റയൽ മാഡ്രിഡിനായി കളിക്കാൻ വേണ്ടതെല്ലാം എഡ്വാർഡോ കാമവിംഗയ്ക്കുണ്ട്

റയൽ മാഡ്രിഡിനൊപ്പം അരങ്ങേറ്റം കുറിച്ചതിന് ആറ് മിനിറ്റുകൾക്ക് ശേഷം, യുവ മിഡ്ഫീൽഡർ എഡ്വാർഡോ കാമാവിംഗ സ്പാനിഷ് ക്ലബ്ബിനൊപ്പം തന്റെ ആദ്യ ഗോൾ നേടി തന്റെ വരവറിയിച്ചു. സാന്റിയാഗോ ബെർണബൗ സ്റ്റേഡിയത്തിലെ മാഡ്രിഡ് ആരാധകരെ സാക്ഷിയാക്കിയാണ് ഫ്രഞ്ച് കൗമാര താരം ആദ്യ മത്സരത്തിനിറങ്ങിയത്. 18 കാരനായ കാമാവിംഗയ്ക്ക് മാഡ്രിഡുമായി പൊരുത്തപ്പെടാൻ അതികം സമയം വേണ്ടി വന്നില്ല.കാർലോ ആൻസലോട്ടിയുടെ ടീമിലെ ഒരു സാധാരണ സ്റ്റാർട്ടറാകാൻ ഉള്ള ശ്രമത്തിലാണ് കാമാവിംഗ. ഇന്ന് ലാ ലീഗയിൽ വിയ്യാറയലിനെ നേരിടുമ്പോൾ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും എന്ന വിശ്വാസത്തിലാണ് താരം. ആദ്യ മത്സരങ്ങൾക്ക് ശേഷം പരിശീലകൻ ആൻസെലോട്ടി ഫ്രഞ്ച് മിഡ്ഫീൽഡർ അഭിനന്ദിക്കുകയും ചെയ്തു.

“റയൽ മാഡ്രിഡിനായി കളിക്കാൻ നിങ്ങൾക്ക് വേണ്ടതെല്ലാം അവനുണ്ട്,””അവൻ വളരെ ചെറുപ്പമാണ്, ഇപ്പോൾ യാതൊരു സമ്മർദ്ദവുമില്ല, കാരണം അവന്റെ വ്യക്തിത്വം അങ്ങനെയാണ്. യുവത്വത്തിന്റെ പുതുമ അവനുണ്ട്. ”ആൻസലോട്ടി പറഞ്ഞു.കഴിഞ്ഞ മാസം ട്രാൻസ്ഫർ വിൻഡോയുടെ അവസാന തീയതിയിൽ കാമാവിംഗ മാഡ്രിഡിൽ എത്തുന്നത്.പാരീസ് സെന്റ്-ജെർമെയ്നിൽ നിന്ന് തന്റെ ഫ്രാൻസ് ടീമംഗമായ കൈലിയൻ എംബാപ്പെയെ കൊണ്ടുവരാനുള്ള ക്ലബിന്റെ പരാജയപ്പെട്ട ശ്രമത്തിന്റെ നിരാശയിൽ. കാമവിംഗ റെന്നസിൽ നിന്ന് ആറ് വർഷത്തെ കരാറിൽ റയലിൽ ചേരുന്നത്.

സെപ്റ്റംബർ 12 ന് സ്പാനിഷ് ലീഗിൽ സെൽറ്റ വിഗോയ്‌ക്കെതിരെ 5-2 ന് വിജയിച്ച മത്സരത്തിൽ പകരക്കാരനായി ഇറങ്ങി മിനുറ്റുകൾക്കകം സ്കോർ ചെയ്യുകയും ചെയ്തു.മധ്യനിരയിലെ ആക്രമണാത്മക കളിയിൽ മതിപ്പുളവാക്കുകയും ചെയ്തു.മാഡ്രിഡിന്റെ അടുത്ത മത്സരത്തിൽ ഫ്രഞ്ച് താരം പകരക്കാരനായി ഇറങ്ങി. ഇന്റർ മിലാനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 89-ാം മിനിറ്റിൽ റോഡ്രിഗോയുടെ ഗോളിന് വഴിയൊരുക്കിയതും കാമാവിംഗയാണ്.സ്പാനിഷ് ലീഗിൽ വലൻസിയയെ 2-1 ന് തോൽപ്പിച്ച മത്സരത്തിൽ പകരക്കാരനായി കൗമാര താരം ബുധനാഴ്ച മല്ലോർക്കയ്‌ക്കെതിരായ 6-1 ജയിച്ച മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം നേടി.ടോമി ക്രൂസ്, ലൂക്കാ മോഡ്രിച്ച്, കാസെമിറോ തുടങ്ങിയ വെറ്ററൻസ് നിറഞ്ഞ ഒരു മിഡ്ഫീൽഡിൽ കാമവിംഗയുടെ വൈദഗ്ദ്ധ്യം വരും നാളുകളിൽ ടീമിൽ സ്ഥിര സ്ഥാനം നേടികൊടുക്കുമെന്നുറപ്പാണ്.

“അവൻ എപ്പോഴും ഒരു ഹോൾഡിംഗ് മിഡ്ഫീൽഡറായി കളിച്ചിട്ടുണ്ട്, പക്ഷേ അദ്ദേഹത്തിന് ഗുണമേന്മയുണ്ട്. അവൻ പന്തിൽ വളരെ വേഗത്തിലാണ്. അവൻ ഒരു സമ്പൂർണ്ണ മിഡ്ഫീൽഡർ ആണ്.”ആൻസെലോട്ടി പറഞ്ഞു. യൂറോപ്യൻ ഫുട്ബോളിലേറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമായിരുന്നു 18 കാരനായ ഫ്രഞ്ച് മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗ . വളരെ ചുരുക്കം കാണുന്ന സ്പെഷ്യൽ ടാലന്റ് എന്നാണ് കൗമാര താരത്തെ ഫുട്ബോൾ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ആകർഷകമായി കളിക്കുനന കൗമാര താരങ്ങളിൽ ഒരാളായ 18 കാരൻ വിവരിക്കാൻ പ്രയാസമുള്ള ഒരു കളിക്കാരനാണ്. ഒരു മിഡ്ഫീൽഡറിൽ നിന്ന് നിങ്ങൾ എന്തെല്ലാം പ്രതീക്ഷിക്കുന്നു അതെല്ലാം കാമവിംഗയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നു. ശാരീരികമായ മികവും , വേഗതയുള്ള കാലുകളും, ബുദ്ധിയും , സ്കില്ലും എല്ലാം ഒരുമിച്ചു ചേർന്ന താരമാണ്.

സമീപ കാലത്ത് കണ്ടതിൽ വെച്ച്ഏറ്റവും പക്വതയുള്ള കൗമാര താരമായ കാമവിംഗ സമ്മർദത്തിന് അടിമപ്പെടാതെ കളിക്കാൻ കഴിയുന്ന താരം കൂടിയാണ്.ഡീപ്പായി ഒരു പ്ലേമേക്കരുടെ റോളിൽ കളിക്കുന്ന താരം ബോക്സ്-ടു-ബോക്സ്, ഡിഫെൻസിവ് മിഡ്ഫീൽഡ് അല്ലെങ്കിൽ സെൻ‌ട്രൽ മിഡ്‌ഫീൽഡ് റോളും ചെയ്യാനുള്ള കഴിവുണ്ട്.അംഗോളയിൽ അഭയാർഥിക്യാമ്പിലാണ് കാമവിംഗ ജനിച്ചത്. രണ്ട് വയസ്സുള്ളപ്പോൾ കുടുംബം ഫ്രാൻസിലേക്ക് മാറി. 2009 ൽ പ്രാദേശിക ക്ലബായ ഡ്രാപ്പിയോ-ഫൗഗ്ഗേർസ് ഫുട്ബോൾ ജീവീതം ആരംഭിക്കുനന്ത്.2013 ൽ സ്റ്റേഡ് റെന്നായ്സ് ചേർന്ന് നാല് വർഷം വരുടെ യൂത്ത് സിസ്റ്റത്തിനൊപ്പം തുടർന്നു.

2018 ൽ 16 വർഷവും ഒരു മാസവും പ്രായമുള്ളപ്പോൾ അവരുടെ സീനിയർ ടീമിൽ ഇടം നേടി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. 2019 ഏപ്രിലിൽ 16 വയസും 4 മാസവും 27 ദിവസവും പ്രായമുള്ളപ്പോൾ റെന്നസിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം കാമവിംഗ തിരിഞ്ഞുനോക്കിയിട്ടില്ല. റെന്നസിനായി 82 മത്സരങ്ങളിൽ പങ്കെടുത്ത കാമവിംഗ രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്. നാല് ചാമ്പ്യൻസ് ലീഗും ,നാല് യൂറോപ്പ ലീഗ് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Rate this post