ലയണൽ മെസ്സിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പിഎസ്ജി ചെയർമാൻ നാസർ അൽ ഖെലൈഫി|Lionel Messi

ഖത്തർ ലോകകപ്പ് നേടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇന്റർവ്യൂവിൽ ലയണൽ മെസ്സി നടത്തിയ പ്രസ്താവന വിവാദമായിരുന്നു,ആ പ്രസ്താവനക്കെതിരെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നാസർ അൽ ഖലീഫി.

ലോകകപ്പ് നേടിയ അർജന്റീനയുടെ എല്ലാ കളിക്കാർക്കും അവരവരുടെ ക്ലബ്ബിന്റെ സ്വന്തം ഗ്രൗണ്ടിൽ ഉപഹാരം നൽകി സ്വീകരിച്ചിരുന്നു, എന്നാൽ ലയണൽ മെസ്സിക്ക് അത് കിട്ടിയിരുന്നില്ല, പകരം പരിശീലന സെഷനിൽ കളിക്കാർക്കൊപ്പം സ്റ്റാൻഡിങ് ഓവിയേഷനും ഒരു ഉപഹാരവും നൽകിയിരുന്നു, മറ്റുള്ളവർക്ക് ലഭിച്ചതുപോലെ ആരാധകർക്ക് മുൻപിൽ ലഭിക്കാത്തത് മെസ്സി ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.

അർജന്റീനയുടെ 25 കളിക്കാർക്കും അവരുടെ ക്ലബ്ബിൽ നിന്നും അംഗീകാരം ലഭിച്ചിരുന്നു, എന്നാൽ തനിക്ക് അങ്ങനെയൊരു ബഹുമതി പി എസ് ജി യിൽ ലഭിച്ചില്ല എന്നായിരുന്നു ലയണൽ മെസ്സിയുടെ ആരോപണം, ഈ ആരോപണത്തിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ക്ലബ്ബിന്റെ പ്രസിഡണ്ട് നാസർ അൽ ഖലീഫി, അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു;

നാസർ അൽ-ഖെലൈഫി : “മെസ്സിയുടെ പ്രസ്താവനകൾ? പുറത്ത് പലരും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.മെസ്സി എന്താണ് പറഞ്ഞതെന്നോ,ചെയ്തതെന്നോ എനിക്കറിയില്ല, പക്ഷേ എല്ലാവരും കണ്ടതാണ്,ഞങ്ങൾ അതിന്റെ ഒരു വീഡിയോ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു, കിരീടം നേടി വന്ന ലയണൽ മെസ്സിക്കൊപ്പം പരിശീലന ഗ്രൗണ്ടിൽ ആഘോഷിച്ചു, ഞങ്ങൾ അദ്ദേഹത്തോടൊപ്പം സ്വകാര്യമായും ആഘോഷിച്ചു, പക്ഷേ ഞങ്ങൾ ഒരു ഫ്രഞ്ച് ക്ലബ്ബാണ്, അതുകൊണ്ട് ആഘോഷത്തിന് പരിധിയുണ്ടായിരുന്നു.

“തീർച്ചയായും മൈതാനത്ത് ആഘോഷിക്കുന്നത് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമായിരുന്നു. അവർ തോൽപ്പിച്ച രാജ്യത്തെയും ഫ്രഞ്ച് ദേശീയ ടീമിലെ സഹതാരങ്ങളെയും നമ്മുടെ ആരാധകരെയും നാം ബഹുമാനിക്കേണ്ടതുണ്ട്,എന്നാൽ ലയണൽ മെസ്സി ഞങ്ങൾക്കൊപ്പം അവിശ്വസനീയമായ ഒരു കളിക്കാരനായിരുന്നു.” പി എസ് ജി പ്രസിഡന്റ് പ്രതികരിച്ചു.
.

Rate this post