മെസ്സിയുടെ ബാലൻ ഡി ഓറിനെതിരെ അന്വേഷണം, അഴിമതി നടന്നതായി ആരോപണം |Lionel Messi

ലോക ഫുട്ബോളിൽ എട്ടുതവണ ബാലൻഡിയോർ അവാർഡ് സ്വന്തമാക്കിയ സൂപ്പർ താരമായി ലിയോ മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ബാലൻഡിയോർ നേടിയ താരം. രണ്ടാം സ്ഥാനത്തെ എതിരാളിയായ ക്രിസ്ത്യാനോ റൊണാൾഡോ ആണ് അഞ്ച് ബാലൻഡിയോർ അവാർഡ് നേട്ടവുമായി ഉള്ളത്.

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ലിയോ മെസ്സിയുടെ 2021ലെ ബാലൻഡിയോർ അവാർഡ് സംബന്ധിച്ച് ചില ആരോപണങ്ങൾ ഉയർന്നു കേൾക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻ ഡിഓർ പുരസ്കാരം ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ആണ് നൽകുന്നത്. അന്നത്തെ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രസിഡണ്ടായ പാസ്കൽ ഫെറെയെ മെസ്സിയുടെ ക്ലബ്ബായ പിഎസ്ജി സ്വാധീനിച്ചു എന്നാണ് റിപ്പോർട്ടുകൾ.

2023 ൽ പി എസ് ജി യുടെ ന്യൂ കമ്മ്യൂണിക്കേഷൻ അംഗം കൂടിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്കൽ ഫെറെക്ക് വേണ്ടി ക്ലബ്ബിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഫ്രീയായി നൽകുകയും കോവിഡ് സമയത്തു ബോറുസിയ ഡോർട്ട്മുണ്ടിനെതിരായ അടച്ചിട്ട സ്റ്റേഡിയത്തിലുള്ള മത്സരം കാണാൻ 2020ൽ പി എസ് ജി അവസരം നൽകുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

2021മാർച്ചിൽ ഖത്തർ എയർവെസിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ പാസ്കൽ ഫെറെക്ക് ലഭിച്ചതായും പറയുന്നു. 2021ൽ റോബർട്ട്‌ ലെവൻഡോസ്കിയെ മറികടന്ന് ലിയോ മെസ്സി ബാലൻഡിയോർ വിജയിയാവാൻ പാസ്കൽ ഫെറെക്ക് പിഎസ്ജിയിൽ നിന്ന് നിരവധി ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ലിയോ മെസ്സിയുടെ ബാലൻ ഡി ഓർ നേട്ടവും പിഎസ്ജി ക്ലബ്ബും നിലവിൽ അന്വേഷണത്തിലാണ്.

5/5 - (1 vote)