നിലപാടിൽ മയം വരുത്തി, മെസ്സിയുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ട് പിഎസ്ജി.

ഖത്തർ വേൾഡ് കപ്പിന് മുന്നേ തന്നെ ലയണൽ മെസ്സിയുടെ കോൺട്രാക്റ്റുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ പുറത്തേക്ക് വന്നിരുന്നു.അതായത് ലയണൽ മെസ്സി പാരീസിൽ സന്തുഷ്ടവാനാണെന്നും വേൾഡ് കപ്പിന് ശേഷം മെസ്സി കോൺട്രാക്ട് പുതുക്കിക്കൊണ്ട് അവിടെ തുടരും എന്നൊക്കെയായിരുന്നു വാർത്തകൾ.എന്നാൽ പിന്നീട് കാര്യങ്ങൾ ആ രീതിയിൽ അല്ല പുരോഗമിച്ചത്.ഇന്നിപ്പോൾ ലയണൽ മെസ്സി ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.

മെസ്സിക്ക് ഒരു ഓഫർ ക്ലബ്ബ് നൽകിയിട്ടുണ്ടെങ്കിലും മെസ്സി അത് പരിഗണിച്ചിട്ടില്ല. നിലവിൽ മെസ്സി പിഎസ്ജിയിൽ ഹാപ്പിയല്ല.അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ആരാധകരുടെ മോശമായ പെരുമാറ്റം തന്നെയാണ്.പക്ഷേ ഇതുവരെ ലയണൽ മെസ്സിയുടെ കാര്യത്തിൽ ഒരു ഉറച്ച തീരുമാനം പിഎസ്ജിക്കുണ്ടായിരുന്നു.

അതായത് ഏതു വിധേനയും മെസ്സിയുടെ കോൺട്രാക്ട് പുതുക്കുക എന്നായിരുന്നു ഇതുവരെ പിഎസ്ജിക്ക് ഉണ്ടായിരുന്ന നിലപാട്.ഖത്തർ ഉടമകൾ തന്നെ ഇതിൽ നേരിട്ട് ഇടപെടുകയും മെസ്സിയെ നില നിർത്തണമെന്ന് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.പക്ഷേ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അങ്ങനെയല്ല.പിഎസ്ജിയിപ്പോൾ തങ്ങളുടെ നിലപാടിൽ മയം വരുത്തിയിട്ടുണ്ട്.

മെസ്സിക്ക് ക്ലബ്ബിൽ തുടരാൻ താല്പര്യമില്ല എന്നുള്ളത് ക്ലബ്ബ് മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ഒരു കടുംപിടുത്തമോ,അതല്ലെങ്കിൽ മെസ്സിയുടെ കോൺട്രാക്ട് പുതുക്കാൻ വേണ്ടി ഏതറ്റം വരെ പോകുന്ന സാഹചര്യമോ ക്ലബ് ഉണ്ടാക്കില്ല.മറിച്ച് മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ വിടാം,അദ്ദേഹത്തിന് വമ്പൻ വാഗ്ദാനങ്ങൾ നൽകിക്കൊണ്ട് പരമാവധി നിലനിർത്താനുള്ള ശ്രമങ്ങൾ ഒന്നും തന്നെ പിഎസ്ജിയുടെ ഭാഗത്ത് നിന്നുണ്ടാവില്ല.

മറിച്ച് ക്ലബ്ബ് ഇനി കൂടുതൽ ശ്രദ്ധ പുലർത്തുക യുവതാരങ്ങളിലാണ്.പ്രത്യേകിച്ച് ഫ്രഞ്ച് സൂപ്പർതാരങ്ങളെ കൂടുതൽ ടീമിലേക്ക് എത്തിക്കാനും മികച്ച ടീമിനെ വാർത്തെടുക്കാനുമാണ് പിഎസ്ജി ഇനി ശ്രമിക്കുക.വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് സൂപ്പർതാരങ്ങളെ ടീമിലേക്ക് എത്തിക്കാൻ പിഎസ്ജി ഉദ്ദേശിക്കുന്നുണ്ട്.എന്തായാലും ക്ലബ്ബിന്റെ അന്തിമ തീരുമാനം എന്നുള്ളത് മെസ്സിയെ പോവാൻ അനുവദിക്കുക എന്നുള്ളത് തന്നെയാണ്.

4/5 - (20 votes)