❝സുവർണ സിന്ധു❞ ; കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ സ്വർണം നേടി പിവി സിന്ധു

കാനഡയുടെ മിഷേൽ ലിയെ 21-15, 21-13 എന്ന സ്‌കോറിന് തോൽപ്പിച്ച് ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവായ പിവി സിന്ധു കോമൺവെൽത്ത് ഗെയിംസിലെ തന്റെ ആദ്യ സിംഗിൾസ് സ്വർണം നേടി.നേരത്തെ 2014ൽ വെങ്കലവും, 2018ൽ വെള്ളിയും സിന്ധു നേടിയിരുന്നു..ഫൈനൽ പോരാട്ടത്തിൽ കനേഡിയൻ താരത്തെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു കീഴടക്കിയത്. ആദ്യ ഗെയിം 21-15 എന്ന സ്കോറിന് സ്വന്തമാക്കിയ സിന്ധു. രണ്ടാം ഗെയിം 21-13 സ്കോറിനും വിജയിച്ചു.

ബിര്‍മിങ്ഹാമില്‍ തോല്‍വി അറിയാതെയാണ് സിന്ധുവിന്റെ കുതിപ്പ്. മിക്‌സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്‌സഡില്‍ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. കാലിലെ പരിക്ക് വകവയ്ക്കാതെയായിരുന്നു സിന്ധുവിന്റെ പോരാട്ടം.

ഇത് മൂന്നാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ എത്തുന്നത്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നേടിയ വെള്ളി താരം ഇക്കുറി സ്വർണമാക്കി. ഇന്ത്യയുടെ തന്നെ സൈനയോടാണ് അന്ന് സിന്ധു തോറ്റത്.ഇതോടെ കോമൺവെൽത്ത് ഗെയിംസ് 2022ൽ ഇന്ത്യയുടെ ആകെ സ്വർണ്ണ നേട്ടം 19 ആയപ്പോൾ ആകെ മെഡൽ നേട്ടം 56 ആയി ഉയർന്നു.

ഒരു രാജ്യാന്തര കായികമാമാങ്കത്തിൽ സിന്ധുവിന്റെ ആദ്യ സ്വർണനേട്ടം കൂടിയാണിത്. കഴിഞ്ഞ തവണ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. 2018ലെ ഏഷ്യൻ ഗെയിംസിലും താരത്തിന് വെള്ളിയാണ് ലഭിച്ചത്. 2016ലെ റിയോ ഒളിംപിക്‌സിൽ വെള്ളിയും കഴിഞ്ഞ ടോക്യോ ഒളിംപിക്‌സിൽ വെങ്കലവുമാണ് ലഭിച്ചത്.

Rate this post