പുതിയ താരങ്ങൾക്കായി ചെൽസിയിൽ വല വിരിക്കാനൊരുങ്ങി ബാഴ്സലോണ

സാവി ക്യാമ്പ് നൗവിലേക്ക് മടങ്ങിയതിനു ശേഷം തന്റെ ആദ്യ സൈനിങ്‌ കഴിഞ്ഞ ദിവസം നടത്തി.സാവോ പോളോയുമായുള്ള കരാർ റദ്ദാക്കിയതിന് ശേഷം 38 കാരനായ മുൻ സഹതാരം ഡാനി ആൽവസിനെ തന്റെ ടീമിലേക്ക് സാവി ചേർത്തു. ലാ ലിഗ വമ്പന്മാർ മാഞ്ചസ്റ്റർ സിറ്റിയിയുടെ ഇംഗ്ലണ്ട് ഫോർവേഡ് റഹീം സ്റ്റെർലിംഗിലും താൽപ്പര്യം പ്രകടിപ്പിക്കുമ്പോൾ തിയാഗോ അൽകാന്റാരയെ ബാർസയിലേക്ക് തിരികെ കൊണ്ടുവരാൻ സാവിയും താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം, മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിലെ മൂന്ന് താരങ്ങളെ ടീമിലെത്തിക്കാൻ ബാഴ്സലോണ ആലോചിക്കുന്നുണ്ട്.ല്ലം ഹഡ്സൺ-ഒഡോയ്, ഹക്കിം സിയെച്ച്, ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവരെയാണ് ബാഴ്സ നോട്ടമിട്ടിരിക്കുന്നത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വേണ്ടത്ര മത്സര സമയം ലഭിക്കാത്ത മൂന്നു താരങ്ങളെയും സ്ഥിരമായ ഡീലുകളുടെയോ ലോൺ നീക്കങ്ങളുടെയോ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ.തോമസ് ടുച്ചലിന്റെ കീഴിൽ ഈ മൂന്നു താരങ്ങളും സന്തുഷ്ടരല്ല.

മൊറോക്കോ വിംഗർ സിയെച്ചിന് മുമ്പ് ബാഴ്‌സലോണയിൽ നിന്നും ഓഫർ ഉണ്ടായിരുന്നു .ഈ സീസണിൽ ഇതുവരെ തുച്ചലിന് കീഴിൽ 576 മിനിറ്റ് മാത്രമാണ് സീയെക്ക് കളിച്ചത്. അത്കൊണ്ട് തന്നെ ഒരു നീക്കത്തിനായി മുൻ അയാക്സ് താരം തലപര്യപ്പെടുന്നുണ്ട് .ഹഡ്‌സൺ-ഒഡോയ് തുച്ചലിന് കീഴിൽ 800 മിനിറ്റ് മിനുട്ട് മാത്രമാണ് കളിച്ചിട്ടുണ്ടെങ്കിലും എന്നാൽ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമേ ആരംഭിച്ചിട്ടുള്ളൂ. 2019 മുതൽ ഇംഗ്ലണ്ട് ടീമിൽ ഇടം നേടിയിട്ടില്ലാത്ത 21 കാരനായ താരം പലപ്പോഴും ഒരു നീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബയേൺ മ്യൂണിക്ക് താരത്തിൽ തലപര്യം പ്രകടിപ്പിച്ചിരുന്നു.

പുലിസിച്ചിന്റെ സാഹചര്യം മറ്റു രണ്ടു താരങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കഴിഞ്ഞ സീസണിൽ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ നിർണായക സംഭാവനകൾ നൽകിയിട്ടും തുച്ചലിന്റെ കീഴിൽ ടീമിലെ പ്രധാന അംഗമായി സ്വയം സ്ഥാപിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. 23-കാരന്റെ പേര് ട്രാൻസ്ഫർ വിൻഡോയ്ക്ക് ചുറ്റും പലപ്പോഴും ഉയർന്നു കേൾക്കേണ്ടി വന്നിട്ടുണ്ട്.

Rate this post