‘കാത്തിരിപ്പിന് അവസാനം’ : കൈലിയൻ എംബാപ്പെ അടുത്ത സീസണിൽ റയൽ മാഡ്രിഡിനായി ബൂട്ട് കെട്ടും | Kylian Mbappé

വർഷങ്ങൾ നീണ്ട അനിശ്ചിത്വത്തിന് വിരാമമായിരിക്കുകയാണ്. ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിൽ ചേരാൻ സമ്മതിച്ചിരിക്കുകയാണ്.പാരീസ് സെന്റ് ജെർമെയ്ൻ സു[സൂപ്പർ താരം അടുത്ത സീസണിൽ റയൽ മാഡ്രിഡിന് വേണ്ടിത്തന്നെ കളിക്കുമെന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.

ഫുട്മെർകാറ്റോയും ഔവാനയും പറയുന്നതനുസരിച്ച് “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്” ലാ ലിഗ ഭീമന്മാരുമായി ഒരു കരാറിലെത്തിയതിന് ശേഷം ജൂലൈയിൽ എംബാപ്പെ ഒരു റയൽ മാഡ്രിഡ് കളിക്കാരനാകും”.2017-ൽ മൊണാക്കോയിൽ നിന്നാണ് 18-കാരനായ എംബാപ്പെയെ പിഎസ്ജിയിൽ ചേർന്നത്. ആ സമയത് റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. അതിന് 2022 ലും മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് ബിഡുമായി എംബാപ്പയുടെ മുന്നിൽ എത്തിയെങ്കിലും ഫ്രഞ്ച് താരം പിഎസ്ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

എംബാപ്പയുടെ പിഎസ്‌ജി കരാർ ഈ സീസൺ കഴിയുന്നതോടെ അവസാനിക്കുകയാണ്. താരവുമായി കരാർ പുതുക്കാൻ പിഎസ്‌ജി ശ്രമം നടത്തുന്നുണ്ട്. 2022 മെയ് മാസത്തിൽ എംബാപ്പെ റയൽ മാഡ്രിഡ് ഓഫർ നിരസിച്ച സാഹചര്യം ആവർത്തിക്കാതിരിക്കാൻ തീരുമാനം എടുക്കാൻ പ്രതികരിക്കാൻ ജനുവരി പകുതിയോടെ സമയപരിധി നൽകി.

ജനുവരി 3-ന്, ടുലൂസ് എഫ്‌സിക്കെതിരായ പിഎസ്ജിയുടെ ട്രോഫി ഡെസ് ചാമ്പ്യൻസ് വിജയത്തിന് ശേഷം തന്റെ ഭാവിയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് എംബാപ്പെ പറഞ്ഞു. എന്നാൽ എഎസ് മൊണാക്കോ അക്കാദമി ഉൽപ്പന്നം ഇപ്പോൾ റയലിൽ ചേരാനുള്ള കരാറിൽ എത്തിയതായി ഫൂട്ട് മെർകാറ്റോ റിപ്പോർട്ട് ചെയ്യുകയാണ്.