സഹൽ അബ്ദുസമദിനു പകരം ഒരു തകർപ്പൻ താരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് താരമായ പ്രീതം കോട്ടാലിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. 29-കാരനായ സെന്റർ ബാക്ക് താരത്തിനെ സ്വന്തമാക്കിയത് ഒഫീഷ്യൽ ആയി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.

മലയാളി താരമായ സഹൽ അബ്ദുസമദിനെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് നൽകിയ കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി അറിയിച്ചിരുന്നു. മോഹൻ ബഗാനിൽ നിന്നും ട്രാൻസ്ഫർ ഫീയും ഒപ്പം ഒരു താരത്തിനെ കൂടി വാങ്ങിയതായി കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ അറിയിച്ചതാണ്. ഈയൊരു സ്വാപ് ഡീലിലെ താരമായാണ് പ്രീതം കോട്ടലിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്.

ട്രാൻസ്ഫർ ഫീ ഒഫീഷ്യൽ ആയി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പറഞ്ഞില്ലെങ്കിലും പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ നൽകുന്ന അപ്ഡേറ്റ് പ്രകാരം 90ലക്ഷം രൂപയാണ് ഈ ഡീലിൽ നിന്നും ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. നേരത്തെ 2 കോടിയിലധികം രൂപ ട്രാൻസ്ഫർ ഫീയായി ബ്ലാസ്റ്റേഴ്സിന് ലഭിക്കുമെന്നാണ് ചർച്ചകളിൽ ഉണ്ടായിരുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സഹലിനെ വിറ്റുകളഞ്ഞതിനെതിരെ ഒരുപാട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ രംഗത്ത് വന്നിരുന്നു. എന്നാൽ പ്രീതം കോട്ടലിന്റെ സൈനിങ് കൂടി ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ടെൽ പോലും സഹലിനെ കൊടുത്തത് മോശമായി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. പ്രീതം കോട്ടൽ, സഹൽ എന്നിവർ ഇനി പുതിയ ക്ലബ്ബിൽ പന്ത് തട്ടുന്നത് ഈ സീസണിൽ നമുക്ക് കാണാം