷീനായ മാർകസ് റാഷ്ഫോഡിനെ നൽകി മെസ്സിയെ സ്വന്തമാക്കാൻ നീക്കമുണ്ടെന്നാണ് റിപ്പോർട്ട്. തന്റെ കടുത്ത എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ ധരിച്ചിരുന്ന ‘7’ എന്ന ഐക്കണിക് നമ്പർ ജേഴ്സി പോലും അദ്ദേഹത്തിന് നൽകാൻ ക്ലബ് തയ്യാറാണെന്ന് എൽ നാഷനൽ റിപ്പോർട്ട് ചെയ്തു.

പിഎസ്ജിയുമായി പുതിയ കരാർ ചർച്ചകൾ നടക്കുന്നുവെങ്കിലും ഇതുവരെയും തീരുമാനമായിട്ടില്ല. സാമ്പത്തിക അച്ചടക്ക നിയന്ത്രണം നിലനിൽക്കുന്നത് പി.എസ്.ജിക്ക് തടസ്സമാകുന്നുവെന്നാണ് സൂചന. ഇതോടെയാണ് താരത്തെ സ്വന്തമാക്കാൻ മറ്റു ടീമുകൾ ശ്രമം തുടങ്ങിയത്. മെസ്സിയുടെ വലിയ വേതനമാണ് യുണൈറ്റഡിനെ സ്വാപ്പ് ഡീലിനെക്കുറിച്ച് ചിന്തിപ്പിച്ചത്. മർക്കസ് റാഷ്‌ഫോഡിനെ സ്വന്തമാക്കാൻ പിഎസ്ജി മുൻ കാലങ്ങളിൽ ശ്രമം നടത്തിയിരുന്നു.യൂണൈറ്റഡിനായി മിന്നുന്ന ഫോമിലുള്ള റാഷ്‌ഫോഡ് സീസണിൽ 45 കളികളിലായി 26 ഗോളും ഒമ്പത് അസിസ്റ്റും കുറിച്ചിട്ടുണ്ട്.

Rate this post