കരുത്തരായ മെക്സികോയെ കീഴടക്കി കോൺകാകാഫ് ഗോൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ച് ഖത്തർ

കരുത്തരായ മെക്സികോയെ കീഴടക്കി കോൺകാകാഫ് ഗോൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഖത്തർ. എതിരില്ലാത്ത ഒരു ഗോളിന്റെ ജയമാണ് 2022 ലോകകപ്പിന്റെ ആതിഥേയർ നേടിയത്.27-ാം മിനിറ്റിൽ മുസാബ് ഖിദിറിന്റെ ക്രോസിൽ നിന്ന് ഹസെം ഷെഹാത ഹെഡറിലൂടെ നേടിയ ഗോളിനായിരുന്നു ഖത്തറിന്റെ ജയം.

താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ഇക്വഡോർ, സെനഗൽ, നെതർലൻഡ്‌സ് എന്നിവരോട് തോറ്റ ഖത്തർ ലോകകപ്പിൽ മൂന്നു മത്സരങ്ങളും പരാജയപ്പെട്ട ആദ്യ ആതിഥേയ ടീമായി മാറിയിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മൂന്നു മത്സരങ്ങളിൽ നിന്നും ആറു പോയിന്റുമായി മെക്സിക്കോ ഒന്നാം സ്ഥാനക്കാരായി ക്വാർട്ടറിൽ ഇടം പിടിച്ചു. വിജയത്തോടെ ഹോണ്ടുറാസിനെ ഗോൾ ശരാശരിയിൽ മറികടന്ന് ഖത്തറും അവസാന എട്ടിൽ ഇടം പിടിച്ചു.

ഇടക്കാല പരിശീലകൻ ജെയിം ലൊസാനോയുടെ കീഴിൽ ഹോണ്ടുറാസിനും ഹെയ്‌റ്റിക്കുമെതിരെ വിജയത്തോടെ ആരംഭിച്ച മെക്സിക്കോ ടെക്‌സാസിലെ ആർലിംഗ്ടണിൽ അടുത്ത ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഗ്രൂപ് സിയിലെ രണ്ടാം സ്ഥാനക്കാർക്കെതിരെ കളിക്കും.ക്ഷണിക്കപ്പെട്ട അതിഥികളെയും ഗോൾഡ് കപ്പിനെത്തിയ ഖത്തർ ഒരു സമനിലയും ജയവും തോൽവിയുമായാണ് അവസാന എട്ടിലെത്തിയത്.

കഴിഞ്ഞ ലോകകപ്പിൽ ഇറാനെ നയിച്ച കാർലോസ് ക്വിറോസാണ് ഖത്തറികളെ പരിശീലിപ്പിക്കുന്നത്.ഹെയ്തിയോട് തോറ്റ് ഹോണ്ടുറാസിനെ സമനിലയിൽ തളച്ച ഖത്തറിന് നോർത്ത് കരോലിനയിലെ ഷാർലറ്റിൽ വെച്ച് ഹോണ്ടുറാസ് 2-1 ന് ഹെയ്തിയെ തോൽപ്പിച്ചതോടെയാണ് ക്വാർട്ടർ സ്ഥാനം ഉറപ്പായത്.

Rate this post