ഗ്രൂപ്പ് എഫ് ജേതാക്കളായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ സമനിലയിൽ തളച്ച് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുകയാണ് പാരീസ് സെന്റ് ജെർമെയ്ൻ. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ വീതമാണ് നേടിയത്.ഗോൾ രഹിതമായ ആദ്യ പകുതിയിൽ ഇരുടീമുകളും നിരവധി സുവർണാവസരങ്ങൾ പാഴാക്കി.51-ാം മിനിറ്റിൽ കരീം അദേമിയുടെ ഗോളിൽ ഡോർട്മുണ്ട് ലീഡ് നേടി. എന്നാൽ 56 ആം മിനുട്ടിൽ വാറൻ സയർ-എമറിയിലൂടെ പിഎസ്ജി സമനില നേടി.
ഗ്രൂപ്പിൽ 11 പോയിന്റുമായി ഡോർട്ട്മുണ്ട് ഒന്നാം സ്ഥാനത്തും പിഎസ്ജി എട്ടിൽ രണ്ടാം സ്ഥാനത്തും എത്തി, മൂന്നാം സ്ഥാനക്കാരായ എസി മിലാൻ, ന്യൂകാസിൽ യുണൈറ്റഡിൽ 2-1 ന് ജയിച്ചതിന് ശേഷം യൂറോപ്പ ലീഗിൽ തുടരും.അഞ്ച് പോയിന്റ് നേടിയ ന്യൂ കാസിൽ അവസാന സ്ഥാനക്കാരായി. എസി മിലാനെതിരെയുള്ള മത്സരത്തിൽ 33-ാം മിനിറ്റിൽ ജോലിന്റൺ ന്യൂ കാസിലിനു ലീഡ് നൽകി. എൻ നാല് 59 ആം മിനുട്ടിൽ ഒലിവിയർ ജിറൂഡിന്റെ ഉജ്ജ്വലമായ പാസിൽ പുലിസിച്ച് സമനില പിടിച്ചു. 84 ആം മിനുട്ടിൽ പകരക്കാരനായി ചുക്വൂസെ മിലൻറെ വിജയ ഗോൾ നേടി ന്യൂഡ കാസിലിന്റെ പ്രതീക്ഷകൾ തകർത്തു.
അവസാന ഗ്രൂപ്പ് മത്സരത്തിൽ ബാഴ്സലോണയ്ക്കെതിരെ 3-2 ന്റെ വിജയവുമായി റോയൽ ആന്റ്വെർപ്പ്. ഗ്രൂപ്പ് എച്ചിൽ ബെൽജിയൻ ക്ലബ്ബിന്റെ ആദ്യ പോയിന്റായിരുന്നു അത്.കൗമാരക്കാരനായ ആർതർ വെർമീറൻ രണ്ടാം മിനുട്ടിൽ ആന്റ്വെർപ്പിനെ മുന്നിലെത്തിച്ചു, എന്നാൽ ഹാഫ് ടൈമിന് 10 മിനിറ്റ് മുമ്പ് ഫെറാൻ ടോറസിലൂടെ ബാഴ്സലോണ സമനില പിടിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ വിൻസെന്റ് ജാൻസൻ ആന്റ്വെർപ്പിനെ വീണ്ടും മുന്നിലെത്തിച്ചു.17 കാരനായ മാർക്ക് ഗ്യൂ ഇഞ്ചുറി ടൈമിൽ ബാഴ്സയുടെ സമനില ഗോൾ നേടിയെങ്കിലും തൊട്ടടുത്ത മിനുട്ടിൽ മറ്റൊരു കൗമാരക്കാരനായ പകരക്കാരനായ ജോർജ്ജ് ഇലെനിഖേനയിലൂടെ ആന്റ്വെർപ്പ് വിജയം നേടി.6 മത്സരങ്ങളിൽ നിന്നും 12 പോയിന്റ് നേടി ബാഴ്സ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്ക് ഔട്ടിലേക്ക് കടന്നു.
ഷാക്തർ ഡൊനെറ്റ്സ്കിനെതിരെ ഹോം ഗ്രൗണ്ടിൽ 5-3ന് പരാജയപ്പെടുത്തി എഫ്സ് പോർട്ടോയും ബാഴ്സയ്ക്കൊപ്പം നോക്ക് ഔട്ടിലേക്ക് മാർച്ച് ചെയ്തു.പോർട്ടോക്കായി ഗലെനോ രണ്ടു ഗോളുകൾ നേടുകയും രണ്ടു അസിസ്റ്റ് നൽകുകയും ചെയ്തു.ഗ്രൂപ്പ് എച്ചിൽ പോർട്ടോ രണ്ടാം സ്ഥാനത്തെത്തി, ഷക്തർ മൂന്നാം സ്ഥാനത്തെത്തി യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ട് പ്ലേഓഫിൽ കളിക്കും.ഒന്പതാം മിനുട്ടിൽ നേടിയ ഗോളിൽ ഗലെനോ പോർട്ടോയെ മുന്നിലെത്തിച്ചു.
29-ാം മിനിറ്റിൽ ഷാക്തറിന്റെ ഡാനിലോ സികാൻ സമനില ഗോൾ നേടി.ഇടവേളയ്ക്ക് രണ്ട് മിനിറ്റ് മുമ്പ് ഗലെനോ തന്റെ രണ്ടാമത്തെ ഗോൾ നേടി.62-ാം മിനിറ്റിൽ മെഹ്ദി തരേമിയു മൂന്നാം ഗോളും നേടി.72-ാം മിനിറ്റിൽ പോർട്ടോയുടെ മിഡ്ഫീൽഡർ സ്റ്റീഫൻ യൂസ്റ്റാക്വിയോയുടെ സെൽഫ് ഗോൾ സ്കോർ 3 -2 ആക്കി മാറ്റി. എന്നാൽ 75 ആം മിനുറ്റിൽ പെപ്പെ പോർട്ടോയുടെ നാലാമത്തെ ഗോളും സ്കോർ ചെയ്തു. 82 ആം മിനുട്ടിൽ ഫ്രാൻസിസ്കോ കോൺസെക്കാവോ അഞ്ചാം ഗോൾ നേടി.88 ആം മിനുട്ടിൽ എഗ്വിനാൽഡോ ഷാക്തറിന്റെ മൂന്നാം ഗോൾ നേടി സ്കോർ 5 -3 ആക്കി.
റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരെ 3-2 ചാമ്പ്യൻസ് ലീഗ് വിജയത്തോടെ യൂറോപ്പിലെ തങ്ങളുടെ അപരാജിത കുതിപ്പ് 20 മത്സരങ്ങളിലേക്ക് നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.മാഞ്ചസ്റ്റർ സിറ്റി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ മൈക്ക ഹാമിൽട്ടൺ തന്റെ സീനിയർ അരങ്ങേറ്റത്തിൽ സ്കോർ ചെയ്തു.സീനിയർ ടീമിനായി ഓസ്കാർ ബോബ് തന്റെ ആദ്യ ഗോളും വലയിലാക്കി.
കാൽവിൻ ഫിലിപ്പ്സ് പെനാൽറ്റിയിൽ നിന്ന് സ്കോർ ചെയ്തു.ആറ് ഗ്രൂപ്പ് ഗെയിമുകളിൽ നിന്ന് 18 പോയിന്റുമായി സിറ്റി നോക്ക് ഔട്ടിലെത്തി.ആറ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളും വിജയിച്ച ചരിത്രത്തിലെ ഏക ഇംഗ്ലീഷ് ടീമായി അവർ ലിവർപൂളിനൊപ്പം ചേർന്നു.രാജ്കോ മിറ്റിക് സ്റ്റേഡിയത്തിൽ ഹ്വാങ് ഇൻ-ബിയോമും അലക്സാണ്ടർ കടായിയും രണ്ടാം പകുതിയുടെ അവസാനത്തിൽ ബെൽഗ്രേഡിനായി ഗോളുകൾ നേടി