റാമോസും ഡി മരിയയും മിന്നികളിച്ചു, ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും അൽ നസ്റിന് വീണ്ടും വമ്പൻ തോൽവി

2023-2024 സൗദി ഫുട്ബോൾ സീസണിന് മുൻപായി യൂറോപ്പിലെ പോർച്ചുഗലിൽ നടക്കുന്ന സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിന്റെ പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമിന് തുടർച്ചയായ രണ്ടാമത്തെയും കനത്ത തോൽവി. ആദ്യ പ്രീ സീസൺ മത്സരങ്ങളിൽ പോർച്ചുഗീസ് ക്ലബ്ബുകൾക്കെതിരെ വിജയം നേടിയ അൽ നസ്ർ അവസാന രണ്ടു മത്സരങ്ങളിൽ ശക്തരായ ടീമുകൾക്കെതിരെ തോൽവി വഴങ്ങി.

പോർച്ചുഗീസ് ലീഗിലെ കരുത്തരായ ബെൻഫികയാണ് അൽ നസറിനെ പോർച്ചുഗലിലെ മൈതാനത്ത് വെച്ച് ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. പോർച്ചുഗലിൽ വച്ച് നടക്കുന്ന സീസൺ സൗഹൃദ മത്സരങ്ങളിലെ കഴിഞ്ഞ മത്സരത്തിൽ ലാലിഗ ക്ലബ്ബായ സെൽറ്റ വിഗോയോട് ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീം ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.

ഇന്ന് നടന്ന കരുത്തരായ ബെൻഫീക്ക് എതിരായ മത്സരത്തിൽ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയും കളിക്കാൻ ഇറങ്ങിയിരുന്നു. എന്നാൽ മത്സരം ആരംഭിച്ച് 23 മിനിറ്റിൽ തന്നെ പുതിയ സൈനിംഗ് താരമായ അര്ജന്റീനയുടെ എയ്ഞ്ചൽ ഡി മരിയ ആദ്യ ഗോൾ നേടി തുടങ്ങി. തൊട്ടുപിന്നാലെ 31, 36 മിനിറ്റുകളിൽ ഗോൾ നേടിക്കൊണ്ട് പോർച്ചുഗീസ് താരമായ ഗോൺസാല റാമോസ് ബെൻഫികക്ക് മൂന്ന് ഗോളുകളുടെ ലീഡ് നേടിക്കൊടുത്തു.

എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് 42 മിനിറ്റിൽ അൽഗന്ഹം അൽ നസറിന് വേണ്ടി ഒരു ഗോൾ തിരിച്ചടിച്ചു. ആദ്യപകുതി മൂന്നേ ഒന്നിന്റെ ലീഡുമായി കളം വിട്ട് ബെൻസിക രണ്ടാം പകുതിയിൽ 69 മിനിറ്റിൽ തങ്ങളുടെ നാലാമത്തെ ഗോളും സ്കോർ ചെയ്തു. പിന്നീട് 90 മിനിറ്റ് പൂർത്തിയാകുന്നത് വരെ ഇരുടീമുകളും ഒരു ഗോൾ പോലും നേടാത്തതോടെ 4-1 എന്ന സ്കോറിന് കളി അവസാനിച്ചു.

Rate this post