ബാഴ്സലോണ വിംഗർ റാഫിൻഹ, ക്ലബ്ബിലൂടെ കടന്നുപോയ “ബ്രസീലിയൻ ഇതിഹാസങ്ങളുടെ പാത” പിന്തുടരുന്നത് “ഒരു വലിയ ബഹുമതി”യാണെന്ന് അഭിപ്രായപ്പെട്ടു. ബാഴ്സലോണക്കൊപ്പം ട്രൊഫികൾ നേടാനുള്ള ആഗ്രഹവും ബ്രസീലിയൻ താരം പങ്കു വെച്ചു.
“ഞാൻ സന്തുഷ്ടനായ വ്യക്തിയാണ്, എല്ലാവരുമായും നല്ല ബന്ധം പുലർത്താൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. എന്റെ മുഖത്ത് എപ്പോഴും പുഞ്ചിരി തൂകാനാണ് എനിക്കിഷ്ടം. താൻ ചെയ്യുന്ന എല്ലാത്തിനും അർപ്പണബോധമുള്ള ഒരു വ്യക്തിയാണ് ,” ബാഴ്സ ടിവിക്ക് നൽകിയ അഭിമുഖത്തിൽ റാഫിഞ്ഞ പറഞ്ഞു.പുതിയ സീസണിന് മുന്നോടിയായി സാവി ഹെർണാണ്ടസിന്റെ ടീമിന്റെ പ്രധാന ശക്തിയാവാൻ മാറാൻ കഴിവുള്ള താരമാണ് റാഫിഞ്ഞ.“ജയിക്കാൻ എപ്പോഴും പോരാടുന്ന, ഒന്നിലും തോൽക്കാൻ ഇഷ്ടപ്പെടാത്ത ഒരു കളിക്കാരനെ ആരാധകർക്ക് പ്രതീക്ഷിക്കാം. എനിക്ക് എപ്പോഴും ജയിക്കാൻ ആഗ്രഹമുണ്ട്, ടീമിനെ സഹായിക്കാൻ എന്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ എല്ലാം ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ടീം നന്നായി കളിക്കുമ്പോൾ, അത് കളിക്കാർക്ക് തിളങ്ങാനുള്ള അവസരം നൽകുന്നു, ലീഗ്, ചാമ്പ്യൻസ് – എല്ലാം നേടാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തിഗതമായി ബ്രസീലിനൊപ്പം ലോകകപ്പ് നേടുകയെന്ന സ്വപ്നം എനിക്കുണ്ട്, വർഷങ്ങളോളം ബാഴ്സയിൽ തുടരാൻ ഞാൻ പ്രതീക്ഷിക്കുന്നു. റൊണാൾഡീഞ്ഞോയുടെയും നെയ്മറിന്റെയും പാത പിന്തുടരുക എന്നത് ഒരു സ്വപ്നമായിരുന്നു, ഡാനി ആൽവസും, റൊമാരിയോ, റൊണാൾഡോ, റിവാൾഡോ എന്നി ബ്രസീലിയൻ ആരാധനാപാത്രങ്ങളാണ്. അവരുടെ കാൽച്ചുവടുകൾ പിന്തുടരുന്നത് എനിക്ക് വലിയ ബഹുമതിയാണ്, ആ വികാരങ്ങൾ വിശദീകരിക്കാൻ വാക്കുകളില്ല, ”അദ്ദേഹം തുടർന്നു.
ഇംഗ്ലീസ്ജ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിൽ പരിശീലകൻ മാർസെലോ ബയൽസയുടെ കീഴിൽ കളിക്കാൻ കഴിഞ്ഞത് കൊണ്ടണ് ബ്രസീലിയൻ ദേശീയ ടീമിൽ ഇടം നേടാൻ സാധിച്ചതെന്നും റാഫിഞ്ഞ പറഞ്ഞു. അദ്ദേഹം കളിക്കാൻ പ്രേരിപ്പിച്ച രീതി കാരണമാന് തനിക്ക് കൂടുതൽ ഉയരത്തിൽ എത്താൻ സാധിക്കാതെന്നും റാഫിഞ്ഞ പറഞ്ഞു.
Raphinha vs Inter Miami
— K. (@34kvms) July 20, 2022
Debut for Barcelona pic.twitter.com/woP2qwkPlh
“എന്റെ യഥാർത്ഥ സ്വപ്നം ബ്രസീലിൽ പ്രൊഫഷണലായി കളിക്കുക, എനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ബ്രസീലിയൻ ആരാധകരെ കാണിക്കുക എന്നതായിരുന്നു. എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല, പക്ഷേ യൂറോപ്പിൽ തുടരാൻ എനിക്ക് മറ്റൊരു അവസരം ലഭിച്ചു.ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്, ബ്രസീലിനായി കളിക്കുന്നത് എന്റെ സ്വപ്നങ്ങളോട് കൂടുതൽ അടുത്തു. ഇന്ന് ഞാൻ അതിലും വലിയ ഒരു സ്വപ്നം സാക്ഷാത്കരിക്കുകയാണ്” റാഫിഞ്ഞ കൂട്ടിച്ചേർത്തു.