ട്രാൻസ്ഫർ റൗണ്ടപ്പ്: സൗദിയിൽ നിന്നും സൂപ്പർതാരം മടങ്ങുന്നു. അർജന്റീന താരം പ്രീമിയർ ലീഗിൽ

1 ലിയനാർഡോ ബോനുച്ചി :ഇറ്റാലിയൻ ഫുട്ബോൾ താരമായ ലിയനാർഡോ ബോനുച്ചിയുടെ ട്രാൻസ്ഫർ അപ്ഡേറ്റ് ഫാബ്രിസിയോ റൊമാനോ പുറത്തു വിട്ടിട്ടുണ്ട്. ബുണ്ടസ് ലീഗ് ക്ലബ്ബായ യൂണിയൻ ബെർലിനുമായി കരാർ അവസാനിപ്പിച്ച താരം ലിയനാർഡോ ബോനുച്ചി ഫ്രീ ട്രാൻസ്ഫറിലൂടെ തുർക്കിഷ് ക്ലബ്ബായ ഫെനർബാഹ്യിലെത്തും. 2024 ജൂൺ വരെ കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്ന താരം ഉടൻതന്നെ തുർക്കിയിലെത്തുമെന്നാണ് ഫാബ്രിസിയോ പറഞ്ഞത്.

2. ജോർദാൻ ഹെൻഡേഴ്സൻ :സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കിന്റെ ഇംഗ്ലീഷ് താരമായ ജോർദാൻ ഹെൻഡേഴ്സൻ തിരികെ യൂറോപ്യൻ ക്ലബ്ബുകളിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. അയാക്സ് പോലെയുള്ള യൂറോപ്യൻ ക്ലബ്ബുകൾ രംഗത്ത് ഉണ്ടെങ്കിലും സൗദി ക്ലബ്ബിന്റെ അനുമതി ലഭിച്ചൽ മാത്രമേ ട്രാൻസ്ഫർ കാര്യങ്ങൾ മുന്നോട്ടു പോവുകയുള്ളൂ. നിരവധി ക്ലബ്ബുകൾ താരത്തിന് വേണ്ടി സൈൻ ചെയ്യാൻ രംഗത്ത് ഉണ്ടെങ്കിലും സൗദി ക്ലബ്ബിന്റെ തീരുമാനം പോലെയായിരിക്കും ട്രാൻസ്ഫർ സാധ്യതകൾ.

3 .റാഡു ഡ്രാഗസിൻ :റൊമാനിയൻ ഫുട്ബോൾ താരമായ റാഡു ഡ്രാഗസിനുമായി വ്യകതിപരമായ കാര്യങ്ങളിൽ കരാറിൽ എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്സ്പർ. ജർമ്മൻ ക്ലബായ ബയേൺ മ്യൂനിക്കിന്റെ ബിഡ് ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ ആഗ്രഹപ്രകാരം ഇഷ്ടക്ലബ്ബായ ടോട്ടനം 30 മില്യൺ യൂറോയുടെ ഡീലിലാണ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

4 .ജേഡൺ സാഞ്ചോ :ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരമായ ജേഡൺ സാഞ്ചോ തിരികെ തന്റെ ജർമ്മൻ ക്ലബ്ബിലേക്ക് മടങ്ങുകയാണ്. ബോറുസിയ ഡോർട്ട്മുണ്ടുമായി ലോൺ അടിസ്ഥാനത്തിൽ ജേഡൺ സാഞ്ചോയെ വിട്ടു നൽകുവാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മതിച്ചതോടെയാണ് തിരികെ താരം തന്റെ പഴയ ക്ലബ്ബിലേക്ക് ലോൺ അടിസ്ഥാനത്തിൽ മാത്രമായി മടങ്ങുന്നത്.

5. വാലന്റീൻ ബാർകോ :അർജന്റീന ക്ലബ്ബായ ബോക്കാ ജൂനിയർസിന്റെ അർജന്റീന യുവതാരമായ വാലന്റീൻ ബാർകോയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈയിറ്റൻ. 10 മില്യൻ ഡോളറിന്റെ റിലീസ് ക്ലോസ് ബോക്കാ ജൂനിയേഴ്സിന് നൽകി താരത്തിനെ സ്വന്തമാക്കാനാണ് പ്രീമിയർ ലീഗ് ക്ലബ്ബിന്റെ ലക്ഷ്യം. ഉടൻതന്നെ പ്രീമിയർ ലീഗ് ക്ലബ്ബുമായി 19കാരനായ താരം കരാറിൽ ഒപ്പുവെക്കും.

5/5 - (1 vote)