ബ്രസീലിയൻ താരം നെയ്മർ ക്ലബ് വിടാൻ ഒരുങ്ങുകയാണ് . പുതിയ സീസണിൽ ക്ലബിൽ നടത്താൻ ഉദ്ദേശിക്കുന്ന അഴിച്ചുപണികളുടെ ഭാഗമായാണ് നെയ്മറെ പിഎസ്ജി ഒഴിവാക്കാൻ തയ്യാറെടുക്കുന്നത്. എന്നാൽ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം നെയ്മർക്ക് പിന്നാലെ സൂപ്പർ തരാം ലയണൽ മെസ്സിയും പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്.
സ്പാനിഷ് പത്രപ്രവർത്തകൻ പെഡ്രോ മൊറാറ്റ പറയുന്നതനുസരിച്ച്, അടുത്ത സീസണിൽ എങ്ങനെ കളിക്കണം എന്നതിനെക്കുറിച്ച് PSG യുടെ പുതിയ കായിക മാനേജ്മെന്റിന് തികച്ചും വ്യത്യസ്തമായ ആശയങ്ങളുണ്ട്.ടീമിൽ നിരവധി വമ്പൻ താരങ്ങളുടെ സാന്നിധ്യമുള്ളത് ഒഴിവാക്കി പുതിയ കളിക്കാരെ ടീമിലെത്തിച്ച് എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാൻ കഴിയുന്ന ഒരു സംഘമാക്കി അവരെ മാറ്റാനാണ് പദ്ധതി. ക്ലബ്ബിന്റെ പുതിയ സ്പോർട്ടിങ് മാനേജ്മന്റ് ആയ ലൂയിസ് കാംപോസിനും ആന്ററോ ഹെൻറിക്വിനും ആദ്യം നെയ്മറെ വിൽപ്പനയ്ക്ക് വെച്ച ശേഷം, മെസ്സിയെ കൂടി ഒഴിവാക്കാനുള്ള പദ്ധതിയിലാണ്.
കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ മാത്രമാണ് മെസ്സി നേടിയത്. തന്റെ യഥാർത്ഥ ഫോമിന്റെ അടുത്ത് പോലും മെസ്സിക്ക് എത്താൻ സാധിച്ചിരുന്നില്ല. മെസ്സിയെ തന്റെ ശക്തിക്കനുസരിച്ച് ഉപയോഗിച്ചില്ല എന്നതിന് പിഎസ്ജിയുടെ അന്നത്തെ മാനേജർ മൗറീഷ്യോ പോച്ചെറ്റിനോയെ കുറ്റപ്പെടുത്തുന്നവരുണ്ടെങ്കിലും 7 തവണ ബാലൺ ഡി ഓർ ജേതാവിന്റെ സ്ഥിരതയില്ലായ്മ ടീമിന്റെ പ്രകടനത്തെ ബാധിച്ചു.
Camera on Lionel Messi as he dribbles, assists and celebrates Ángel Di María scoring for Argentina vs. Switzerland on this day at the 2014 World Cup. 🇦🇷pic.twitter.com/qGQOMXO7dy
— Roy Nemer (@RoyNemer) July 1, 2022
സൂപ്പർസ്റ്റാർ സ്ട്രൈക്കർ കൈലിയൻ എംബാപ്പെയെ ചുറ്റിപ്പറ്റിയുള്ള കൂടുതൽ യോജിച്ച യൂണിറ്റ് നിർമിക്കാനാണ് പിഎസ്ജി ശ്രമിക്കുന്നത്.എംബാപ്പെ പിഎസ്ജിയുടെ മുഖമാണ്, ക്ലബ്ബിന്റെ മാനേജ്മെന്റ് അദ്ദേഹത്തിന്റെ ഗെയിമിന് സഹായകമാവുന്ന ഒരു ടീമിനെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.ക്ലബ്ബിന്റെ ട്രാൻസ്ഫർ പ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം, അടുത്തിടെ പോർട്ടോയിൽ നിന്നുള്ള യുവ മിഡ്ഫീൽഡർ വിറ്റിൻഹയെ പിഎസ്ജി തിരഞ്ഞെടുത്തു.
Lionel Messi, the free kick KING 👑 pic.twitter.com/ehHq3XWmX9
— ELEVEN Football (@ElevenSportsFB) June 30, 2022
മെസ്സിയെയും നെയ്മറിനെയും വിൽക്കുന്നതിനെ സംബന്ധിച്ചിടത്തോളം ഇരുവരുടെയും വലിയ്യ് വേതനം ഏറ്റവും വലിയ തടസ്സമാകാം.മെസ്സി പിഎസ്ജിയിൽ പ്രതിമാസം 3.375 മില്യൺ യൂറോ സമ്പാദിക്കുമ്പോൾ നെയ്മർ 4.083 മില്യൺ യൂറോ സമ്പാദിക്കുന്നുണ്ട്.അതിനാൽ ഈ സമ്മറിൽ ഇവ രണ്ടും ഓഫ്ലോഡ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി തുടങ്ങിയ പ്രീമിയർ ലീഗ് ക്ലബ്ബുകളുമായി നെയ്മർ നേരത്തെ തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, മെസ്സിയെ ഉൾപ്പെടുത്തി അത്തരത്തിലുള്ള അഭ്യൂഹങ്ങളോ ആരോപിക്കപ്പെടുന്ന താൽപ്പര്യങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.