ആ പൂതിയങ്ങ് മനസ്സിൽ വെച്ചാൽ മതി, ലയണൽ മെസ്സിയുടെ കാര്യത്തിൽ പിഎസ്ജിക്കുമുണ്ട് ചില തീരുമാനങ്ങൾ |Lionel Messi

ലയണൽ മെസ്സിയുടെ ഭാവിയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ലോക ഫുട്ബോൾ ഏറ്റവും കൂടുതൽ നടന്നുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തും എന്ന വാർത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതിനുള്ള ശ്രമങ്ങൾ ഇപ്പോൾ ബാഴ്സ മാനേജ്മെന്റ് നടത്തുന്നുണ്ട് എന്നുള്ളത് വളരെ വ്യക്തമായ കാര്യമാണ്.

മെസ്സിയെ തിരികെ എത്തിക്കാൻ ശ്രമിക്കുന്നു എന്നുള്ള സൂചനകൾ തന്നെയാണ് ബാഴ്സയുടെ പരിശീലകനും ബാഴ്സയുടെ വൈസ് പ്രസിഡണ്ടുമൊക്കെ നൽകിയിട്ടുള്ളത്. ഒരു ഓഫർ ബാഴ്സയിൽ നിന്നും തനിക്ക് ലഭിച്ചു കഴിഞ്ഞാൽ ഉടൻതന്നെ ക്ലബ്ബിലേക്ക് എത്താൻ മെസ്സി തയ്യാറായി കഴിഞ്ഞിട്ടുണ്ട്.ഇതുവരെ ബാഴ്സ ഓഫറുകൾ ഒന്നും തന്നെ നൽകിയിട്ടില്ല.അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിൽ ലയണൽ മെസ്സിയുള്ളത്.

ഒന്നുകിൽ ബാഴ്സ,അല്ലെങ്കിൽ പിഎസ്ജി.ഈ രണ്ട് ഓപ്ഷനുകളാണ് നിലവിൽ ലയണൽ മെസ്സിക്ക് മുന്നിൽ ഉള്ളത്.ബാഴ്സയെ ബന്ധപ്പെടുത്തി വാർത്തകൾ വർദ്ധിച്ചു വരുമ്പോഴും പിഎസ്ജി തങ്ങളുടെ തീരുമാനത്തിൽ നിന്നും പിറകോട്ട് പോയിട്ടില്ല.അതായത് മെസ്സിയുടെ കോൺട്രാക്ട് പുതുക്കാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം. അതിനുള്ള ശ്രമങ്ങൾ അവർ തുടരുക തന്നെ ചെയ്യും.

ലയണൽ മെസ്സിക്ക് ഒരു പുതിയ ഓഫർ നൽകാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.കൂടുതൽ ആകർഷകമായ ഓഫർ തന്നെയായിരിക്കും നൽകുക.സത്യകഥ എന്തെന്നാൽ മെസ്സിക്ക് ക്ലബ്ബ് നൽകിയ ഒരു ഓഫർ ഇപ്പോഴും മെസ്സിയുടെ മുന്നിലുണ്ട്.അദ്ദേഹം അത് തട്ടി മാറ്റുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.എന്നിരുന്നാലും കൂടുതൽ മികച്ച ഓഫർ നൽകാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം.ഏത് വിധേനേയും ലയണൽ മെസ്സിയുടെ കരാർ പുതുക്കുക എന്നുള്ളത് തന്നെയാണ് പിഎസ്ജിയുടെ ലക്ഷ്യം.

മെസ്സിയെ എളുപ്പത്തിൽ അങ്ങ് വിട്ടു നൽകാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല.പക്ഷേ മെസ്സിയുടെ തീരുമാനം ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്.പിഎസ്ജി ആരാധകർ സമീപകാലത്ത് മെസ്സിയെ ട്രീറ്റ് ചെയ്ത രീതി വളരെ മോശമാണ്.അക്കാര്യത്തിൽ മെസ്സിക്ക് എതിർപ്പുണ്ട്.മാത്രമല്ല ക്ലബ്ബിന് നല്ല പ്രോജക്ടും ഇപ്പോൾ ഇല്ല.അതും ലയണൽ മെസ്സിയെ മടുപ്പിക്കുന്ന കാര്യമാണ്.പക്ഷേ ബാഴ്സയിലേക്ക് പോകാൻ സാധിക്കുന്നില്ലെങ്കിൽ മെസ്സിയെ നമുക്ക് പാരീസിൽ തന്നെ കാണാം.

5/5 - (1 vote)