ബാഴ്സലോണ ലീഗിൽ ഒന്നാം സ്ഥാനത്ത് , സീസണിലെ ആദ്യ ലീഗ് പരാജയം ഏറ്റുവാങ്ങി റയൽ മാഡ്രിഡ് |Real Madrid
ലാ ലീഗയിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ റയോ വല്ലെക്കാനോ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. തോൽവിയോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനവും റയൽ മാഡ്രിഡിന് നഷ്ടമായി.ചാമ്പ്യൻസ് ലീഗിൽ ലൈപ്സിഗിനെതിരായാണ് റയൽ മാഡ്രിഡ് സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയത്.
ബാലൺ ഡി ഓർ ജേതാവ് കരീം ബെൻസെമയ്ക്ക് വിശ്രമം അനുവദിച്ചാണ് റയൽ ഇന്നലെ ഇറങ്ങിയത്. റയലിനെ ഞെട്ടിച്ചുകൊണ്ട് അഞ്ചാം മിനിറ്റിൽ സാന്റിയാഗോ കൊമസനയുടെ മനോഹരമായ വോളിയിൽ ആതിഥേയർ സ്‌കോറിങ്ങിന് തുടക്കമിട്ടു. എന്നാൽ 37 ആം മിനുട്ടിൽ റയൽ സമനില പിടിച്ചു.മാർക്കോ അസെൻസിയോയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും ലൂക്കാ മോഡ്രിച്ച് റയലിനായി സ്കോർ ചെയ്തു. 41 ആം മിനുട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് എഡർ മിലിറ്റാവോ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു.
എന്നാൽ 44 ആം മിനുട്ടിൽ അൽവാരോ ഗാർസിയ വയ്യോക്കാനായെ ഒപ്പമെത്തിച്ചു. പകുതി സമയത്ത് മത്സരം 2-2 ആയി. രണ്ട പകുതിയുടെ 67 ആം മിനുട്ടിൽ ഓസ്കാർ ട്രെജോയുടെ പെനാൽറ്റി ഗോളിൽ രയായ വയ്യക്കാനോ ലീഡ് നേടി.കാർവാജലിന്റെ ഹാൻഡ് ബോളിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. ട്രെജോയുടെ ആദ്യ പെനൽറ്റി കോർട്ടോയിസ് രക്ഷപ്പെടുത്തിയിരുന്നു, എന്നാൽ കിക്കിനിടെ കാർവഹാൾ പെനാൽറ്റി ബോക്സിലേക്ക് കിടന്നതിനാൽ ഒരിക്കൽ കൂടി കിക്ക് എടുക്കാൻ ആവശ്യപ്പെട്ടു.എന്നാൽ തന്റെ രണ്ടാം ശ്രമത്തിൽ ട്രെജോക്ക് പിഴച്ചില്ല.കാർലോ ആൻസലോട്ടിയുടെ ടീം കളിയിലേക്ക് തിരിച്ചുവരാൻ ശ്രമമാണ് നടത്തിയെങ്കിലും ഒന്നും വിഫലമായില്ല.
13 കളികളിൽ നിന്ന് 32 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയ്ക്ക് രണ്ടു പോയിന്റ് പിന്നിലാണ് റയലിന്റെ സ്ഥാനം. 13 മത്സരങ്ങളിൽ നിന്നും 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് റയോ വയ്യോക്കാനോ.