“ഐഎസ്എൽ റഫറിമാർ കണ്ണ് പരിശോധനയ്ക്ക് വിധേയരാകണം എന്നാവശ്യവുമായി ഐഎം വിജയൻ”

രാജ്യത്തെ COVID-19 സാഹചര്യത്തിന്റെ വെളിച്ചത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകർ ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാവർക്കുമായി ഒരു ബയോ-സെക്യൂർ ബബിൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.കർശനമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്, കളിക്കാരും സ്റ്റാഫും എല്ലാ ഉദ്യോഗസ്ഥരും പതിവ് COVID-19 RT-PCR ടെസ്റ്റുകൾക്ക് വിധേയരാകേണ്ടതുണ്ട്.എല്ലാ മാച്ച് ഒഫീഷ്യൽസും എല്ലാ മത്സരത്തിന് മുമ്പും പൂർണ്ണ നേത്ര പരിശോധനയ്ക്ക് വിധേയരാകുന്നത് നിർബന്ധമാക്കണമെന്ന നിർദേശവുമായി ഇന്ത്യൻ ഇതിഹാസം ഐ എം വിജയൻ.

പെനാൽറ്റി ബോക്‌സിൽ ബോധപൂർവമായ ഹാൻഡ്‌ബോൾ കണ്ടെത്താൻ റഫറിക്കും ലൈൻസ്‌മാൻമാർക്കും കഴിഞ്ഞില്ല അതിന് കാഴ്ചക്കുറവ് മാത്രമായിരിക്കും കാരണം. ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്‌സിയും തമ്മിലുള്ള മത്സരത്തിൽ സംഭവിച്ച പിഴവുകൾ ഒഴിവാക്കാൻ, വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) പോലുള്ള സാങ്കേതിക സഹായം ആവശ്യമില്ല. നല്ല കാഴ്ചശക്തിയും ഏകാഗ്രതയുമുണ്ടെങ്കിൽ മതിയാകും അതെല്ലാം കണ്ടെത്താൻ .

ജംഷദ്പൂർ എഫ്സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം അൽവാരോ വാസ്ക്വസ് പുറത്തെടുത്ത പ്രകടനം വിജയനെ വളരെയധികം ആകർഷിച്ചു.ഇത്രയധികം അഭിനിവേശത്തോടെയും അർപ്പണബോധത്തോടെയും കളിക്കുന്ന വിദേശ റിക്രൂട്ട്‌മെന്റുകൾ അധികമില്ല.ഒരു മത്സരത്തെ എങ്ങനെ സമീപിക്കണമെന്നതിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ താരങ്ങൾക്കൊരു പാഠപുസ്തകമാണ് വാസ്ക്വസെന്നും വിജയൻ പറഞ്ഞു.

സ്പെയിനിലെ ബാഴ്ലോണയിൽ നിന്നുള്ള താരമായ വാസ്ക്വസ് മുൻപ് സ്പാനിഷ് സൂപ്പർ ക്ലബ്ബുകളായ എസ്പാന്യോൾ, ഗെറ്റാഫെ, സ്പോർട്ടിംഗ് ഗിജോൺ എന്നിവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിലാകട്ടെ മുൻപ് സ്വാൻസിയ സിറ്റിയുടെ താരമായിരുന്നു ഈ മുപ്പതുകാരൻ. ലാലീഗയിലും, അത് പോലെ പ്രീമിയർ ലീഗിലുമൊക്കെയായി തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയം ചിലവഴിച്ചു കഴിഞ്ഞെത്തുന്ന വാസ്ക്വസിൽ നിന്ന് ഇത്തരത്തിലൊരു മികച്ച പ്രകടനം ലഭിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം തന്നെയാണെന്നാണ് ഐ എം വിജയൻ പറയുന്നത്.

ബ്ലാസ്റ്റേഴ്സ് ഇതു വരെ കളിച്ച എട്ട് മത്സരങ്ങളിലും ടീമിനായി മൈതാനത്തിനിറങ്ങിയ വാസ്ക്വസ് 3 ഗോളുകളും സ്കോർ ചെയ്തു കഴിഞ്ഞു. വാസ്ക്വസിന്റെ മികച്ച വർക്ക് റേറ്റ് ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുന്ന ടീമുകളെയെല്ലാം ഏറെ ഭയപ്പെടുത്തുന്നുണ്ട് എന്നത് ഉറപ്പ്.ജംഷദ്പൂർ എഫ്സിക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് തളർച്ച ബാധിച്ചതായി അനുഭവപ്പെട്ടെന്നും എട്ടു‌ദിവസത്തിനകം മൂന്ന് മത്സരങ്ങൾ കളിക്കേണ്ടി വന്നതാണ് ഈ തളർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post
Kerala Blasters