” മുന്നിലുള്ളതെല്ലാം വമ്പൻ എതിരാളികൾ, അവസാനം വരെ പോരാടാൻ ഉറച്ച് തന്നെ കൊമ്പന്മാർ”
ഇന്ത്യൻ സൂപ്പർ ലീഗിൽ കുറെ വർഷങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫ് സ്വപ്നം കാണുകയാണ്. ഇതുവരെ കളിച്ച 16 മത്സരങ്ങളിൽ നിന്നും 7 ജയവും 6 സമനിലയും 3 തോൽവിയുമായി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 2016 ൽ റണ്ണേഴ്‌സ് ആപ്പ് ആയതിനു ശേഷം ബ്ലാസ്റ്റേഴ്സിന് പ്ലെ ഓഫിൽ കടക്കാൻ സാധിച്ചിരുന്നില്ല. ഇനിയുള്ള മത്സരങ്ങളിൽ പോയിന്റ് നഷ്ടപെടുതെതിരുന്നാൽ കേരള ടീമിന് അനായാസം അവസാന നാലിലെത്താനായി സാധിക്കും.
ലീഗിലെ ആദ്യ പകുതിയിൽ പുലർത്തിയ മികവ് പല കാരണങ്ങൾകൊണ്ടും ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ തുടരാവുന്നില്ല എന്നത് ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രത്തെടുത്തിട്ടും കരുത്തരായ മോഹൻ ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിച്ചില്ല. ഉറപ്പായ വിജയമാണ് അവസാന നിമിഷം നഷ്ടമായി പോയത്.സ്വപ്നതുല്യമായ യാത്രയിലൂടെ ഈ സീസണിൽ പോവുകയായിരുന്ന ബ്ലാസ്റ്റേഴ്സിന് കോവിഡ് അപ്രതീക്ഷിത തിരിച്ചടിയാണ് നലകിയത്.കോവിഡിന് പുറമെ താരങ്ങളുടെ പരിക്കും, സസ്‌പെൻഷനും എല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളെ പ്രതിക്കൂലമായി ബാധിക്കുകയും ചെയ്തു.
ലീഗിൽ ബ്ലാസ്റ്റേഴ്സിന് നാല് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഫെബ്രുവരി 23 മുതൽ മാർച്ച് 6വരെയുള്ള 12 ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ചിത്രം വ്യക്തമാവും.23-ന് ഹൈദരാബാദ് എഫ്സി, 26-ന് ചെന്നൈയിൻ എഫ്സി, മാർച്ച് രണ്ടിന് മുംബൈ സിറ്റി, മാർച്ച് ആറിന് എഫ്സി ഗോവ എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ. ഒന്നാം സ്ഥാനക്കാരായ ഹൈദെരാബാദിനെതിരെയുള്ള മത്സരം തന്നെയായിരിക്കും ഏറ്റവും കടുപ്പമുള്ളത്. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയാണെങ്കിൽ പ്ലെ ഓഫിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യും. ആ മത്സരം വിജയിച്ചാൽ ഹൈദെരാബാദുമായുള്ള പോയിന്റ് വ്യത്യസം രണ്ടാക്കി കുറക്കാൻ സാധിക്കും .
അതിനു ശേഷം നടക്കുന്ന മൂന്നു മത്സരങ്ങൾ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിന് പുറകിൽ നിൽക്കുന്നവരുമായാണ്.അതിൽ ചെന്നൈയിയും ഗോവക്കും പ്ളേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. അത്കൊണ്ട് തന്നെ അവർക്കെതിരെ അനായാസം വിജയിക്കാം എന്ന വിശ്വാസം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലുണ്ട്. ആ മത്സരത്തിൽ ആറു പോയിന്റ് കരസ്ഥമാക്കിയത് സെമിയിൽ ബ്ലാസ്റ്റേഴ്‌സ് ഉണ്ടാവും എന്നുറപ്പാണ്. ബ്ലാസ്റ്റേഴ്സിനൊപ്പം പ്ലെ ഓഫിനായി മത്സരിക്കുന്ന മുംബൈക്കെതിരെയുള്ള മത്സരം ബ്ലാസ്റ്റേഴ്സിന് വലിയ പരീക്ഷണം തന്നെയാവും എന്നതിൽ സംശയമില്ല. 16 മത്സരങ്ങളിൽ നിന്നും 25 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മുംബൈ.
സീസണിൽ ഇതുവരെ കളിച്ചിരുന്ന സുന്ദര ഫുട്ബോളിൽ നിന്ന് വ്യത്യസ്തമായ കളിയാണ് കോവിഡിന് ശേഷം തിരികെ എത്തിയ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. വേഗത്തിലും താളത്തിലും പഴയ പോലെ കുതിപ്പ് നടത്താൻ സാധിക്കാത്തത് കൊണ്ട് തന്നെ മിഡ്‌ഫീൽഡ് കേന്ത്രീകരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ കളിക്കുന്നത്.ഒരു ജോടി സ്ട്രൈക്കർമാരും മധ്യനിരക്കാരും ഇരുപാർശ്വത്തിലൂടെയും കുതിക്കുന്ന വിങ്ങർമാരും ചേരുന്ന ‘ഒത്തുകളി’യിലാണു രസതന്ത്രം.ഈ രസതന്ത്ര ശൈലി അതിമനോഹരമായി കളിച്ചു വന്ന ടീം മനോഹര ഫുട്ബോൾ കളിക്കുന്നതിനേക്കാൾ വിലപ്പെട്ട 3 പോയിന്റുകൾക്കാണ് പ്രാധന്യം നൽകിയത്-ഉചിതമായ സമയത്ത് യോജിച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാം .പോയിന്റുകൾ നേടുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് പരിശീലകൻ തന്നെ വ്യക്തമാക്കിയിരുന്നു.
ഇനിയുള്ള മത്സരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടങ്ങൾ തന്നെയാണ്. എല്ലാ കളിക്കാരും അവരുടെ 100 % നൽകി പിഴവുകൾ വരുത്താതെ കളിച്ചാൽ മാത്രമേ കൂടുതൽ ദൂരം മുന്നോട്ട് പോവാൻ സാധിക്കു. ഇനി നഷ്ടപ്പെടുത്തുന്ന ഓരോ പോയിന്റിനും ബ്ലാസ്റ്റേഴ്‌സ് വലിയ വില നൽകേണ്ടി വരും. ഈ സീസണിൽ മുൻനിര ടീമുകളോടെ എല്ലാം മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് തഴയുള്ള ടീമുകളുമായി കളിക്കുമ്പോഴാണ് പതറുന്നത്. അതിനൊരു മാറ്റം വരുത്തി ആദ്യ കിരീടത്തിലേക്ക് മുന്നേറാനുള്ള ഒരുക്കകത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഹൃദയം കൊണ്ട് ബ്ലാസ്‌റ്റേഴ്‌സിനെ സ്നേഹിക്കുന്ന ആരാധകർ പ്ലെ ഓഫിനേക്കാൾ കൂടുതൽ അർഹിക്കുന്നുണ്ട്.