മാഡ്രിഡിലെ രാജാക്കന്മാർ തങ്ങളാണെന്ന് ഒന്ന് കൂടി തെളിയിച്ച് റയൽ മാഡ്രിഡ്.ബെർണബെയുവിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഈ സീസണിൽ ഉടനീളം റയലിന്റെ ക്രിയേറ്റീവ് ഹെഡായി നിന്ന വിനീഷ്യസ് ആണ് ഇന്നും റയൽ മാഡ്രിഡിന് ജയം നൽകിയത്. താരം ഇന്ന് രണ്ട് അസിസ്റ്റുകളാണ് നൽകിയത്.
മത്സരം ആരംഭിച്ച് 16ആം മിനുട്ടിൽ റയൽ ലീഡ് എടുത്തു. വിനീഷ്യസ് പെനാൾട്ടി വോക്സിൽ നിന്ന് നൽകിയ പാസ് ഒരു ഗംഭീര വോളിയുലൂടെ ബെൻസീമ ലക്ഷ്യത്തിൽ എത്തിച്ചു.58ആം മിനുട്ടിൽ റയൽ മാഡ്രിഡ് അവരുടെ രണ്ടാം ഗോൾ നേടി. ഈ ഗോളും ഒരുക്കിയത് വിനീഷ്യസ് ആയിരുന്നു. താരത്തിന്റെ അസിസ്റ്റിൽ നിന്ന് അസൻസിയോ തന്റെ ഇടം കാലൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചു.ഈ വിജയത്തോടെ 42 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള സെവിയ്യയെക്കാൾ 8 പോയിന്റിന്റെ ലീഡ് റയലിനുണ്ട്. 29 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് നാലാമതും നിൽക്കുന്നു.
THE GOAT MESSI WITH AN INTERCEPTION AND RUN AND ASSIST TO MBAPPE 🤩🤩🤩pic.twitter.com/JDT6PLLLnQ
— Ziad is back in pain (@Ziad_EJ) December 12, 2021
ഫ്രഞ്ച് ലീഗിൽ പിഎസ്ജി മോണോക്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. എംബാപ്പയാണ് പാരീസിന്റെ രണ്ടു ഗോളുകളും നേടിയത്.ഈ ഗോളുകളോടെ എമ്പപ്പെ ലീഗ് വണ്ണിൽ പി എസ് ജിക്കായി 100 ഗോളുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കി. മത്സരത്തിന്റെ 12ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു എമ്പപ്പെയുടെ ആദ്യ ഗോൾ.ആദ്യ പകുതി അവസാനിക്കും മുമ്പ് മെസ്സി സൃഷ്ടിച്ച അവസരം മുതലെടുത്ത് എമ്പപ്പെ തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ പി എസ് ജി വിജയം ഉറപ്പിക്കാൻ ആണ് ശ്രദ്ധിച്ചത്. ഈ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള പി എസ് ജി 18 മത്സരങ്ങളിൽ നിന്ന് 45 പോയിന്റിൽ എത്തി.
ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന്റെ ക്ഷീണം ലാ ലിഗയിലെ ജയത്തോടെ മറികടക്കാമെന്ന ബാഴ്സലോണയുടെ കണക്കുകൂട്ടൽ അവസാന നിമിഷം തെറ്റിച്ച്ഒസാസുന. ലേറ്റ് ഗോളിൽ വിജയം കൈവിട്ട് ബാഴ്സ. എവേ മത്സരത്തിൽ ഒസാസുനയോട് 2-2നാണ് സാവിയുടെ ടീം സമനിലയിൽ കുരുങ്ങിയത്. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് കറ്റാലൻ ക്ലബ് അർഹിച്ച ജയം കൈവിട്ടത്.തുടക്കത്തിൽ 12ആം മിനുട്ടിൽ നികോയിലൂടെയാണ് ബാഴ്സലോണ ആദ്യം ലീഡ് എടുത്തത്. ഗവിയുടെ പാസിൽ നിന്നായിരുന്നു ഗോൾ.ഗോളിന് രണ്ട് മിനുട്ടുകൾക്ക് അകം ഒസാസുന തിരിച്ചടിച്ചു.രണ്ടാം പകുതിയിൽ യുവതാരം എസ് എബ്ദെയിലൂടെ ബാഴ്സലോണ വീണ്ടും ലീഡ് എടുത്തു. 19കാരന്റെ ബാഴ്സലോണക്ക് ആയുള്ള ആദ്യ സീനിയർ ഗോളായിരുന്നു ഇത്.86ആം മിനുട്ടിൽ ഒസാസുന അവർ അർഹിച്ച സമനില കണ്ടെത്തി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് വന്ന അവിലയുടെ ഷോട്ട് ആണ് ടെർസ്റ്റേഗനെ മറികടന്ന് വലയിൽ എത്തിയത്.
സീരി എയിൽ നിലവിലെ ലീഗ് ചാമ്പ്യന്മാരായ ഇന്റർ മിലാൻ ഒന്നാം സ്ഥാനത്ത്. കാഗ്ലിയാരിയെയാണ് ഇന്റർ പരാജയെപ്പടുത്തിയത്.ഇന്റർ മിലാൻ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ഇരട്ട ഗോളുകളുമായി ലൗട്ടാരോ മാർട്ടിനസ് ഹീറോ ആയി. 29ആം മിനുട്ടിൽ ഹകൻ എടുത്ത കോർണർ ഹെഡ് ചെയ്ത് വലയിൽ എത്തിച്ചാണ് മാർടിനസ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയാായുരുന്നു ബാക്കി ഗോളികൾ എല്ലാം പിറന്നത്.50ആം മിനുട്ടിൽ അലക്സിസ് സാഞ്ചെസ്, 66ആം മുനുട്ടിൽ ഹകൻ, 68ആം മിനുട്ടിൽ വീണ്ടും മാർട്ടിനസ് എന്നിവർ ക്ലബിനായി ഗോൾ നേടി. ഈ വിജയത്തോടെ 40 പോയിന്റുമായാണ് ഇന്റർ മിലാൻ ലീഗിൽ ഒന്നാമത് എത്തി. മറ്റൊരു മത്സരത്തിൽ എമ്പോളിയെ എതിരില്ലാത്ത ഒരു ഗോളിന് നാപോളിയെ പരാജയപ്പെടുത്തി.