എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി റയൽ മാഡ്രിഡ്

കരീം ബെൻസെമയുടെയും വിനീഷ്യസ് ജൂനിയറിന്റെയും എക്‌സ്‌ട്രാ ടൈം ഗോളുകളിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-1 ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് കോപ്പ ഡെൽ റേ സെമിയിൽ പ്രവേശിച്ചു.മത്സരത്തിന് മുമ്പ് റയൽ മാഡ്രിഡിന്റെ പരിശീലന ഗ്രൗണ്ടിന് സമീപമുള്ള പാലത്തിൽ തന്റെ ജേഴ്സി ധരിച്ച ഒരു ക്രൂഡ് പ്രതിമ തൂക്കിയതിന് ശേഷം ബ്രസീലിയൻ വിംഗറുടെ ഗോൾ അദ്ദേഹത്തിന് വളരെ മധുരമുള്ളതായിരുന്നു.

19 മിനിറ്റിന് ശേഷം അൽവാരോ മൊറാറ്റയിലൂടെ അത്‌ലറ്റിക്കോ ലീഡ് നേടി.32-ാം മിനിറ്റിൽ ടോണി ക്രൂസ് നൽകിയ ക്രോസ് സമനില നേടാനുള്ള സുവർണാവസരം എഡർ മിലിറ്റാവോ പാഴാക്കി. ബെൻസെമ രണ്ട് നല്ല അവസരങ്ങൾ പാഴാക്കി, ഫെഡറിക്കോ വാൽവെർഡെയും ബോക്സിന് പുറത്ത് നിന്ന് ഒരു ഷോട്ട് പുറത്തേക് പോയി.മൂന്ന് ഡിഫൻഡർമാരെ മറികടന്ന് റോഡ്രിഗോയുടെ സെൻസേഷണൽ സ്ലാലോം റണ്ണും സ്‌ലിക്ക് ഫിനിഷും 79 മിനിറ്റ് ശേഷിക്കെ മാഡ്രിഡിനെ സമനിലയിലാക്കി.

ആദ്യ പകുതിയുടെ അവസാനത്തിൽ പരിക്കേറ്റ ഫെർലാൻഡ് മെൻഡിക്ക് പകരക്കാരനായി ഇറങ്ങിയ ഡാനി സെബാലോസ് റയൽ മാഡ്രിഡിന്റെ മുന്നേറ്റങ്ങൾക്ക് ശക്തി പകർന്നു. അതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.99-ാം മിനിറ്റിൽ എഡ്വേർഡോ കാമവിംഗയെ വീഴ്ത്തിയതിന് ഡിഫൻഡർ സ്റ്റെഫാൻ സാവിക്ക് രണ്ടാം മഞ്ഞക്കാർഡ് കണ്ടതിനെത്തുടർന്ന് റയൽ മാഡ്രിഡിന് പൂർണ്ണ നിയന്ത്രണത്തിൽ ആയി.അത്‌ലറ്റിക്കോ അധിക സമയവും 10 പേരുമായി കളിച്ചു.

അഞ്ച് മിനിറ്റിനുശേഷം റയൽ പകരക്കാരനായ മാർക്കോ അസെൻസിയോ ബോക്സിലേക്ക് കൊടുത്ത ലോ ക്രോസിൽ നിന്നുള്ള വിനീഷ്യസിന്റെ ഡിഫ്ലെക്റ്റഡ് ഷോട്ടിൽ നിന്നും ബെൻസെമ ഗോൾ നേടി റയലിന് ലീഡ് നേടിക്കൊടുത്തു. ഇഞ്ചുറി ടൈമിൽ മൈതാനത്തിന്റെ മധ്യ ഭാഗത്ത് നിന്നും പന്തുമായി മുന്നേറിയ വിനിഷ്യസിന്റെ മികച്ച ഫിനിഷിങ് റയലിന് മൂന്നാമത്തെ ഗോൾ സമ്മാനിച്ചു. ബാഴ്‌സലോണ, ഒസാസുന, അത്‌ലറ്റിക് ക്ലബ് എന്നിവർക്കൊപ്പമാണ് റയൽ മാഡ്രിഡ് സെമിയിലെത്തിയത്.

Rate this post