ബാലൺ ഡി’ഓർ ബെൻസിമ നേടി എന്നുള്ളത് ശരി തന്നെ, പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച താരം ഇപ്പോഴും മെസ്സിയാണ് : സാംപോളി

കഴിഞ്ഞ സീസൺ പലവിധ ബുദ്ധിമുട്ടുകൾ കാരണം പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ബാലൺ ഡി’ഓറിന്റെ 30 അംഗ ലിസ്റ്റിൽ നിന്നും മെസ്സി തഴയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷത്തെ ചാമ്പ്യനായ മെസ്സിയെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിരുന്നു.

ഇത്തവണത്തെ ബാലൺ ഡി’ഓർ അവാർഡ് റയൽ താരമായ കരീം ബെൻസിമയാണ് നേടിയത്.അത് നേരത്തെ ഉറപ്പായ ഒരു കാര്യമായിരുന്നു.ഇത്തവണ ബെൻസിമയാണ് ബാലൺ ഡി’ഓർ അർഹിക്കുന്നത് എന്നുള്ളത് നേരത്തെ തന്നെ ലയണൽ മെസ്സി പറയുകയും ചെയ്തിരുന്നു.

ലയണൽ മെസ്സിയെ മുമ്പ് അർജന്റീന ടീമിൽ പരിശീലിപ്പിച്ചിരുന്ന ജോർഹെ സാമ്പോളി ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ബാലൺ ഡി’ഓർ പുരസ്ക്കാരം ബെൻസീമ അർഹിച്ചത് തന്നെയാണെന്നും എന്നാൽ ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരം അത് ലയണൽ മെസ്സിയാണ് തന്നെയാണ് എന്നാണ് സാമ്പോളി പറഞ്ഞിട്ടുള്ളത്.

‘ അവർ എല്ലായ്‌പ്പോഴും മെസ്സിക്ക് ബാലൺ ഡി ഓർ നൽകിയാൽ, അത് എനിക്ക് നല്ലതായിരിക്കും, കാരണം അദ്ദേഹം വളരെക്കാലമായി ബാക്കിയുള്ളവരുമായി ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. പക്ഷേ ഇത്തവണ ബെൻസിമ തന്നെയാണ് ഈ പുരസ്കാരം അർഹിക്കുന്നത്. കാരണം റയലിന്റെ നേട്ടങ്ങളിൽ തിളങ്ങിയത് ഇദ്ദേഹമാണ്. അദ്ദേഹത്തിന് മികച്ച ഒരു സീസൺ ആയിരുന്നുവെന്നും ബാലൺ ഡി’ഓർ പുരസ്കാരം ലഭിച്ചു എന്നുള്ളതും ശരി തന്നെയാണ്. എന്നാൽ ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി തന്നെയാണ് ‘ സാംപോളി പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഒന്ന് കാലിടറിയെങ്കിലും പൂർവാധികം ശക്തിയോടെ മെസ്സി ഈ സീസണിൽ തിരിച്ചു വന്നിട്ടുണ്ട്. അർജന്റീനക്കും പിഎസ്ജിക്കും വേണ്ടി ഈ സീസണിൽ ആകെ 12 ഗോളുകളും 8 അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

Rate this post