“എന്താണ് റഫറിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം?” ; റഫറിക്കെതിരെ വിമർശനവുമായി ലൂണയും ,പരിശീലകനും

കേരള ബ്ലാസ്റ്റേഴ്സിന് ഇന്നലെ ഈസ്റ്റ് ബംഗാളിന് എതിരായ സമനില നിരാശയുടേത് ആയിരുന്നു. നന്നായി കളിച്ചിട്ടും കേരള ബാസ്റ്റേഴ്സിന്റെ രണ്ടു ഗോളുകൾ ഇന്ന് റഫറി നിഷേധിക്കുന്നത് കാണാൻ ആയി.ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റും അർഹിച്ചിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് അഭിപ്രായപ്പെട്ടു.“ഈ മത്സരത്തെ സ്വാധീനിക്കുന്ന റഫറിമാരും മെച്ചപ്പെടേണ്ടതുണ്ട്” ഇവാൻ പറഞ്ഞു.

എന്നാൽ രൂക്ഷമായി റഫറിയെ വിമർശിക്കാൻ അദ്ദേഹം തയ്യാറായില്ല. “അവരും മനുഷ്യരാണ്. അവരെ സഹായിക്കാൻ നാമെല്ലാവരും ഉണ്ടാകണം” അദ്ദേഹം പറഞ്ഞു.എല്ലാവരും പുറത്ത് നിന്ന് ആക്രോശിക്കുന്നത് ഇവരെ സമ്മർദ്ദത്തിലാക്കുന്നു. ഞങ്ങളും അവരെ സഹായിക്കണമെന്ന് ISL-ൽ നിന്നുള്ള ആളുകൾ ഞങ്ങളോട് നേരത്തെ പറഞ്ഞിട്ടുണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ റഫറിമാരെ മെച്ചപ്പെടുത്താൻ കൂടുത നിക്ഷേപിക്കും എന്ന് ഐ എസ് എൽ ഉറപ്പ് നൽകിയിട്ടുണ്ട് എന്നും ഇവാൻ പറഞ്ഞു.

മത്സര ശേഷം അഭിമുഖം നൽകിയ കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയൻ ലൂണ റഫറിയിൽ തനിക്കുള്ള അതൃപ്തി വ്യക്തമാക്കി.മത്സര ശേഷം റെഫറിക്ക് ഹസ്ത ദാനം നടത്തിയ ലൂണ റെഫറിയിങിൽ വിയോജിപ്പ് പ്രകടിപ്പിച്ചത് വ്യക്തമായിരുന്നു.ലൂണ ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങുകയും തുടർന്ന് ടി.വി അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷം തിരിച്ച് റെഫറിയിങിനെ പറ്റി അവതാരകയോട് ചോദ്യമുയർത്തി. എന്നാൽ ചോദ്യത്തോട് പ്രതികരിക്കാതെ അവതാരക ഒഴിഞ്ഞു മാറുകയായിരുന്നു.

മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചെങ്കിലും, ബ്ലാസ്റ്റേഴ്‌സ് നേടിയ മറ്റു രണ്ട് ഗോളുകളും റെഫറി നിഷേധിച്ചതാണ് ലൂണയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. മത്സരത്തിൽ റെഫറി എടുത്ത പല തീരുമാനങ്ങളും തെറ്റാണെന്ന വാദം ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇതിനോടകം തന്നെ ശക്തമായി ഉയർത്തുന്നുണ്ട്.വാസ്കസ് നേടിയ ആദ്യ പകുതിയിലെ ഗോൾ ആദ്യം അനുവദിച്ച ശേഷം ഗോളല്ല എന്ന വിധിച്ചത് ലജ്ജാവഹമായ റഫറിയിങ് ആയിരുന്നു.