“ജനുവരിയിൽ കരുത്താർജിക്കാൻ ബ്ലാസ്റ്റേഴ്‌സ്” ; വിദേശിയടക്കം പുതിയ താരങ്ങളെത്തുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ 2021 ലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സന്തോഷിക്കാൻ വകയുള്ളതായിരുന്നു. 8 മത്സരങ്ങൾ അവസാനിച്ചപ്പോൾ 3 വിജയവും നാല് സമനിലയും ഒരു തോൽവിയുമായി 13 പോയിന്റ് നേടി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മുൻ വർഷങ്ങളിലെ പ്രകടനവുമായി തട്ടിച്ചു നോക്കുമ്പോൾ എന്ത്കൊണ്ടും മികച്ച തുടക്കമാണ് കൊമ്പന്മാർക്ക് ലഭിച്ചിരിക്കുന്നത്.ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല ഒരു സീസണിലൂടെ കടന്നു പോകുന്ന ടീം ഈ മുന്നേറ്റം തുടർന്നാൽ കിരീട സാധ്യത ഉള്ള ടീമുകളിൽ ഒന്നായി മാറും.

ജനുവരിയിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം ഘട്ടമാരംഭിക്കുമ്പോൾ കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിനിടയിൽ ഒരു വിദേശ താരം ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാധ്യതയും കാണുന്നുണ്ട്. ഭൂട്ടാനീസ് താരം ചെഞ്ചോ ഗൈൽറ്റ്ഷെൻ ആണ് ജനുവരിയിൽ ക്ലബ് വിടാനൊരുങ്ങുന്നത്. ടീമിൽ കളിക്കാനുള്ള അവസരങ്ങൾ കുറഞ്ഞതാണ് ഭൂട്ടാനീസ് റൊണാൾഡോ എന്ന വിളിപ്പേരുള്ള ചെഞ്ചോ ബ്ലാസ്റ്റേഴ്‌സ് വിടാൻ പ്രേരിപ്പിക്കുന്നത്. ഐ ലീഗിൽ നിന്നും വിവിധ ടീമുകളിൽ നിന്നും താരത്തിന് നിരവധി ഓഫറുകൾ വരുന്നുണ്ട് എന്നാൽ ഇതിൽ ക്ലബ്ബിന്റെ ഭാഗത്തു നിന്നും ഒരു തീരുമാനം ഉണ്ടായിട്ടില്ല.

ജനുവരിയിൽ ബംഗളുരു എഫ്സി യുടെ ആഷിഖ് ആഷിഖ് കുരുണിയനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നാൽ ബംഗളുരു വിടാൻ താല്പര്യമില്ല എന്ന് താരം വ്യക്തമാക്കി. ജനുവരിയിൽ കെ പി രാഹുൽ പരിക്ക് മാറി തിരിച്ചു വരുന്നത് ബ്ലാസ്റ്റേഴ്സിന് വലിയ ഗുണം ചെയ്യുമെന്നുറപ്പാണ്. ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്ന ബ്ലാസ്റ്റേഴ്‌സ് യുവ താരങ്ങളിൽ കൂടുതൽ വിശ്വാസം അർപ്പിക്കുകയും ചെയ്യുന്നുണ്ട്.

ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സിൽ ഒന്നോ രണ്ടോ പുതിയ താരം എത്തുമെന്നുറപ്പാണ് , ഭൂട്ടാനീസ് താരം ചെഞ്ചോ പോയാൽ പകരം ഒരു വിദേശ താരം കൂടി കേരള ടീമിലെത്തും. ജനുവരിയിൽ ടീം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് തൃപ്തരാണ്. ജനുവരിയിൽ ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരങ്ങളാണുള്ളത്. പ്ലെ ഓഫ് ബർത്ത് ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ വിജയങ്ങൾ കൂട്ടിയെ തീരു. ജനുവരിയിൽ ബ്ലാസ്റ്റേഴ്സിന് 6 മത്സരങ്ങൾ ആണുള്ളത് അതിൽ അഞ്ചു മത്സരങ്ങൾ 18 ദിവസത്തിനുള്ളിൽ കളിക്കേണ്ടി വരും.

കളിക്കാരെ ലോണിലയക്കുന്നത് തുടരുന്നു. അബ്ദുൾ ഹക്കു, വിഎസ് ശ്രീക്കുട്ടൻ എന്നിവരെ ഐ-ലീ​ഗ് ക്ലബ് ​ഗോകുലം കേരളയിലേക്ക് ലോണിൽ വിട്ട് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വിങ്ങർ സെയ്ത്യാസെൻ സിങ്ങിനേയും ലോണിൽ വിട്ടു. ഐഎസ്എൽ ക്ലബ് തന്നെയായ ഹൈദരാബാദ് എഫ്സിയിലേക്കാണ് സെയ്ത്യാസെൻ ലോണിൽ പോകുന്നത്.ഈ സീസണിൽ ഇതുവരെ രണ്ട് തവണ മാത്രമാണ് സെയ്ത്യാസെന്ന് അവസരം കിട്ടയത്. ഇത് രണ്ടും പകരക്കാരനായിട്ടാണ്. ഈ സാഹചര്യത്തിൽ കൂടുതൽ കളിസമയ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് താരത്തെ ലോണിൽ വിടുന്നത്.

Rate this post
Kerala Blasters