❝പോരാട്ട വൈര്യത്തിന്റെ ചരിത്രമുള്ള മാഡ്രിഡ് ഡെർ‌ബി❞‌|Real Madrid Vs Athletico Madrid

മാഡ്രിഡ് നഗരത്തിൽ നിന്നും ലാ ലീഗയിൽ എത്ര ടീമുകൾ ഉണ്ടായാലും ആരാധർ കാത്തിരിക്കുന്നത് ഒരു മത്സരത്തിന് ആയിരിക്കും. വീറും വാശിയും നിറഞ്ഞ റയൽ മാഡ്രിഡ് അത്ലറ്റികോ മാഡ്രിഡ് പോരാട്ടം ആരാധകർക്ക് എന്നും ആവേശം നിറഞ്ഞതായിരിക്കും. മാഡ്രിലീനോസ് എന്ന പേരിൽ അറിയപ്പെടുന്ന മാഡ്രിഡ് സദേശികൾ ഏറ്റവും കൂടുതൽ ആകാഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് റയൽ മാഡ്രിഡ് അത്ലറ്റികോ മാഡ്രിഡ് ഡെർബി.സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം കളിച്ച മത്സരമാണിത് കൂടാതെ ലോക ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ പോരാട്ടവും.

1902 ലാണ് റയൽ മാഡ്രിഡ് സ്ഥാപിതമാവുന്നത്. അടുത്ത വർഷം അത്ലറ്റികോ മാഡ്രിഡും നിലവിൽ വന്നു. ഇവർ തമ്മിൽ നിരവധി സൗഹൃദ മത്സരങ്ങളിലും , അനൗദ്യോഗിക മത്സരങ്ങളിലും ഏറ്റുമുട്ടിയെങ്കിലും 1906 ഡിസംബർ 2-ന് കാമ്പിയോനാറ്റോ റീജിയണൽ സെന്ററിൽ നടന്നതാണ് ഇരു ടീമുകളുടെയും ആദ്യ ഔദ്യോഗിക മത്സരം.വിവിധ പ്രാദേശിക, ദേശീയ ചാമ്പ്യൻഷിപ്പുകളിലൂടെ ഇവർ തമ്മിലുള്ള മത്സരം തുടർന്ന് കൊണ്ടിരുന്നു.

1928/29 ലാ ലിഗക്ക് തുടക്കം കുറിച്ചപ്പോൾ ആദ്യ ക്ലബ്ബുകളായിരുന്നു റയലും അത്ലറ്റികോയും.ലാ ലീഗയിൽ ഇവരുടെ ആദ്യ കൂടിക്കാഴ്ച്ച 1929 ഫെബ്രുവരി 24 ന് റയലിന്റെ ചമാർട്ടൻ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു. മുൻ വർഷം അറ്റ്ലെറ്റിക്കോയിൽ നിന്ന് ചേർന്ന ഫോർ‌വേഡ് മോഞ്ചിൻ ട്രിയാന നേടിയ രണ്ടു ഗോളുകൾക്ക് റയൽ ടീം 2-1 ന് വിജയിച്ചു. അക്കാലത്ത് നിരവധി താരങ്ങൾ രണ്ടു ടീമുകൾക്ക് വേണ്ടിയും ജേഴ്സിയണിഞ്ഞിട്ടുണ്ട് . 1963/64 ൽ തരo താഴ്ത്തൽ ഭീഷണി നേരിട്ടപ്പോൾ റയൽ ഫോർവേഡ് റാമോൺ ഗ്രോസോയെ അത്ലറ്റികോക്ക് വായ്പക്ക് നൽകിയിട്ടുണ്ട്. 1980 കളിൽ മെക്സിക്കോയുടെ ഹ്യൂഗോ സാഞ്ചസ് ലാ ലിഗാ ഡെർബിയിലെ ഇരു ടീമുകൾക്കും വേണ്ടി ഗോൾ നേടിയിട്ടുണ്ട്.

നിലവിൽ നിരവധി താരങ്ങൾ ഇരു ടീമുകൾക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡ് ഗോൾ കീപ്പർ കോർട്ടോയിസ് 2011 ൽ അറ്റ്ലെറ്റിക്ക് വേണ്ടി ലാ ലിഗയിൽ അരങ്ങേറ്റം കുറിച്ചതാണ്. അത്ലറ്റികോ താരങ്ങളായ മാർക്കോസ് ലോറിന്റെ ,മരിയോ ഹെർമോസോ,ലിഞ്ച്പിൻ സോൾ ഇഗ്യൂസും എന്നിവർ മുൻ റയൽ താരങ്ങളായിരുന്നു. ബാഴ്‌സലോണയുള്ള ‘എൽ ക്ലാസിക്കോ’ അന്താരാഷ്ട്രതലത്തിൽ ലാ ലിഗയുടെ ഏറ്റവും വലിയ മത്സരം എങ്കിലും പലപ്പോഴും മാഡ്രിഡ് ഡെർബി പോരാട്ട വീര്യത്താൽ മുന്നിൽ നിൽക്കാറുണ്ട്.

168 തവണ ലാ ലീഗയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 89 വിജയങ്ങൾ റയൽ നേടിയപ്പോൾ 39 വിജയങ്ങൾ അത്ലറ്റികോ നേടി ,40 മത്സരങ്ങൾ സമനിലയിലായി.മുൻ റയൽ മാഡ്രിഡ് വിംഗറും ക്ലബ്ബിന്റെ ഇപ്പോഴത്തെ ഓണററി പ്രസിഡന്റുമായ പാക്കോ ജെന്റോ മാഡ്രിഡ് ഡെർബിയിൽ 29 തവണ പങ്കെടുത്ത എക്കാലത്തെയും റെക്കോർഡ് സ്വന്തമാക്കി.27 മത്സരങ്ങൾ കളിച്ച അഡെലാർഡോ റോഡ്രിഗസ് അത്ലറ്റികോക്ക് വേണ്ടി കൂടുതൽ ഡെർബി കളിച്ചിട്ടുള്ളത്.

ഡി സ്റ്റെഫാനോയും 1980 കളിലെ സ്‌ട്രൈക്കർ സാന്റിലാനയും റയലിനായി (13) ഏറ്റവും കൂടുതൽ ലാ ലിഗ ഗോളുകൾ നേടിയപ്പോൾ 1940 കളിലെ ടീമംഗങ്ങളായ പാക്കോ കാമ്പോസും അഡ്രിയാൻ എസ്കുഡെറോയും ഒൻപത് വീതം അറ്റ്ലെറ്റിക്കോയുടെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരായി. ലാ ലിഗയെ കൂടാതെ 2013 ലെ കോപ ഡെൽ റേ ഫൈനലിൽ അറ്റ്ലെറ്റിക്കോ റയലിനെ പരാജയപ്പെടുത്തിയപ്പോൾ 2014, 2016 യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ റയൽ തിരിച്ചടിച്ചു.2018 ലെ യുവേഫ സൂപ്പർ കപ്പിൽ ഡീഗോ സിമിയോണിയുടെ അത്ലറ്റികോ റയലിനെ പരാജയപ്പെടുത്തി കിരീടം നേടി.

തുടർച്ചയായ വിജയങ്ങൾ നേടിയാണ് റയൽ മാഡ്രിഡ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമയുടെ പരിക്ക് അവരെ ഒരു ബാധിച്ചിട്ടില്ല. അത്ലറ്റികോയെ സംബന്ധിച്ച് സീസണിന്റെ തുടക്കം അത്ര മികച്ചതല്ല.ലീഗിൽ മൂന്നു വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി അത്ലറ്റികോ ഏഴാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിൽ അവർ ലെവർകൂസനോട് പരാജയപ്പെടുകയും ചെയ്തു. ഡെർബിയിൽ വിജയിച്ച് തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് അത്ലറ്റികോ. ഇന്ന് രാത്രി 12 30 ക്ക്‌ അത്ലറ്റികോയുടെ ഹോം ഗ്രൗണ്ടായ മെട്രോപ്പോളിറ്റാനോയിലാണ് മത്സരം നടക്കുന്നത്.

Rate this post