❝റയൽ മാഡ്രിഡിനെതിരെ ഗോളടിക്കണം, ഞങ്ങൾ അവരെക്കാൾ മികച്ച ടീമാണ്❞|Raphinha

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിൽ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ എം‌എൽ‌എസ് ടീമായ ഇന്റർ മിയാമി സി‌എഫിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി പുതിയ സീസണിന് ഗംഭീര തുടക്കം കുറിച്ചിരിക്കുകയാണ് ബാഴ്സലോണ.പുതിയ സൈനിങ്‌ ബ്രസീൽ താരം റാഫിഞ്ഞ ഗോളും അസിസ്റ്റുമായി തന്റെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.

ആദ്യ പകുതിയിൽ താരം കളിച്ചതെങ്കിലും ബാഴ്‌സയുടെ മൂന്ന് ഗോളുകളിലും അദ്ദേഹം ഒരു പങ്കുവഹിച്ചു, സ്വയം സ്‌കോർ ചെയ്യുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു.22-ാം നമ്പർ ജെഴ്സി ധരിച്ച റഫിൻഹ ഔബമേയാങ്ങിനായി കളിയിലെ ആദ്യ ഗോൾ സൃഷ്ടിച്ചു.ബാൾഡെയുടെ ഡീപ് ക്രോസ് വലതുകാലുകൊണ്ടുള്ള വോളിയിൽ നിന്നും ബാഴ്സ ജേഴ്സിയിൽ തന്റെ ആദ്യ ഗോൾ ബ്രസീലിയൻ കണ്ടെത്തി.ഒന്നാം പകുതി അവസാനിക്കുനന്നതിനു മുൻപേ വിംഗർ അൻസു ഫാത്തിക്ക് വേണ്ടി ഒരു ഗോൾ ഒരുക്കി കൊടുക്കുകയും ചെയ്തു.

ജൂലൈ 23 ന് ലാസ് വെഗാസിൽ നടക്കുന്ന മത്സരത്തിൽ കടുത്ത എതിരാളികളായ റയൽ മാഡ്രിഡാണ് ബാഴ്സലോണയുടെ എതിരാളികൾ.ലാലിഗയിൽ ഈ വർഷം ടീമിന്റെ സാധ്യതകളിൽ ആത്മവിശ്വാസത്തിലാണ് റാഫിൻഹ.”എന്റെ ആദ്യ ഗോൾ നേടിയതിൽ വളരെ സന്തോഷമുണ്ട്. ഇത് ഒരു നല്ല ഗെയിമായിരുന്നു. ഞാൻ ഒരു നല്ല കളി കളിക്കാൻ ശ്രമിച്ചു. ഞാൻ വളരെ സന്തോഷവാനാണ്, അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.”, റാഫിഞ്ഞ മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

” എപ്പോഴും ആർക്കെതിരെയും സ്കോർ ചെയ്യാൻ ശ്രമിക്കുന്നു, അത് ഡെർബിയിലാണെങ്കിൽ അല്ലെങ്കിലും, വിജയമാണ് ഏറ്റവും പ്രധാനം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങൾ റയൽ മാഡ്രിഡിനേക്കാൾ മികച്ചവരാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. ബാഴ്സയിലെ തന്റെ സഹ താരങ്ങളുടെ പ്രകടനത്തെ ബ്രസീലിയൻ പ്രശംസിക്കുകയും ചെയ്തു.

ബ്രസീലിനായി ഒരു ലോകകപ്പ് കളിക്കുക എന്നത് സ്വപ്നമാണെന്നും റാഫിഞ്ഞ പറഞ്ഞു.എഫ്‌സി ബാഴ്‌സലോണയിലെ തന്റെ കളി മികവ് ബ്രസീലിന്റെ അവസാന പട്ടികയിൽ ഭാഗമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും മുൻ ലീഡ്സ് യുണൈറ്റഡ് താരം സമ്മതിച്ചു.

Rate this post