ഇത് നുണ, നിങ്ങൾ വെറും നുണയനാണ്; പൊട്ടിത്തെറിച്ച് റാഫിഞ്ഞ

ലയണൽ മെസ്സിയെ തിരികെയെത്തിക്കാൻ പല പദ്ധതികളും സ്പാനിഷ് വമ്പന്മാരായ ബാഴ്‌സ ലക്ഷ്യമിടുന്നുണ്ട്. തങ്ങളുടെ മികച്ച താരങ്ങളെ വിറ്റഴിച്ച് പണം സ്വരൂപിക്കുക എന്നതാണ് ബാഴ്സയുടെ പ്രധാന പദ്ധതി. ഇത്തരത്തിൽ മെസ്സിക്ക് വേണ്ടി ബാഴ്സ വിറ്റഴിക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ താരം റാഫിഞ്ഞ എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

മെസ്സിക്ക് വേണ്ടി റാഫിഞ്ഞയെ വിൽക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരവേ ഇത്തരം വാർത്തകളോട് താരം നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്പാനിഷ് മാധ്യമമായ ഡയറിയോ സ്പോർട്സ് റാഫിഞ്ഞയെ ബാഴ്സ വിൽക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത പങ്ക് വെച്ചിരുന്നു. എന്നാൽ ഈ വാർത്തകളോട് രൂക്ഷമായ പ്രതികരണമാണ് താരം നടത്തിയത്.

‘ഇത് നുണയാണ്. ആരാണോ ഇത് പറഞ്ഞത് അയാൾ വെറും നുണയനാണ്. ഒട്ടും പ്രൊഫഷണൽ അല്ലാത്ത പ്രവർത്തിയാണ് ഇത്. എന്റെ ഈ കമന്റ് നിങ്ങൾ ഡിലീറ്റ് ചെയ്‌താൽ ഇത് ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും’ എന്ന കമന്റാണ് ഡയറിയോ സ്പോർട്സ് തന്നെ പറ്റി പുറത്ത് വിട്ട വാർത്തയിൽ റാഫിഞ്ഞ കമന്റായി രേഖപ്പെടുത്തിയത്.

താരത്തിന്റെ ഈ പ്രതികരണത്തിൽ നിന്ന് തന്നെ താരത്തിന് ബാഴ്സ വിട്ട് പോകാൻ യാതൊരു താല്പര്യവും ഇല്ലെന്ന് വ്യക്തമാക്കുന്നു. ബാഴ്സ പരിശീലകൻ സാവിക്കും താരത്തെ വിറ്റഴിക്കാൻ താല്പര്യമില്ല. എന്നാൽ മെസ്സിയെ തിരികെയത്തിക്കുന്നതിൽ ബാഴ്സയ്ക്ക് മുന്നിലെ സാമ്പത്തിക നിയന്ത്രണങ്ങൾ പരിഹരിക്കാൻ റാഫിഞ്ഞയെ നല്ല വിലയ്ക്ക് ബാഴ്സയ്ക്ക് വിറ്റേ മതിയാവൂ.

26 കാരനായ റാഫിഞ്ഞ 2022-22 പ്രിമീയർ ലീഗ് സീസണിൽ ലീഡ്‌സ് യുണൈറ്റഡിന് വേണ്ടി നടത്തിയ കിടിലൻ പ്രകടനത്തോടെയാണ് ശ്രദ്ധ നേടുന്നത്. തുടർന്ന് താരത്തെ ബാഴ്സ സ്വന്തമാക്കുകയായിരുന്നു. താരത്തിനായി ഇപ്പോഴും പ്രീമിയർ ലീഗ് ക്ലബ്ബുകളായ ചെൽസി, ന്യൂകാസ്റ്റിൽ എന്നിവർ രംഗത്തുണ്ട്.

3/5 - (2 votes)