സ്പോർട്ടിങ്ങിൽ നിന്നും കിടിലൻ മിഡ്ഫീൽഡറെ സ്വന്തമാക്കി പിഎസ്ജി |Manuel Ugarte
പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗ് സിപിയിൽ നിന്ന് ഡിഫൻസീവ് മിഡ്ഫീൽഡർ മാനുവൽ ഉഗാർട്ടെയുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ച് പാരീസ് സെന്റ് ജെർമെയ്ൻ.ഉറുഗ്വായ് ഇന്റർനാഷണൽ ക്ലബിനായി നാലാം നമ്പർ ജേഴ്സി ധരിക്കും.
2028 വരെ നീണ്ടു നിൽക്കുന്ന അഞ്ചു വർഷത്തെ കരാറിലാണ് താരം ഫ്രഞ്ച് ക്ലബ്ബിലെത്തിയത്.22 കാരനായ താരം സ്പോർട്ടിംഗ് സിപിക്ക് വേണ്ടി 85 മത്സരങ്ങൾ കളിച്ചു.2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനായി കോച്ച് ഡീഗോ അലോൺസോ വിളിച്ച ഉറുഗ്വേയുടെ 26 കളിക്കാരിൽ ഉഗാർട്ടെയും ഉൾപ്പെട്ടിരുന്നു.ഉറുഗ്വേയ്ക്കായി എട്ടു മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്. താരത്തെ സ്വന്തമാക്കാൻ ചെൽസിയും ശ്രമങ്ങൾ നടത്തിയിരുന്നു.
Manuel Ugarte is the second-most expensive player sale in Sporting CP's history. 🤑 pic.twitter.com/BAC9sQX799
— Squawka (@Squawka) July 7, 2023
60 മില്യൺ യൂറോയ്ക്ക് (65.32 മില്യൺ ഡോളർ) ആണ് താരം പിഎസ്ജിയിലെത്തുന്നത്. 15-ാം വയസ്സിൽ ഹോംടൗൺ ക്ലബ് സിഎ ഫെനിക്സിനായി തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിച്ച ഉഗാർട്ടെ പോർച്ചുഗീസ് ഫമലിക്കാവോയ്ക്കായിലേക്ക് 2021 ൽ മാറി.“ഇത്രയും മഹത്തായ ഒരു ക്ലബ്ബിൽ എന്റെ കരിയറിലെ ഈ വലിയ ചുവടുവെപ്പ് നടത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്,പാരീസ് സെന്റ് ജെർമെയ്നിനായി ഞാൻ എന്റെ എല്ലാം നൽകാൻ പോകുന്നു”ഉഗാർട്ടെ പറഞ്ഞു.
📝 𝗗𝗘𝗔𝗟 𝗗𝗢𝗡𝗘: PSG have signed Manuel Ugarte from Sporting. 🇺🇾
— Football Tweet ⚽ (@Football__Tweet) July 7, 2023
💰 €60m fee
✍️ 5-year contract pic.twitter.com/uiwrjetcJb
ഇന്റർ മിലാൻ, റയൽ മാഡ്രിഡ് എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം സെന്റർ ബാക്ക് മിലാൻ സ്ക്രിനിയറും ഫോർവേഡ് മാർക്കോ അസെൻസിയോയും ഒപ്പുവെച്ചതിന് ശേഷം അടുത്ത സീസണിൽ പിഎസ്ജിയുടെ മൂന്നാമത്തെ പുതിയ റിക്രൂട്ട്മെന്റാണ് ഉഗാർട്ടെ.ക്ലബ്ബ് ബുധനാഴ്ച മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയറിനെ പുറത്താക്കുകയും പകരം ബാഴ്സലോണയുടെയും സ്പെയിനിന്റെയും മുൻ കോച്ച് ലൂയിസ് എൻറിക്വെയെ നിയമിക്കുകയും ചെയ്തു.
💰 PSG's incoming signings since yesterday:
— WhoScored.com (@WhoScored) July 7, 2023
➡️ Milan Skriniar
➡️ Marco Asensio
➡️ Manuel Ugarte
😮 Not bad for 24 hours… pic.twitter.com/oLtWvsOkX6