പാരീസ് സെന്റ് ജെർമെയ്ൻ പരിശീലകനായി ക്രിസ്റ്റോഫ് ഗാൽറ്റിയർ നൈസ് വിട്ടപ്പോൾ, ക്ലബ്ബിനെ അതിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ പിഎസ്‌ജിയുടെ തുടർ തോൽവിക്ക് ശേഷം തന്റെ ജോലി രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് പരിശീലകൻ.
ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ നൈസിനെതിരെ പിഎസ്ജി ക്ക് ജയിച്ചേ മതിയാവു.കഴിഞ്ഞ മത്സരത്തിൽ ലിയോണിനോട് പരാജയപ്പെട്ടതോടെ പിഎസ്ജിയുടെ തുടർച്ചയായ രണ്ടാം ഹോം തോൽവിയും ഈ വർഷത്തെ എല്ലാ മത്സരങ്ങളിലെ എട്ടാം തോൽവിയും ഏറ്റുവാങ്ങി. ഒരു മത്സരം കൂടുതൽ കളിച്ച ലെൻസ് പിഎസ്ജിയെക്കാൾ മൂന്നു പോയിന്റ് മാത്രം പിന്നിലാണുള്ളത്. ലീഗിൽ ഒമ്പത് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
പുതുവത്സര ദിനത്തിൽ ലെൻസ് പിഎസ്ജിയെ പരാജയപ്പെടുത്തി, ഈ സീസണിലെ ആദ്യ പരാജയം പിഎസ്ജിക്ക് നൽകുകയും മോശം പ്രകടനങ്ങളുടെ ഡൊമിനോ ഇഫക്റ്റ് ഉണ്ടാക്കുകയും ചെയ്തു.എട്ടാം സ്ഥാനത്തുള്ള നൈസ് 14 മത്സരങ്ങളിൽ അപരാജിത കുതിപ്പിലാണ് യൂറോപ്പ ലീഗ് സ്ഥാനത്തിനായി കഠിന ശ്രമത്തിലാണ് അവർക്കുള്ളത്.നൈസും അവരുടെ കടുത്ത ആരാധകരും സാധാരണയായി പിഎസ്‌ജിക്ക് സ്വന്തം തട്ടകത്തിൽ വളരെ പ്രയാസകരമായ സമയമാണ് നൽകുന്നത്, 2017 ലെ 3-1 വിജയത്തോടെ ആ സീസണിൽ പിഎസ്‌ജിയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ചു.
നൈസിലെ ഗെയിമിന് ശേഷം, അടുത്ത ശനിയാഴ്ച പിഎസ്ജി ലെൻസ് ഹോസ്റ്റുചെയ്യുന്നു. ഒന്നോ രണ്ടോ മത്സരങ്ങളിൽ കൂടി പിഎസ്ജി പോയിന്റുകൾ നഷ്ടപ്പെടുത്തിയാൽ ഗാൽറ്റിയറിന്റെ സ്ഥാനം തെറിക്കുമെന്നുറപ്പാണ്. 12 വർഷത്തെ ഖത്തറി പിന്തുണയുള്ള ഉടമസ്ഥതയിൽ എട്ടാമത്തെ പരിശീലകനെ നിയമിക്കുകയും ചെയ്യും.1993-ൽ ചാമ്പ്യൻസ് ലീഗ് നേടിയ ഒരേയൊരു ഫ്രഞ്ച് ടീമായി മാഴ്സെ ഇപ്പോഴും തുടരുകയാണ്.ഓരോ സീസണും കടന്നുപോകുമ്പോഴും യൂറോപ്പിൽ PSG പരാജയപ്പെടുമ്പോഴും ആ വസ്തുത ഓർക്കുകയാണ് .
⚽ 𝐉𝐎𝐔𝐑 𝐃𝐄 𝐌𝐀𝐓𝐂𝐇 ⚽
— Paris Saint-Germain (@PSG_inside) April 8, 2023
🆚 @ogcnice
🏆 #Ligue1
📱#OGCNPSG
🏟️ Allianz Riviera
⌚️ 21h00
🔴 #AllezParis 🔵 pic.twitter.com/EIuEBaxyMK
പണത്തിന്റെ കൂമ്പാരങ്ങളും നിരവധി വലിയ പേരുകളുള്ള സൈനിംഗുകളും ഉണ്ടായിരുന്നിട്ടും അവർക്ക് ഇതുവരെ അത് നേടാൻ സാധിച്ചിട്ടില്ല.ക്ലബ്ബിന്റെ പോരായ്മകളിലും വലിയ ഗെയിമുകളിൽ താരങ്ങൾക്ക് അത് ശരിയാക്കാൻ കഴിയാത്തതിലും ആരാധകർ കൂടുതൽ നിരാശരായിട്ടുണ്ട്.