പരിക്കേറ്റ നെയ്മർ ജൂനിയറിന് പകരക്കാരനായി ബാഴ്സലോണയുടെ ബ്രസീലിയൻ മുന്നേറ്റ നിര താരം റാഫിൻഹയെ അൽ-ഹിലാൽ പരിഗണിക്കുന്നതായി റിപ്പോർട്ട്. പരിക്ക് മൂലം പുറത്തിരിക്കുന്ന നെയ്മർക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ് സൗദി ക്ലബ്.
എസിഎൽ പരിക്ക് കാരണം മുൻ പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർതാരം ഈ സീസണിൽ അൽ ഹിലാലിനായി കളിക്കില്ല. കഴിഞ്ഞ വര്ഷം 57 മില്യൺ യൂറോയുടെ കരാറിൽ ലീഡ്സിൽ നിന്ന് ബാഴ്സയിൽ ചേർന്നെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടു.ഈ സീസണിൽ 11 മത്സരങ്ങളിൽ അഞ്ചെണ്ണം രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയെ റാഫിഞ്ഞ മികച്ച ഫോലിമാണ്.
നെയ്മറിന്റെ പരിക്ക് അൽ-ഹിലാലിനെ ഉലച്ചിട്ടുണ്ട്.ഒരു പുതിയ വിദേശ താരത്തെ സ്വന്തമാക്കാൻ നെയ്മറെ രജിസ്റ്റർ ചെയ്തില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജാഡോൺ സാഞ്ചോ, നാപ്പോളിയുടെ വിക്ടർ ഒസിംഹെൻ എന്നിവരും അൽ ഹിലാലിന്റെ റഡാറിലുള്ള താരങ്ങളാണ്. ബാഴ്സലോണ താരം റാഫിഞ്ഞക്കായി അൽ ഹിലാലിനു പുറമെ ഇംഗ്ലീഷ് ടോട്ടൻഹാം ഹോട്സ്പറും താല്പര്യം പ്രകടിപ്പിച്ചിരുന്നു.
According to Sport, Raphinha is attracting interest from Al Hilal, who want the Barcelona winger to replace Neymar Junior, who is out for the rest of the season with a knee injury. pic.twitter.com/cRZa9ravB0
— Football España (@footballespana_) November 22, 2023
ബ്രസീലിയൻ താരത്തെ പ്രീമിയർ ലീഗിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ടോട്ടൻഹാം. റാഫിഞ്ഞയുടെ കറ്റാലൻ ഭീമൻമാരുമായുള്ള കരാറിന് ഇനി നാല് വർഷം കൂടി ബാക്കിയുണ്ട്.