❝അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ക്ലബായി മാറും ❞ : റാൽഫ് റാംഗ്നിക്ക് | Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ നേരിടും. പ്രധാന കളിക്കാരില്ലാതെ ചെൽസിയെ നേരിടാൻ തയ്യാറെടുക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ടോപ് ഫോർ പ്രതീക്ഷകൾ അപ്രത്യക്ഷമായേക്കാവുന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കണമെന്ന് മാനേജർ റാംഗ്നിക്ക് പറഞ്ഞു.

ഹാരി മഗ്വെയറും ജാഡോൺ സാഞ്ചോയും ഉൾപ്പെടെ പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് യുണൈറ്റഡ് ഇന്നിറങ്ങുന്നത്.കാൽമുട്ടിന് ചെറിയ പരിക്കുള്ള മഗ്വയർ കളിക്കില്ലെന്ന് കോച്ച് റാൽഫ് റാംഗ്നിയക്കാണ് അറിയിച്ചത്. ഫ്രെഡ്, ലൂക്ക് ഷോ എന്നിവർക്കും മത്സരം നഷ്ടമാവും.കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ലിവർപൂളിനോടും ആഴ്സനലിനോടും വൻ പരാജയം ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിലവിൽ ആറാം സ്ഥാനത്താണ്. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലെത്താനുള്ള പ്രതീക്ഷകളെല്ലാം അവസാനിച്ചിരിക്കുകയാണ്.

ചാമ്പ്യൻസ് ലീഗിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നതും ഊഹാപോഹങ്ങൾ ഉന്നയിക്കുന്നതും അർത്ഥമുണ്ടെന്ന് ഞാൻ കരുതുന്നില്ല,” യുണൈറ്റഡ് ഇടക്കാല മാനേജർ റാംഗ്നിക്ക് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.”നമ്മൾ യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം. നാലു മത്സരങ്ങളും ജയിച്ചാലും അത് നമ്മുടെ കൈകളിലല്ല. എന്നാൽ നമ്മുടെ കൈയിലുള്ളത് നമ്മൾ കളിക്കുന്ന രീതിയും പ്രകടനത്തിന്റെ നിലവാരവുമാണ്.ഈ സീസൺ സാധ്യമായ ഏറ്റവും മികച്ച രീതിയിൽ അവസാനിപ്പിക്കേണ്ടത് പ്രധാനമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ അജാക്‌സ് ബോസ് എറിക് ടെൻ ഹാഗിനൊപ്പം അടുത്ത സീസണിൽ ഓൾഡ് ട്രാഫോർഡിൽ ഒരു ഉപദേശക റോളിൽ തുടരാൻ തയ്യാറെടുക്കുകയാണ് ജർമ്മൻ. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിട്ടും കളിക്കാർക്ക് ആകർഷകമായ ലക്ഷ്യസ്ഥാനം യുണൈറ്റഡ് ആയിരിക്കുമെന്ന് പറഞ്ഞു.”എറിക്കിനെയും ക്ലബ്ബിനെയും എല്ലാവരെയും സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ഒരു മികച്ച ക്ലബായി മാറുന്നതിനും , ഏറ്റവും മികച്ചത് നേടാനും മുഴുവൻ സമീപനവും മാറ്റാനും ഞാൻ ആഗ്രഹിക്കുന്നു” രാഗ്നിക് പറഞ്ഞു.

Rate this post