30 വർഷത്തിൽ ഇതാദ്യം , മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ 20 ആം സ്ഥാനത്ത് |Manchester United

ശനിയാഴ്ച രാത്രി നടന്ന പ്രീമിയർ ലീഗ് 2022-23 മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്‌ഫോർഡിനോട് 0-4 തോൽവി ഏറ്റുവാങ്ങി, 30 വർഷത്തിന് ശേഷം ആദ്യമായി EPL പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാവുകയും ചെയ്തു.എറിക് ടെൻ ഹാഗിന്റെ രണ്ട് മത്സരങ്ങളിലെ രണ്ടാമത്തെ തോൽവിയാണിത്, നിലവിൽ പൂജ്യം പോയിന്റും -5 എന്ന ഗോൾ വ്യത്യാസവും ആയി പോയിന്റ് നിലയിൽ 20-ാം സ്ഥാനത്താണ്.

ആഗസ്റ്റ് 7 ന് ബ്രൈറ്റനെതിരെ 1-2 തോൽവിയോടെയാണ് യുണൈറ്റഡ് തങ്ങളുടെ പ്രീമിയർ ലീഗ് 2022-23 കാമ്പെയ്‌ൻ ആരംഭിച്ചത്.1992 ഓഗസ്റ്റിൽ ആയിരുന്നു അവസാനം യുണൈറ്റഡ് ഈ പൊസിഷനിൽ എത്തിയത്. അന്നും യുണൈറ്റഡ് ടീം തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. അന്ന് ഷെഫീൽഡ് യുണൈറ്റഡിനോടും എവർട്ടണോടും ആണ് സർ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്.1992ൽ ആദ്യ രണ്ടു മത്സരങ്ങളു പരാജയപ്പെട്ടിരുന്നു എങ്കിലും ആ സീസണിൽ യുണൈറ്റഡ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും യുണൈറ്റഡിനായി കളിച്ചെങ്കിലും ഗോൾ നേടുന്നതിൽ പരാജയപെട്ടു.യുണൈറ്റഡ് താരങ്ങളാരും ഇതുവരെ ടീമിനായി ഗോൾ നേടിയിട്ടില്ലെന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്, കാരണം ബ്രൈറ്റനെതിരായ ഏക ഗോൾ അലക്സിസ് മാക് അലിസ്റ്ററിന്റെ ഒരു ഓൺ ഗോളായിരുന്നു (OG).

തങ്ങളുടെ രണ്ട് ഗെയിമുകളിലെയും യുണൈറ്റഡിന്റെ പ്രകടനം ട്വിറ്ററിൽ ആരാധകർക്ക് സംസാര വിഷയമായി മാറിയപ്പോൾ, സ്ക്വാഡിന്റെ മാനേജർ എറിക് ടെൻ ഹാഗും മത്സരത്തിന് ശേഷം തന്റെ കളിക്കാർക്കെതിരെ ആഞ്ഞടിച്ചു.ടീമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും കളിക്കാർ പിച്ചിൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും കോച്ച് പറഞ്ഞു.

Rate this post