‘റാഷ്ഫോർഡ്’ : പകരക്കാരനായി വന്ന് യുണൈറ്റഡിന് വിജയവും ടോപ് ഫോറിൽ ഇടവും നേടികൊടുത്ത് റാഷ്ഫോർഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ വിജയത്തോടെ ടോപ് ഫോറിലേക്ക് കയറി മാഞ്ചസ്റ്റർ യുണൈറ്റഡ് . ഇന്ന് മോളിനക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വോൾവ്സിനി എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

76 ആം മിനുട്ടിൽ മികച്ച ഫോമിലുള്ള മർകസ് റാഷ്‌ഫോഡ് ആണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്.അച്ചടക്ക പ്രശ്‌നത്തെത്തുടർന്ന് ഇംഗ്ലീഷ് സ്‌ട്രൈക്കറെ പരിശീലകൻ ടെൻ ഹാഗ് ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായാണ് റാഷ്‌ഫോഡ് ഇറങ്ങിയത്. ആദ്യ പകുതിയിൽ യുണൈറ്റഡിന് നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ സാധിച്ചില്ല.

17 ആം മിനുട്ടിൽ അര്ജന്റീന യുവ താരം അലജാൻഡ്രോ ഗാർനാച്ചോയ്ക്ക് നെൽസൺ സെമെഡോയുടെ പിഴവിൽ നിന്നും ലഭിച്ച പന്തിൽ നിന്നും മികച്ച അവസരം ലഭിച്ചെങ്കിലും കീപ്പർ ജോസ് സാ ശ്രമം രക്ഷപ്പെടുത്തി.ആദ്യ പകുതിയിൽ യുണൈറ്റഡ് വലിയ ഭീഷണി ഉയർത്തി.ആന്റണി മാര്ഷ്യലിനും അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.ഹാഫ് ടൈമിൽ ഗാർനാച്ചോയ്ക്ക് പകരം റാഷ്‌ഫോർഡിനെ കൊണ്ടുവന്നു അതോടെ യുണൈറ്റഡിന്റെ പ്രകടനം മെച്ചപ്പെടാൻ തുടങ്ങി.74ആം മിനുട്ടിൽ ബ്രൂണൊയിൽ നിന്ന് പാസ് സ്വീകരിച്ച് മികച്ച ഫീറ്റുമായി മുന്നേറിയാണ് റാഷ്ഫോർഡ് ഗോൾ നേടിയത്.

ഇതിനു പിന്നാലെ ഒരു തവണ കൂടെ റാഷ്ഫോർഡ് വല കുലുക്കി എങ്കിലും ഹാൻഡ് ബോൾ കാരണം ഗോൾ നിഷേധിക്കപ്പെട്ടു.മത്സരത്തിന്റെ രണ്ടാം പകുതിയിൽ മികച്ച രണ്ട് ഡി ഹിയ സേവുകളും യുണൈറ്റഡ് വിജയത്തിന് കരുത്തായി. റൗൾ ജിമെനെസിന്റെ മികച്ചൊരു ഹെഡ്ഡർ സ്പാനിഷ് കീപ്പർ തട്ടിയകറ്റി.16 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് 32 പോയിന്റ് ആണുള്ളത്. വോൾവ്സ് 18ആം സ്ഥാനത്ത് തുടരുന്നു.

Rate this post
Manchester United