ചെൽസിയെ കീഴടക്കി റയൽ മാഡ്രിഡ് : ബാഴ്‌സലോണയെ തകർത്ത് എസി മിലാൻ | Real Madrid | Barcelona

നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ ചെൽസിയെ 2-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് അവരുടെ യുഎസ് പര്യടനം അവസാനിപ്പിച്ചു.ലൂക്കാസ് വാസ്ക്വസ് ബ്രാഹിം ഡിയാസ് എന്നിവർ റയൽ മാഡ്രിഡിനായി ഗോൾ നേടിയപ്പോൾ നോനി മദുകെ ചെൽസിയുടെ ആശ്വാസ ഗോൾ നേടി. ആദ്യ പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. മത്സരത്തിന്റെ 20 ആം മിനുട്ടിലാ ലൂക്കാസ് വാസ്‌ക്വസ് ക്ലോസ് റേഞ്ചിൽ നിന്നും നേടിയ ഗോളിൽ റയൽ ലീഡ് നേടി.

തൊട്ടുപിന്നാലെ വിനീഷ്യസ് ജൂനിയറിൻ്റെ ത്രൂ ബോൾ ബ്രാഹിം ഡിയാസ് ചെൽസി കീപ്പർ ഫിലിപ്പ് ജോർഗൻസനെ മറികടന്ന് വലയിലാക്കി. 39 ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസിൻ്റെ ക്രോസിൽ നിന്ന് നോനി മഡ്യൂക്കെ ഹെഡറിലൂടെ ചെൽസിയുടെ ഗോൾ നേടി.കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരും യൂറോപ്പ ലീഗ് ജേതാക്കളും പങ്കെടുക്കുന്ന യുവേഫ സൂപ്പർ കപ്പിൽ അറ്റലാൻ്റയ്‌ക്കെതിരെ ആഗസ്റ്റ് 14-ന് കാർലോ ആൻസലോട്ടിയുടെ ടീം 2024-25 കാമ്പെയ്ൻ ആരംഭിക്കും.ആഗസ്റ്റ് 18 ന് മാഞ്ചസ്റ്റർ സിറ്റിയുമായി അവരുടെ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഓഗസ്റ്റ് 11 ന് ചെൽസിക്ക് ഒരു ക്ലബ് സൗഹൃദ മത്സരം കൂടി ഉണ്ട്.

രാത്രി മേരിലാൻഡിലെ ബാൾട്ടിമോറിലെ എം ആൻഡ് ടി ബാങ്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഴ്‌സലോണയെ പരാജയപ്പെടുത്തി എസി മിലാൻ. പെനാൽറ്റി ഷൂട്ട്‌ ഔട്ടിലാണ് മിലൻറെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോളുകൾ നേടി സമനില ആയതോടെയാണ് മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്. ബാഴ്സക്ക് വേണ്ടി റോബർട്ട് ലെവൻഡോവ്‌സ്‌കി രണ്ടു ഗോളുകൾ നേടി.

മത്സരത്തിന്റെ 10 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ചിൻ്റെ അസ്സിസ്റ്റിൽ നിന്നും ലൂക്കാ ജോവിച്ച് മിലാനെ മുന്നിലെത്തിച്ചു. 15 ആം മിനുട്ടിൽ പുലിസിക് ടൈറ്റ് ആംഗിളിൽ നിന്ന് ബാഴ്‌സ കീപ്പർ മാർക്ക്-ആൻഡ്രെ ടെർ സ്റ്റീഗനെ മറികടന്ന് സമർത്ഥമായ ഒരു ഷോട്ട് മിലാൻ്റെ ലീഡ് ഇരട്ടിയാക്കി.മിലൻ്റെ പ്രതിരോധ പിഴവിന് ശേഷം ലെവൻഡോസ്‌കി ബാഴ്‌സയ്‌ക്കായി ഒരു ഗോൾ മടക്കി. 58 ആം മിനുട്ടിൽ ലെവൻഡോസ്‌കി ബാഴ്‌സയെ ഒപ്പമെത്തി.ഷൂട്ടൗട്ടിൽ 4-3ന് മിലാൻ വിജയം സ്വന്തമാക്കി.

Rate this post