കൈലിയൻ എംബാപ്പെക്കായുള്ള അൽ ഹിലാലിൽ നിന്നുള്ള ലോക റെക്കോർഡ് ട്രാൻസ്ഫർ ബിഡ് സ്വീകരിച്ച് പിഎസ്ജി|Kylian Mbappe
യൂറോപ്പ്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാന വാർത്തയാണ് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെയുടേത്. 2024 വരെ ഫ്രഞ്ച് ക്ലബ് ആയ പി എസ് ജി യുമായി കരാറുള്ള എംബാപ്പെ ക്ലബ്ബുമായി കരാർ പുതുക്കുന്നില്ല എന്ന് ക്ലബ്ബിനെ അറിയിച്ചതോടെയാണ് സൂപ്പർ താരത്തിനെ വമ്പൻ ട്രാൻസ്ഫർ തുകക്ക് വിൽക്കുവാൻ പി എസ് ജി തീരുമാനിച്ചത്.
2018-ലെ ഫിഫ ലോകകപ്പ് ജേതാവ് അടുത്ത സീസണിന് ശേഷം ഒരു ഫ്രീ ഏജന്റായി പോകാനുള്ള തന്റെ തീരുമാനം വ്യക്തമാക്കി ബോർഡിന് അടുത്തിടെ ഒരു കത്ത് ആയതോടെയാണ് ക്ലബും താരവുമായുള്ള ബന്ധം വഷളായി മാറുകയും ചെയ്തു. ഫ്രഞ്ചുകാരന്റെ ഏറ്റവും സാധ്യതയുള്ള ലക്ഷ്യസ്ഥാനം റയൽ മാഡ്രിഡായി കണക്കാക്കപ്പെടുന്നു.ഫോർവേഡുമായി ഇതിനകം ഒരു കരാറിൽ എത്തിയതായി അവർ അവകാശപ്പെടുകയും ചെയ്തു.എന്നാൽ PSG അവരുടെ സ്റ്റാർ ഫോർവേഡ് സൗജന്യമായി വിടാൻ ആഗ്രഹിക്കുന്നില്ല ഇപ്പോൾ നടക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ നല്ലൊരു തുക വാങ്ങി വിൽക്കാനാണ് പി എസ് ജി യുടെ ഉദ്ദേശം.
അതിനിടയിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് ട്രാൻസ്ഫർ തുകയും സാലറിയുമാണ് പി എസ് ജിക്ക് മുന്നിൽ ഓഫർ ചെയ്യുന്നത്. ഈയൊരു ഡീൽ നടക്കുകയാണെങ്കിൽ ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് ട്രാൻസ്ഫറായി മാറും.അൽ ഹിലാലിൽ നിന്ന് എംബാപ്പെയ്‌ക്കായി 300 മില്യൺ യൂറോയുടെ ബിഡ് പിഎസ്ജി സ്വീകരിച്ചതായി റിപ്പോർട്ട്. സൗദി പ്രോ ലീഗിലേക്ക് മാറാൻ എംബാപ്പെ സമ്മതിച്ചാൽ ഒരു വർഷത്തേക്ക് 700 ദശലക്ഷം യൂറോ പ്രതിഫലം നേടാം, തുടർന്ന് അടുത്ത സമ്മറിൽ റയൽ മാഡ്രിഡിലേക്ക് മാറാം.
NO talks taking place between Mbappé and Al Hilal at this stage. Just between Al Hilal & PSG. 🔵🇸🇦
— Fabrizio Romano (@FabrizioRomano) July 24, 2023
Al Hilal plan to offer Kylian Mbappé net salary worth €200m/year.
It could only reach reported €700m package by including commercial deals — leaving 100% image rights to Kylian. pic.twitter.com/l3oj7JMFZc
എംബാപ്പയുമായി ഒരു പുതിയ കരാർ ഒപ്പിടാൻ പിഎസ്ജി ശ്രമം നടത്തിയിരുന്നു.1 ബില്യൺ യൂറോയുടെ 10 വർഷത്തെ കരാറാണ് ക്ലബ് താരത്തിന് മുന്നിൽ വെച്ചത്.ഒരു സീസൺ കൂടി പിഎസ്ജിയിൽ ചെലവഴിക്കാനാണ് എംബപ്പേ താൽപര്യപ്പെടുന്നത്. കാരണം അടുത്ത വർഷം PSG-യിൽ നിന്ന് 150 ദശലക്ഷം യൂറോയ്ക്ക് അടുത്ത് ശമ്പളവും ബോണസ് പേയ്‌മെന്റുകളും നേടാൻ കരാറിലേർപ്പെട്ടിരിക്കുന്നതിനാൽ, അത് നഷ്‌ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.
EXCL: Al Hilal have submitted formal bid to Paris Saint-Germain in order to open talks for Kylian Mbappé. 🚨🔵🇸🇦
— Fabrizio Romano (@FabrizioRomano) July 24, 2023
Understand it’s worth €300m — record fee.
No talks on player side.
⚪️ PSG remain convinced that Mbappé already agreed terms with Real Madrid with contract ready. pic.twitter.com/yeDu5AQr6E