ലിവർപൂളിനെ കീഴടക്കി റയൽ മാഡ്രിഡ് ക്വാർട്ടറിൽ : ചരിത്രത്തിൽ ആദ്യമായി ക്വാർട്ടറിൽ ഇടം നേടി നാപോളി

യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടത്തിൽ ലിവർപൂളിന് കീഴടക്കി റയൽ മാഡ്രിഡും ഫ്രാങ്ക്ഫർട്ടിനെ കീഴടക്കി നാപോളിയും അവസാന എട്ടിൽ സ്ഥാനം പിടിച്ചു.ഇംഗ്ലണ്ടിൽ നടന്ന ആദ്യ പാദത്തിൽ 5-2ന് പരാജയപ്പെട്ട ലിവർപൂൾ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെതിരെ ഒരു ഗോളിന്റെ തോൽവിയാണു ഏറ്റുവാങ്ങിയത്.റയൽ മാഡ്രിഡിന്റെ കരിം ബെൻസെമ 79-ാം മിനിറ്റിൽ മത്സരത്തിലെ ഏക ഗോൾ നേടി.വിനിഷ്യസാണ് ഈ ​ഗോളിന് വഴിയൊരുക്കിയത്.

ഈ വിജയത്തോടെ റയൽ മാഡ്രിഡ് തുടർച്ചയായ മൂന്നാം സീസണിലും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.ആദ്യ പാദം വിജയിച്ചതിന് ശേഷം ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ മാഡ്രിഡിന് കഴിയാതെ പോയത് 2019-ൽ അയാക്സിനെതിരെ 16-ാം റൗണ്ടിൽ പുറത്തായപ്പോൾ മാത്രമാണ്. ടൂർണമെന്റിൽ ലിവർപൂളിനെതിരായ അവസാന ഏഴ് മത്സരങ്ങളിൽ ആറെണ്ണം വിജയിച്ചിരുന്നു.മാഡ്രിഡിന്റെ 300-ാം ചാമ്പ്യൻസ് ലീഗ് മത്സരമായിരുന്നു അത്.തന്റെ അവസാന എട്ട് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ ആണ് ഫ്രഞ്ച് സ്‌ട്രൈക്കർ നേടിയിട്ടുള്ളത്.

ഫ്രാങ്ക്ഫർട്ടിനെ മറികടന്ന് ചരിത്രത്തിലാദ്യമായി ക്വാർട്ടറിലെത്തിയിരിക്കുകയുമാണ് നാപോളി.ആദ്യ പാദം 2-0ന് ജയിച്ച നാപോളി രണ്ടാം പാദത്തിൽ 3-0ന് ജയിച്ച് തങ്ങളുടെ മികച്ച ഫോം തുടർന്നു. നൈജീരിയൻ മുന്നേറ്റക്കാരൻ വിക്ടർ ഒസിംഹെൻ രണ്ട് ഗോളുകൾ നേടി ഇറ്റാലിയൻ ടീമിന്റെ വിജയം ഉറപ്പിച്ചു.

ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഒസിംഹെന്റെ ഹെഡർ നാപോളിയെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ അദ്ദേഹത്തിന്റെ രണ്ടാം ഗോളും വിജയം ഉറപ്പിച്ചു.പെനാൽറ്റിയിൽ നിന്ന് പിയോറ്റർ സീലിൻസ്കി മൂന്നാം ഗോൾ നേടി.നാപോളിയുടെ ക്വാർട്ടർ ഫൈനലിലേക്കുള്ള മുന്നേറ്റം ക്ലബ്ബിന് ഒരു സുപ്രധാന നേട്ടമാണ്.മാനേജർ ലൂസിയാനോ സ്പല്ലെറ്റിയുടെ കീഴിൽ യൂറോപ്പിലെ ഏറ്റവും അപകടകരമായ ടീമായി നാപോളി വളർന്നു.