ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ആഘോഷിച്ച റയലിനെ കണക്കിന് വിമർശിച്ച് പിഎസ്ജി പ്രസിഡന്റ്‌

കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്ഭുതകരമായ ഒരു കുതിപ്പായിരുന്നു റയൽ മാഡ്രിഡ് നടത്തിയത്. ആ കുതിപ്പ് ചെന്ന് അവസാനിച്ചത് റയലിന്റെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടം നേട്ടത്തിലായിരുന്നു. പിഎസ്ജി,ചെൽസി,സിറ്റി,ലിവർപൂൾ എന്നിവർക്കൊക്കെ റയലിന്റെ സ്വപ്ന സമാനമായ കുതിപ്പിൽ അടി തെറ്റുകയായിരുന്നു.

എന്നാൽ റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതും ആ കിരീട നേട്ടം ആഘോഷിച്ചതും പിഎസ്ജി പ്രസിഡന്റായ നാസർ അൽ ഖലീഫിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രസ്താവനകളിൽ നിന്നും വ്യക്തമാവുന്നത്.

അതായത് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ആഘോഷിച്ചത് തനിക്ക് വിചിത്രമായി തോന്നുന്നു ECA ഭാരവാഹി കൂടിയായ ഖലീഫിപറഞ്ഞത്. അതിന്റെ കാരണമായി കൊണ്ട് ഇദ്ദേഹം പറഞ്ഞുവെക്കുന്നത് ചാമ്പ്യൻസ് ലീഗിനെതിരെ നിന്നുകൊണ്ട് യൂറോപ്പ്യൻ സൂപ്പർ ലീഗ് റയൽ മാഡ്രിഡ് നടപ്പാക്കാൻ ശ്രമിച്ചതാണ്.

‘ ഇവിടെ ഏറ്റവും വിചിത്രമായ കാര്യം എന്തെന്നാൽ യുവേഫയുടെ ഒരു ക്ലബ്ബ് കോമ്പറ്റീഷൻ വിജയിച്ചുകൊണ്ട് റയൽ മാഡ്രിഡ് അത് ആഘോഷിച്ചു എന്നുള്ളതാണ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് കോമ്പറ്റീഷനാണ് ചാമ്പ്യൻസ് ലീഗ്. എന്നാൽ ഇപ്പോഴും നിലകൊള്ളുന്ന ഫന്റാസ്റ്റിക്കായിട്ടുള്ള ഒരു ക്ലബ്ബ് കോംപറ്റീഷനെതിരെ അവർ എതിരെ നിന്നു എന്നുള്ളത് വിചിത്രമായ കാര്യം തന്നെയാണ് ‘ ഖലീഫി തുടർന്നു