
‘വമ്പന്മാർ ഇന്ന് കളത്തിൽ’ : പിഎസ്ജിയും റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്ന് പോരിനിറങ്ങുന്നു
മൊറോക്കോയിലെ പ്രിൻസ് മൗലേ അബ്ദല്ല സ്റ്റേഡിയത്തിൽ നടക്കുന്ന ക്ലബ് ലോകകപ്പിനെ സെമിഫൈനലിൽ ഈജിപ്ഷ്യൻ ക്ലബായ അൽ അഹ്ലിയെ നേരിടും.ഈ മത്സരത്തിലെ വിജയികൾ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലൈൻ ഫൈനലിൽ നേരിടു.ആദ്യ സെമി ഫൈനൽ മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോയെ പരാജയപ്പെടുത്തി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ ഫൈനലിൽ പ്രവേശിച്ചു.
മൊറോക്കോയിലെ ഗ്രാൻഡ് സ്റ്റേഡ് ഡി ടാംഗറിൽ നടന്ന മത്സരത്തിൽ അൽ ഹിലാൽ 3-2 ന് വിജയിച്ചു.അൽ ഹിലാലിനായി സലേം അൽ ദൗസരി ഇരട്ടഗോൾ നേടിയപ്പോൾ ഫ്ലെമെംഗോയ്ക്കായി പെഡ്രോ ഇരട്ടഗോൾ നേടി.കഴിഞ്ഞ രണ്ട് റൗണ്ടുകളിൽ ഓക്ലൻഡ് സിറ്റിയെയും സിയാറ്റിൽ സൗണ്ടേഴ്സിനെയും മറികടന്ന് അൽ അഹ്ലി തുടർച്ചയായ മൂന്നാം വർഷമാണ് ക്ലബ് ലോകകപ്പിന്റെ സെമി ഫൈനലിൽ മത്സരിക്കുന്നത്. ലാ ലീഗയിൽ മല്ലോർക്കയ്ക്കെതിരെ 1-0ന് തോറ്റതിന് ശേഷമാണ് റയൽ മാഡ്രിഡ് ഇ മത്സരത്തിനിറങ്ങുന്നത്.

നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് ഈ വർഷം അഞ്ചാം ലോക കിരീടം നേടാനുള്ള ഒരുക്കത്തിലാണ്.റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം, കരീം ബെൻസെമ (ഹാംസ്ട്രിംഗ്), തിബോ കോർട്ടോയിസ് (മസിൽ), എഡർ മിലിറ്റാവോ (ഗ്രോയിൻ) എന്നിവരില്ലാതെയാണ് ഇറങ്ങുന്നത്.ഫെർലാൻഡ് മെൻഡി (ഹാംസ്ട്രിംഗ്), ഈഡൻ ഹസാർഡ് (മുട്ട്), ലൂക്കാസ് വാസ്ക്വസ് (കണങ്കാൽ) എന്നിവരും പരിക്കിന്റെ പിടിയിലാണ്, എന്നാൽ ഡേവിഡ് അലബ പരിക്കിൽ നിന്നും മുകതനായിട്ടുണ്ട്. ബെൻസെമയുടെ അഭാവത്തിൽ റോഡ്രിഗോ സെൻട്രൽ സ്ട്രൈക്കറായി തന്റെ സ്ഥാനം നിലനിർത്താൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 12 30 നാണ് മത്സരം.
🆙✊⤵️ Le groupe parisien pour le déplacement à Marseille #LeClassique #OMPSG
— Paris Saint-Germain (@PSG_inside) February 7, 2023
കൂപ്പെ ഡി ഫ്രാൻസിന്റെ അവസാന 16 ൽ ഇന്ന് നടക്കുന്ന ലാ ക്ലാസിക്കിൽ പിഎസ്ജി ഒളിമ്പിക് ഡി മാഴ്സയെ നേരിടും.ലീഗ് 1 ൽ ടുലൂസിനെതിരെ 2-1 ന് ജയിച്ചതിൻറെ പിൻബലത്തിലാണ് പിഎസ്ജി ഇറങ്ങുന്നത്. സൂപ്പർ തരാം ലയണൽ മെസ്സിയുടെ മിന്നുന്ന ഫോമിലാണ് പിഎസ്ജിയുടെ പ്രതീക്ഷകൾ.പാരീസ് വമ്പന്മാർക്ക് വേണ്ടി കഴിഞ്ഞ രണ്ട് ലീഗ് 1 മത്സരങ്ങളിൽ മെസ്സി രണ്ട് തവണ വലകുലുക്കി.ഹ്യൂഗോ എകിറ്റികെയ്ക്കൊപ്പം ആക്രമണത്തിൽ നെയ്മർ ജൂനിയറിനൊപ്പം മെസ്സിയിറങ്ങും.കഴിഞ്ഞ സീസണിൽ 16-ാം റൗണ്ടിൽ പെനാൽറ്റിയിൽ ഒജിസി നൈസിനോട് തോറ്റാണ് പിഎസജി പുറത്തായത്.ഈ സീസണിൽ കൂപ്പെ ഡി ഫ്രാൻസിൽ പാരീസുകാർ രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ലയണൽ മെസ്സി ഇതിൽ രണ്ടിലും കളിച്ചിരുന്നില്ല.ഇന്ത്യൻ സമയം രാത്രി 01 .40 നാണ് മത്സരം.

ഇന്ന് ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന സുപ്രധാന പോരാട്ടത്തിൽ ലീഡ്സ് യുണൈറ്റഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും.മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്, ഈ സീസണിൽ എറിക് ടെൻ ഹാഗിന് കീഴിൽ മികച്ച മുന്നേറ്റം കാണിച്ചു. റെഡ് ഡെവിൾസ് അവരുടെ മുൻ ഗെയിമിൽ ക്രിസ്റ്റൽ പാലസിനെ 2-1 ന് പരാജയപ്പേടുത്തിയിരുന്നു. എന്നാൽ പരിക്കുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വലക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.ശനിയാഴ്ചത്തെ ജയത്തിൽ ചുവപ്പ് കാർഡ് കണ്ട മിഡ്ഫീൽഡർ കാസെമിറോയെ അടുത്ത മൂന്ന് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം മിഡ്ഫീൽഡർ സ്കോട്ട് മക് ടോമിനേയും ഫോർവേഡുകളായ ആന്റണി മാർഷ്യലും ആന്റണിയും പരിക്കുകളോടെ കളി നഷ്ടമാകും.ക്രിയേറ്റീവ് മിഡ്ഫീൽഡർമാരായ ക്രിസ്റ്റ്യൻ എറിക്സനും ഡോണി വാൻ ഡി ബീക്കും ദീർഘകാല പരിക്കുകളോടെ പുറത്താണ്.ഇന്ത്യൻ സമയം രാത്രി 01 .30 നാണ് മത്സരം.