പെരേര ഡയസ് :”മുംബൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ വാഴ്ത്തപ്പെടാത്ത പോയ ഹീറോ”

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിക്കെതിരെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റസിന്റെ ജയം. ബ്ലാസ്റ്റേഴ്‌സ് മുഴുവൻ ആധിപത്യം പുലർത്തിയ മത്സരത്തിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് അർജന്റീനിയൻ ബോർഹേ പെരേര ഡയസ്. കഴിഞ്ഞ മത്സരത്തിൽ വാഴ്ത്തപ്പെടാത്ത പോയ ഹീറോ അദ്ദേഹം തന്നെയായിരുന്നു. കളി സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാക്കാൻ സാധിക്കുന്നതാണ്.

കളിയിലുടനീളം മുംബൈയുടെ ബോക്സിൽ പ്രതിരോധത്തിന് അലോസരം സൃഷ്ട്ടിച്ച, ഇദ്ദേഹത്തെ മാർക്ക് ചെയ്യാനെ ജാഹുവിനും ഫാളിനും സമയമുണ്ടായിരുന്നുള്ളു ,അതിനിടയിൽ അൽവാരോയെ മാർക്ക് ചെയ്യാൻ അവർക്ക് സാധിച്ചില്ല, ആ അവസരം അൽവാരോ ശരിക്കും മുതലാക്കി,കിട്ടിയ അവസരങ്ങളെല്ലാം അൽവാരോ പോസ്റ്റിനെ ലക്‌ഷ്യം വെച്ചു.അതുകൊണ്ടു തന്നെ മുംബൈക്ക് മധ്യനിരയിലോ മുന്നേറ്റത്തിലോ ഒരു ചലനം സൃഷ്ടിക്കാനോ മുമ്പത്തെ പോലെ പ്രതിരോധത്തെ കീറിമുറിച്ചുള്ള പാസ്സുകൾ നൽകാനോ സാധിച്ചില്ല .മുംബൈ ബോക്സിൽ ഇപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചു പോന്നു .

സെറ്റ് പീസുകളിൽ പ്രഗത്ഭന്മാരായ മുംബൈക്ക് അതിന് പോലും സാധിച്ചില്ല.തുടക്കത്തിൽ തന്നെ ഡയസിന്റെ ഇടപെടൽ മുംബൈയ് ബോക്സിലും മധ്യനിരയിലും ,വല്ലാത്തൊരു പോസിറ്റീവ് എനർജി കളിക്കാർക്ക് നൽകിയ പോലെ തോന്നി .അൽവാരോ മുംബൈ ബോക്സിൽ നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു.ലെസ്‌കോ കൃത്യമായ ആശയവിനിയമയത്തിലൂടെ ഗോൾകീപ്പറെയും തന്റെ സഹ കളിക്കാരെയും നിയന്ത്രിക്കുന്ന മനോഹരമായ കാഴ്ച്ച ,ഗോൾ കീപ്പര്ക്ക് മുമ്പിൽ ഒരു വന്മതിലായ് അദ്ദേഹം നിന്നപ്പോൾ മുംബൈയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ ബോക്സിൽ കാഴ്ച്ചക്കാരകനെ സാധിച്ചുള്ളൂ.

ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സഹൽ അബ്ദുൽ സമദ് (27), സ്പാനിഷ് താരം അൽവാരോ വാസ്‌കസ് (47), അർജന്റൈൻ താരം ഹോർഗേ പെരേര ഡയസ് (51, പെനാൽറ്റി) എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ നിന്നും നേടിയ മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറ് മത്സരങ്ങളിൽ നിന്നും ഒമ്പത് പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് കയറി. മത്സരം തോറ്റെങ്കിലും ഏഴ് മത്സരങ്ങളിൽ നിന്നും 15 പോയിന്റോടെ മുംബൈ തന്നെയാണ് ഒന്നാം സ്ഥാനത്ത്.