‘ഡാനിഷ് ഹാലണ്ടിനെ’ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് മത്സരിക്കാൻ പിഎസ്ജി |Rasmus Hojlund

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമാണ് അറ്റലാന്റയുടെ ഡാനിഷ് ഫോർവേഡ് റാസ്മസ് ഹോയ്‌ലുണ്ട്. താരത്തിന് മുന്നിൽ £51.3 ദശലക്ഷം മൂല്യമുള്ള ഒരു ബിഡ് യുണൈറ്റഡ് വെക്കുകയും ചെയ്തു.പിഎസ്ജിക്കും താരത്തോട് താൽപ്പര്യമുണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് അറിയാം.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സീരി എ ക്ലബ്ബിൽ ചേർന്ന ഹോയ്‌ലുണ്ട് ഇതുവരെ 34 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്.വൗട്ട് വെഗോർസ്റ്റും ആന്റണി മാർഷ്യലും ക്ലബ് വിടാൻ ഒരുങ്ങുന്നതിനാൽ ഒരു ഫോർവേഡിനെ സ്വന്തമാക്കാനുള്ള ഒരുക്കകത്തിലാണ് യുണൈറ്റഡ്.ഡാനിഷ് കളിക്കാരന്റെ കൈമാറ്റം സംബന്ധിച്ച് അറ്റലാന്റയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഇതിനകം നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ഹോയ്‌ലാൻഡിനായി പിഎസ്‌ജി അറ്റലാന്റയ്ക്ക് മുൻപാകെ ആദ്യ ഓഫർ സമർപ്പിചിരിക്കുകയാണ്.

എന്നാൽ താരത്തിനായി 70 മില്യൺ യൂറോയെങ്കിലും വേണമെന്ന നിലപാടിലാണ് അറ്റലാന്റ. താരത്തിന് പിഎസ്‌ജിയിലേക്ക് പോകാൻ താൽപ്പര്യം ഇല്ലെന്നാണ് സൂചന. താരം മാഞ്ചസ്റ്റർ യുണൈറ്റഡുമായി വ്യക്തപരമായി ധാരണയിൽ എത്തിയിരുന്നു. എംബാപ്പെയ്ക്ക് പകരക്കാരനായാണ് ഹോയ്‌ലുണ്ടിനെ കണക്കാക്കുന്നത്.2022 ഓഗസ്റ്റിൽ 17 മില്യൺ യൂറോക്കാണ് ഹോയ്‌ലുണ്ട് ഓസ്ട്രിയൻ ക്ലബ് എസ് കെ സ്റ്റർം ഗ്രാസിൽ നിന്നും അറ്റലാന്റയിലേക്ക് എത്തുന്നത്.മോൺസയ്‌ക്കെതിരായ 2-0 വിജയത്തിൽ ക്ലബ്ബിനായി തന്റെ അരങ്ങേറ്റ ഗോൾ നേടി.

ക്ലബ്ബിലെ തന്റെ ആദ്യ സീസണിൽ, ഹോജ്‌ലണ്ട് തന്റെ 34 മത്സരങ്ങളിൽ നിന്നായി 10 ഗോളുകളും നാല് അസിസ്റ്റുകളും നേടി.നിലവിൽ 2027 വരെ അറ്റലാന്റയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.അറ്റലാന്റ £86 മില്ല്യൺ പ്രൈസ് ടാഗ് ആണ് ഡാനിഷ് സ്‌ട്രൈക്കർക്ക് വെച്ചിരിക്കുന്നത്.അടുത്ത സീസണിൽ റെഡ് ഡെവിൾസിനൊപ്പം ചേരാൻ ഹോജ്‌ലണ്ട് ഇതിനകം തന്നെ തീരുമാനിച്ചതായി ഊഹാപോഹങ്ങൾ ഉണ്ട്. കഴിഞ്ഞ സീസണിൽ അറ്റ്ലാന്റാക്കായി 34 മത്സരങ്ങളിൽ നിന്നും 10 ഗോളുകളാണ് താരം നേടിയത്. ഡെന്മാർക്ക് ജേഴ്സിയിൽ ആറു മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post