നെക്സ്റ്റ് ലയണൽ മെസ്സിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയുമായി മത്സരിക്കാൻ റയൽ മാഡ്രിഡ്

ഇനിയൊരു ലയണൽ മെസ്സി ഉണ്ടാകുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ആർക്കും അറിയില്ല എന്നു വേണം പറയാൻ. വർഷങ്ങളായി പലരും നെസ്റ്റ് മെസ്സി എന്ന ലേബലിൽ എത്തിയെങ്കിലും ആർക്കും അര്ജന്റീന സൂപ്പർ താരത്തിന്റെ നിലവാരത്തിന്റെ അടുത്തെത്താൻ പോലും സാധിച്ചില്ല. ഇപ്പോഴും അടുത്ത മെസ്സിയെ കണ്ടെത്താനുള്ള യാത്രയിലാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെല്ലാം.

അർജന്റീന ഫുട്ബോളിൽ നിന്നും ഉദിച്ചുയർന്നു വരുന്ന കൗമാര താരത്തെ സ്വന്തമാക്കാനായി റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബ്ബുകൾ ശ്രമം തുടങ്ങിയിട്ടുണ്ട്. നെക്സ്റ്റ് മെസ്സി എന്ന വിളിപ്പേരും കളിക്കാരന് ഇപ്പോഴേ ലഭിച്ചിട്ടുണ്ട്.തെക്കേ അമേരിക്കൻ ഫുട്‌ബോളിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വർഷങ്ങളായി അവിടെ നിന്ന് നിരവധി യുവ താഹാരങ്ങളെ ടീമിലെത്തിക്കുകയും ചെയ്യുന്ന റയൽ മാഡ്രിഡ് ആണ് ക്ലോഡിയോ എച്ചെവേരി എന്ന അര്ജന്റീന അത്ഭുത ബാലനെ ടീമിലെത്തിക്കാൻ മുന്നിലുള്ളത്.

ഫെഡറിക്കോ വാൽവെർഡെ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നി താരങ്ങളെ സ്വന്തമാക്കിയ പോലെ അര്ജന്റീനക്കാരനെയും ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്.പതിനേഴാം വയസ്സിൽ മെസ്സിയുമായി താരതമ്യങ്ങൾ നേടിയ യുവ താരത്തിനായി പല യൂറോപ്യൻ ക്ലബ്ബുകളും സമീപിച്ചിരുന്നു.ഫിച്ചാജസ് റിപ്പോർട്ട് ചെയ്തതുപോലെ (ദി ഹാർഡ് ടാക്കിൾ വഴി), റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ക്ലോഡിയോ എച്ചെവേരിയെ സൈൻ ചെയ്യാൻ താൽപ്പര്യപ്പെടുന്നു. ഈയിടെയായി അർജന്റീന ഫുട്‌ബോളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആളാണ് എച്ചെവേരി. റിവർ പ്ലേറ്റിനായി കളിക്കുന്ന അദ്ദേഹത്തിന് 17 വയസ്സ് മാത്രമേ ഉള്ളൂ.

ഫോർവേഡായ എച്ചെവേരി മികച്ച ഡ്രിബ്ലർ കൂടിയാണ്,സമ്മർദ്ദത്തിലായാലും പന്ത് പിടിച്ചുനിർത്താനുള്ള കഴിവുണ്ട്. അതിനാൽ, യുവ അർജന്റീനക്കാരനെ മെസ്സിയുമായി താരതമ്യം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇത്ര ചെറുപ്പമായിരുന്നിട്ടും ഭാവിയിലെ സൂപ്പർ താരമാകാൻ കഴിയുമെന്ന് എച്ചേവേരി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.എൻഡ്രിക്കിന്റെ കാര്യത്തിലൂടെ യുവതാരങ്ങളെ ടീമിലെത്തിക്കാൻ വലിയ തുക ചെലവഴിക്കാൻ തങ്ങൾ തയ്യാറാണെന്ന് റയൽ മാഡ്രിഡ് ഇതിനകം തെളിയിച്ചിട്ടുണ്ട്.

2024-ലെ സമ്മറിൽ പൽമീറസിൽ നിന്നും 60 മില്യൺ യൂറോക്ക് 16 വയസ്സുകാരൻ റയലിലെത്തും.കൗമാരക്കാരന് കഴിഞ്ഞ വർഷം ഒപ്പിട്ട കരാറിൽ 25 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ഉണ്ട്, എന്നാൽ സമീപഭാവിയിൽ ഇത് 50 മില്യൺ യൂറോയായി ഉയർത്താനാണ് റിവർ പ്ലേറ്റ് ശ്രമിക്കുന്നത്. ഇക്വഡോറിൽ നടക്കുന്ന U17 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിലൂടെയാണ് എച്ചെവേരി ശ്രദ്ധേയനാവുന്നത്. ത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

1/5 - (1 vote)