റിക്കി പുജിനെ ജനുവരിയിൽ ലോണിൽ വേണമെന്ന് പിഎസ്ജി, തീരുമാനം കൈകൊണ്ട് ബാഴ്സ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ വിഷയമായിരുന്നു ബാഴ്സ പരിശീലകൻ കൂമാൻ യുവപ്രതിഭ റിക്കി പുജിനോട് ക്ലബ് വിടാൻ പറഞ്ഞത്. താരത്തിന് അവസരം കുറവായിരിക്കുമെന്നും അതിനാൽ തന്നെ ബാഴ്സ വിടുന്നതാണ് നല്ലതുമെന്നായിരുന്നു കൂമാന്റെ അഭിപ്രായം. എന്നാൽ ഇത് അവഗണിച്ച പുജ്‌ ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് താരം ബാഴ്സ ബിയിൽ തന്നെ എത്തിയിരുന്നുവെങ്കിലും അവസാനനിമിഷം ബാഴ്സ താരത്തിന് സീനിയർ ടീമിലേക്ക് പ്രൊമോഷൻ നൽകുകയായിരുന്നു. എന്നാൽ ഈ സീസണിൽ കാര്യമായ അവസരം താരത്തിന് ലഭിച്ചിട്ടില്ല. ഇപ്പോഴിതാ താരത്തെ ലോണിൽ വിട്ടു കിട്ടണമെന്ന ആവിശ്യവുമായി ബാഴ്സ സമീപിച്ചിരിക്കുകയാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി. ഈ വരുന്ന ജനുവരി ട്രാൻസ്ഫറിൽ ഈ യുവപ്രതിഭയെ ലോണിൽ വേണമെന്നാണ് പിഎസ്ജി ആവിശ്യം. എന്നാൽ ഇക്കാര്യത്തിൽ ബാഴ്സ തീരുമാനം കൈകൊണ്ടു കഴിഞ്ഞു

താരത്തെ പിഎസ്ജിക്ക് വിട്ടുനൽകേണ്ട ആവിശ്യമില്ല എന്ന് തന്നെയാണ് ബാഴ്സയുടെ തീരുമാനം. സ്പെയിനിന് പുറത്തേക്ക് താരത്തെ അയക്കാൻ ബാഴ്സ ഒരുക്കമല്ല. മാത്രമല്ല, പിഎസ്ജി പോലെയൊരു ക്ലബ്ബിലേക്ക് ചേക്കേറിയാൽ താരത്തെ ബാഴ്സക്ക് സ്ഥിരമായി നഷ്ടമാവാനും സാധ്യതയുണ്ട്. പക്ഷെ താരം എഫ്സി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന കാര്യത്തിൽ ക്ലബ്ബിന് യാതൊരു ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ല.

ജൂലൈ 2021 വരെയാണ് താരത്തിന് ബാഴ്സയിൽ കരാറുള്ളത്. ഈ കരാർ ഇതുവരെ ബാഴ്സ പുതുക്കിയിട്ടില്ല. മാത്രമല്ല തനിക്ക് അവസരങ്ങൾ ലഭിക്കാത്തതിൽ പുജ്‌ അസ്വസ്ഥന്നുമാണ്. അതിനാൽ തന്നെ ബാഴ്സ തന്നെ വേണ്ടവിധം പരിഗണിച്ചില്ലെങ്കിൽ ക്ലബ് വിടാൻ തന്നെയാണ് പുജിന്റെ തീരുമാനം. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യങ്ങളെല്ലാം പുറത്ത് വിട്ടത്.

Rate this post