
ഒക്ടോബറിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് മുഹമ്മദ് സലാ സ്വന്തമാക്കി
പ്രീമിയർ ലീഗ് ഒക്‌ടോബർ പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം ലിവർപൂളിന്റെ മുഹമ്മദ് സലാഹ് സ്വന്തമാക്കി. കഴിഞ്ഞ മാസം പ്രീമിയർ ലീഗിൽ 5 ഗോളുകളും 4 അസിസ്റ്റുകളും ഉൾപ്പെടെ മികവുറ്റ പ്രകടനമാണ് ഈജിപ്ഷ്യൻ നടത്തിയത്.ഓൾഡ് ട്രാഫോർഡിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലിവർപൂൾ 5-0 ന് പരാജയപ്പെടുത്തിയപ്പോൾ ഈജിപ്ഷ്യൻ ഇന്റർനാഷണൽ ഹാട്രിക്ക് നേടി, അതേസമയം മാഞ്ചസ്റ്റർ സിറ്റിക്കും വാട്ട്‌ഫോർഡിനുമെതിരെ ഗോളുകൾ നേടി.
ചെൽസിയുടെ ബെൻ ചിൽവെൽ, ബേൺലിയുടെ മാക്‌സ്‌വെൽ കോർനെറ്റ്, മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡൻ, സതാംപ്‌ടണിന്റെ ടിനോ ലിവ്‌റമെന്റോ, ആഴ്‌സനൽ ഗോൾകീപ്പർ ആരോൺ റാംസ്‌ഡെയ്‌ൽ, വെസ്റ്റ് ഹാം മിഡ്‌ഫീൽഡർ ഡെക്ലാൻ റൈസ്, ലെറിസ് ടൈമാൻ എന്നിവരെ പരാജയപ്പെടുത്തിയാണ് 29 കാരൻ അവാർഡ് നേടിയത്.
There could only be one winner…@MoSalah is your @EASPORTSFIFA Player of the Month 🇪🇬👑#PLAwards pic.twitter.com/RRfJDVz8ke
— Premier League (@premierleague) November 12, 2021
സീസണിലെ ആദ്യ രണ്ട് മാസങ്ങളിൽ (ഓഗസ്റ്റ്, സെപ്തംബർ) പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരങ്ങൾ നേടിയത് മൈക്കൽ അന്റോണിയോയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആയിരുന്നു. മുഹമ്മദ് സലായെ സംബന്ധിച്ചിടത്തോളം, ഇത് അദ്ദേഹത്തിന്റെ നാലാമത്തെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് അവാർഡാണ്, 2017 നവംബർ, 2018 ഫെബ്രുവരി, 2018 മാർച്ച് മാസങ്ങളിൽ താരം ഈ വ്യക്തിഗത പുരസ്‌കാരം നേടി.
Mohamed Salah has now won as many Premier League Player of the Month awards as Thierry Henry, Paul Scholes and Frank Lampard (4).
— Squawka Football (@Squawka) November 12, 2021
The form he’s in this season, it won’t be long before he has more. 🏆 pic.twitter.com/uPEGBMRUsK
അതിനിടെ, ഇന്റർനാഷണൽ ഇടവേളയ്ക്ക് ശേഷം നവംബർ 20 ന് ഫോമിലുള്ള ആഴ്സണലിനെതിരെ ആൻഫീൽഡിൽ ലിവർപൂൾ കളിക്കും. നിലവിൽ 11 കളികളിൽ നിന്ന് 22 പോയിന്റുമായി റെഡ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ടേബിളിൽ ടോപ്പർമാരായ ചെൽസിക്ക് നാല് പോയിന്റ് മാത്രം പിന്നിലാണ്. ആഴ്‌സണൽ 11 കളികളിൽ നിന്ന് 20 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.ഓഗസ്റ്റിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 5-0 ന് തോറ്റതിന് ശേഷം 10 മത്സരങ്ങളിൽ ആഴ്‌സണൽ തോൽവി അറിഞ്ഞിട്ടില്ല.