പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച യുവ താരം; നോമിനേഷൻ ലിസ്റ്റിൽ അർജന്റീന താരം മാക് അലിസ്റ്ററും

ലോകഫുട്ബോളിലെ ഏറ്റവും മികച്ച ലീഗ് എന്ന് വിശേഷണമുള്ള ലീഗാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. നിരവധി വമ്പൻ ക്ലബ്ബുകൾ ഒരു കിരീടത്തിന് വേണ്ടി പോരാടുന്ന പ്രീമിയർ ലീഗ് മത്സരങ്ങളും ആരാധകരെ ത്രസിപ്പിക്കുന്നതാണ്.ഇത്തവണത്തെ പ്രീമിയർ ലീഗ് സീസൺ നോക്കുകയാണെങ്കിൽ ലീഗ് അവസാനിക്കാൻ ഇനി മൂന്നോ നാലോ റൗണ്ടുകൾ ശേഷിക്കേ മാഞ്ചസ്റ്റർ സിറ്റി മുന്നിലുണ്ട്. എന്നാൽ അൽപ്പം മത്സരങ്ങൾക്ക് മുൻപ് വരെ ആഴ്സനൽ ആയിരുന്നു മുന്നിൽ.

അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന് നേരിട്ടു യോഗ്യത നേടണമെങ്കിൽ ടോപ് ഫോറിൽ ലീഗ് അവസാനിപ്പിക്കേണ്ടതുണ്ട്. അതിനാൽ തന്നെ ടോപ് ഫോർ സ്ഥാനങ്ങൾക്കായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറുന്നത്.ഇത്തവണത്തെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡിന് വേണ്ടിയും കനത്ത പോരാട്ടമാണ് നടക്കുന്നത്. ലീഗ് അവസാനിക്കാൻ ഒരുങ്ങവേ മികച്ച യുവതാരത്തിനുള്ള നോമിനേഷൻ ലിസ്റ്റ് പുറത്തു വന്നിട്ടുണ്ട്.

പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ആഴ്സനലിന്റെ താരങ്ങളായ ബുകായോ സാക, മാർട്ടിനെല്ലി, മാർട്ടിൻ ഒടെഗാർഡ് എന്നിവർ നോമിനേഷൻ ലിസ്റ്റിലുണ്ട്.ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ അലക്സാണ്ടർ ഐസക്, സ്വൻ ബോട്മാൻ എന്നിവരും ലിസ്റ്റിൽ ഇടം നേടി. പോയന്റ് ടേബിളിൽ ആറാം സ്ഥാനത്തുള്ള ബ്രെയിറ്റന്റെ മൊയ്‌സസ്, മാക് അല്ലിസ്റ്റർ നോമിനേഷൻ ലിസ്റ്റിലുണ്ട്.

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡ് എന്നിവരാണ് നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയ എട്ട് താരങ്ങൾ. ഇവരിൽ ആരാകും പ്രീമിയർ ലീഗിലെ മികച്ച യുവതാരം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഖത്തർ ഫിഫ വേൾഡ് കപ്പ്‌ ജേതാവ് കൂടിയായ മാക് അല്ലിസ്റ്റർ ലിസ്റ്റിൽ ഇടം നേടിയ ഏക അർജന്റീന താരം കൂടിയാണ്. സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ലീഗിലെ റെക്കോർഡ് ഗോൾവേട്ടക്കാരൻ എർലിംഗ് ഹാലൻഡ് തന്നെയാണ് മുന്നിലുള്ളത്.

Rate this post