ബ്രേക്കിങ് ന്യൂസ് :റാഫേൽ വരാനെ വിരമിച്ചു |Rafael Varane

ഫ്രഞ്ച് ഫുട്ബോൾ ലോകത്തുനിന്നും മറ്റൊരു പ്രധാനപ്പെട്ട വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.ഫ്രഞ്ച് സൂപ്പർ താരമായ റാഫേൽ വരാനെ ഇപ്പോൾ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.ഒരല്പം മുമ്പാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചിട്ടുള്ളത്.ഇനി ഫ്രാൻസിന്റെ ദേശീയ ടീമിന് വേണ്ടി പ്രതിരോധനിരയിൽ റാഫേൽ വരാനെയെ നമുക്ക് കാണാൻ സാധിക്കില്ല.

കേവലം 29 വയസ്സ് മാത്രമാണ് വരാനെക്കുള്ളത്.തികച്ചും അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ വിരമിക്കൽ. ഫ്രാൻസ് ദേശീയ ടീമിലെ വിരമിക്കൽ വേൾഡ് കപ്പിന് ശേഷം തുടർക്കഥയാവുകയാണ്.മറ്റൊരു സൂപ്പർ താരമായിരുന്ന കരിം ബെൻസിമയായിരുന്നു ആദ്യം വിരമിക്കൽ പ്രഖ്യാപിച്ചത്.പിന്നാലെ അവരുടെ ക്യാപ്റ്റനും ഗോൾകീപ്പറുമായിരുന്ന ഹ്യൂഗോ ലോറിസും വിരമിച്ചിരുന്നു.

ഇതിന് പിന്നാലെ ഫ്രാൻസ് ദേശീയ ടീം റാഫേൽ വരാനെയെ ക്യാപ്റ്റൻ ആക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു.ഇതിനിടെയാണ് അദ്ദേഹം വിരമിക്കൽ അറിയിച്ചിട്ടുള്ളത്.നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ് അദ്ദേഹം.കൂടുതൽ ക്ലബ്ബ് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് വരാനെ വിരമിച്ചത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മാത്രമല്ല ശാരീരികമായും മാനസികമായും ഉള്ള ഭാരം കുറക്കാൻ വേണ്ടിയാണ് വിരമിക്കലെന്നും അറിയാൻ കഴിയുന്നുണ്ട്.

2018ൽ ഫ്രാൻസ് വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ അതിൽ നിർണായക സാന്നിദ്ധ്യമാവാൻ വരാനക്ക് കഴിഞ്ഞിരുന്നു. 2013ലായിരുന്നു വരാനെ ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്.93 മത്സരങ്ങളാണ് അദ്ദേഹം ആകെ ഫ്രാൻസിന് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 5 ഗോളുകൾ കരസ്ഥമാക്കാൻ ഈ ഡിഫൻഡർക്ക് കഴിഞ്ഞിട്ടുണ്ട്.ഒരു വേൾഡ് കപ്പിന് പുറമേ ഒരു യുവേഫ നേഷൻസ് ലീഗ് കിരീടവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ഏതായാലും താരത്തിന്റെ അഭാവം ഭാവിയിൽ ഫ്രാൻസിന് വിടവ് തന്നെയായിരിക്കും. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.താരം എല്ലാവരോടും നന്ദി അറിയിച്ചിട്ടുണ്ട്.ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ മാത്രമാണ് അദ്ദേഹത്തെ കാണാൻ കഴിയുക.അതേസമയം ഇനി ഫ്രാൻസിന്റെ അടുത്ത ക്യാപ്റ്റനായി കൊണ്ട് എംബപ്പേ വരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

1/5 - (1 vote)